1952-ൽ ഫ്ലോറൻസ് ചാഡ് വിക്ക് 22 മൈൽ ദൂരം നീന്തുവാൻ കാലിഫോർണിയയിൽ നിന്ന് പുറപ്പെട്ടു. കാറ്റലിന എന്ന മനോഹര ദ്വീപായിരുന്നു ലക്ഷ്യം. ചില ബോട്ടുകൾ അവളെ അനുഗമിച്ചു .ഏതെങ്കിലും അടിയന്തര സാഹചര്യങ്ങൾ വന്നാൽ സഹായിക്കാൻ അവർ തയ്യാറായിരുന്നു.
പതിനഞ്ചു മണിക്കൂറുകൾ വിജയകരമായി നീന്തി മുന്നേറിയ ഫ്ലോറൻസിന് മഞ്ഞു മൂലം കര ദൃശ്യമായിരുന്നില്ല.ശാരീരികമായി ക്ഷീണിച്ച അവൾക്ക് മഞ്ഞ് ഒരു തടസമായി തോന്നി.
ഇനി എത്ര ദൂരം? ചിന്തകൾ അവളെ തളർത്തി. അവൾ നീന്തൽ നിർത്തി.
പിൻഗമിച്ച ബോട്ടിൽ അവൾ കയറിയപ്പോൾ ഒരു കാര്യം മനസ്സിലായി.
ലക്ഷ്യത്തിലെത്താൻ അല്പ ദൂരം മാത്രമേ മുൻപിലുണ്ടായിരുന്നുള്ളു.
2 മാസത്തിന് ശേഷം വീണ്ടും നീന്തുവാൻ തുടങ്ങി .ഇപ്രാവശ്യം ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചു . കാറ്റലിന ദ്വീപ് എത്താറായപ്പോൾ ശക്തമായ മഞ്ഞ്! മുമ്പിൽ ഒന്നും കാണാൻ സാധിക്കുന്നില്ല. എന്നാൽ മുൻപോട്ട് നീന്തി വിജയകരമായി ലക്ഷ്യത്തിലെത്തി.
ഫ്ലോറൻസ് പറഞ്ഞു. "തിരുവചനത്തിലെ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും എന്താണെന്ന് ഇപ്പോൾ എനിക്ക് വ്യക്തമായി "
ദൈവകൃപയിൽ ആശ്രയിച്ച് മുന്നേറുക .മുൻപിൽ ഒന്നും ദൃശ്യമല്ലെങ്കിലും വിശ്വാസത്തോടെ, യേശു കർത്താവിന്റെ വചനത്തിൽ ഹൃദയം ഉറപ്പിക്കാം: പ്രത്യാശയുടെ തീരം അധികം ദൂരത്തിലല്ല!
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
എബ്രായർ 11 :1
"ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു
അധികമില്ല യാത്ര അധികമില്ല
കൊടുങ്കാറ്റും തിരമാലയും
പടകിലേറി അടിച്ചിടുമ്പോൾ
ക്രൂശേ നോക്കി യാത്ര ചെയ്യും
ശാശ്വത വീട്ടിലെത്തുവോളം "
No comments:
Post a Comment