Sunday, October 4, 2020

 

പ്രശസ്ത സംഗീതജ്ഞനായ മൈക്കിൾ കോസ്റ്റയുടെ ട്രൂപ്പ് ഒരിക്കൽ ഒരു വലിയ ഗാനമേളക്കായി പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്നു.

ഗിറ്റാർ, കീബോർഡ്, ഡ്രംസ്, വീണ, വയലിൻ, തുടങ്ങി അനേകം വാദ്യോപകരണങ്ങൾ ധാരാളം പേർ വായിച്ചു കൊണ്ടിരുന്നു.
മൈക്കിൾ വളരെ ശ്രദ്ധയോടെ അവർക്ക് നേതൃത്വം നൽകി.
ആ കൂട്ടത്തിൽ പിക്കളോ (ഓടക്കുഴൽ പോലെ ഒരു വാദ്യ ഉപകരണം ) വായിച്ചു കൊണ്ടിരുന്ന ഒരാൾ ചിന്തിച്ചു .ഇത്രയും ശബ്ദത്തിൽ അനേകം വാദ്യങ്ങൾ വായിക്കുമ്പോൾ വലിയ സംഗീതം മുഴങ്ങി കേൾക്കാം .എന്റെ ഈ ഉപകരണത്തിന് എന്തു പ്രസക്തി?
ഞാൻ വായിച്ചാലും ഇല്ലെങ്കിലും എന്തു വ്യത്യാസം?
വേറെ ആൾക്കാർ ധാരാളം ഉണ്ടല്ലോ, ഞാൻ വായന നിർത്തിയേക്കാം.
അയാൾ പിക്കളോ അല്പം മാറ്റിപ്പിടിച്ച് വായന നിർത്തി:
ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിയുകമില്ല....
ഉടൻ മൈക്കിൾ കോസ്റ്റ ഉറക്കെ ചോദിച്ചു?
പിക്കളോ എവിടെ? (where is the Picollo ?)

ആരും തിരിച്ചറിഞ്ഞില്ലെങ്കിലും ആ കൂട്ടത്തിലെ ഏറ്റവും പ്രധാന വ്യക്തി ഒരു സംഗീത ഉപകരണത്തിന്റെ ശബ്ദം നിലച്ചത് വേഗത്തിൽ മനസ്സിലാക്കി .

എനിക്ക് എന്തു പ്രസക്തി? ഞാൻ എന്റെ ഭാഗം ചെയ്താലും ഇല്ലെങ്കിലും എന്തു വ്യത്യാസം?
എന്നാൽ ആൾക്കൂട്ടം തിരിച്ചറിഞ്ഞില്ലെങ്കിലും, ഏറ്റവും അടുത്ത വ്യക്തികൾ മനസ്സിലാക്കിയില്ലെങ്കിലും നമ്മെ സൃഷ്ടിച്ച ദൈവം എല്ലാം അറിയുന്നു... നിങ്ങൾ ദൈവത്തിന് വിലയേറിയവനാണ് ..
ഒരു പ്രാർത്ഥന,ഗാനം, നെടുവീർപ്പ്, ഹൃദയ നൊമ്പരം ,എല്ലാം യേശു കേൾക്കുന്നു.. യേശു നിങ്ങളെ സ്നേഹിക്കുന്നു ...

"പാറയുടെ വിള്ളലുകളിലും തൂക്കുപാറക്കെട്ടുകളിലെ മറവിടങ്ങളിലും ഇരിക്കുന്ന എന്റെ മാടപ്രാവേ, നിന്റെ മുഖം ഞാൻ ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം എത്ര മധുരം! "
ഉത്തമ ഗീതം 2: 14 

  ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.  എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.  യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.
സങ്കീർത്തനങ്ങൾ 139: 2‭-‬4 



1 comment: