Wednesday, October 28, 2020

 

ഒഹായിയോയിൽ 8 വയസ്സുകാരനായ ഗ്രേയ്റ്റി എന്ന കുട്ടി  സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കെ മാരക രോഗം ( ലുക്കെമിയ)പിടിപെട്ടു.

തുടർന്നുള്ള ഒരു വർഷം അവന് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല.
ആശുപത്രിയിൽ വേദനാജനകമായ അനേകം ചികിത്സകളിലൂടെ കടന്നു പോയി. ദൈവാനുഗ്രഹത്താൽ അവന്റെ രോഗം ഭേദമായി 
തന്റെ സഹപാഠികളെ കാണാൻ ആഗ്രഹിച്ച അവന് ചില മണിക്കൂറുകൾ എല്ലാ ദിവസവും ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ ഡോക്ടർ അനുവാദം നൽകി.

അങ്ങനെ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി സ്കൂൾ ഗേറ്റ് കടന്ന അവൻ ആശ്ചര്യപ്പെട്ടു .പ്രിൻസിപ്പാൾ അവനെ റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. അവനെ സ്വീകരിപ്പാൻ സ്കൂളിലുള്ള കുട്ടികൾ മുഴുവൻ പല നിറത്തിലുള്ള ബലൂണുകൾ പിടിച്ചു കൊണ്ട് നിൽക്കുന്നു.സ്കൂൾ കോമ്പൗണ്ട് മുഴുവൻ വർണ്ണ കടലാസുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹർഷാരവങ്ങളോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ട ഗ്രേയ്റ്റി ഒരു വലിയ ബോർഡ് കണ്ടു, "Grand Welcome ' (' ഹാർദ്ദവമായ സ്വാഗതം )

ഇന്നുവരെ അനുഭവിച്ച എല്ലാ വേദനകളും അവന് ഒന്നുമല്ലാതായി .അവൻ അമ്മയോട് പറഞ്ഞു "എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ പ്രദമായ ദിവസമാണ് ഇന്ന് "

കേവലം ഒരു സ്കൂൾ ഒരുക്കിയ സ്വീകരണത്തിൽ  രോഗത്താൽ  അനുഭവിച്ച എല്ലാ വേദനകളും ഗ്രേയ്റ്റി  മറന്നു.
അവന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു. ആനന്ദാശ്രുക്കൾ അവന്റെ കണ്ണിൽ നിന്നും ഒഴുകി.

പ്രിയ സ്നേഹിതാ, കർത്താവായ യേശു സ്വർഗ്ഗീയ പട്ടണത്തിൽ ദൂതൻമാരുടെ ഘോഷത്തിന്റെ മദ്ധ്യത്തിൽ തന്റെ അണിപ്പാടുള്ള കരം നിങ്ങളുടെ കരങ്ങളിൽ ചേർത്ത് പിടിച്ച് സ്വർഗ്ഗീയമണ്ഡപത്തിലേക്ക് ആനയിക്കുന്ന രംഗം ഒരു നിമിഷം ധ്യാനിക്കുക.

നിങ്ങൾ പാടും:
എന്നെ നിത്യതയോടടുപ്പിച്ച എല്ലാ കഷ്ടങ്ങൾക്കും
വേദനകൾക്കും നാഥാ നന്ദി
അവിടുത്തെ തിരുമുഖം കാണാൻ എനിക്ക് ഇടയായല്ലോ!
നന്ദി നാഥാ! എല്ലാറ്റിനും


...നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.
2 പത്രൊസ് 1: 11

Then our Lord and Savior Jesus Christ will give you a glorious welcome into His kingdom that will last forever.
2 Peter 1: 11 

നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.
റോമർ 8: 18 

No comments:

Post a Comment