Sunday, October 11, 2020

 

നാസി ജയിലിൽ കോറി ടെൻ ബൂം, സഹോദരി ബെറ്റ്സി എന്നിവർ യെഹൂദൻമാരെ സഹായിച്ചതിന്റെ പേരിൽ വളരെയധികം കഷ്ടപ്പെട്ടു.

പകൽ കഠിനമായ ജോലി, സൌകര്യങ്ങളില്ലാത്ത മുറിയിൽ താമസം മുതലായ കാരണങ്ങളാൽ അവർ ക്ഷീണിച്ചവശരായി.
തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഒരു കുപ്പിയിൽ വിറ്റാമിൻ തുള്ളികൾ കുറച്ചു മാത്രം ശേഷിച്ചു.25 പേരോളം സഹതടവുകാർ ആവശ്യത്തിനുള്ള ആഹാരം കിട്ടാതെ വലഞ്ഞു. പലർക്കും ശക്തമായ പനി തുടങ്ങി .,
"എന്തു ചെയ്യും? നമുക്കു പോലും വിറ്റാമിൻ തുള്ളികൾ തികയാത്ത അവസ്ഥ ... എങ്ങനെ ഇവർക്കും കൂടെ നൽകാൻ സാധിക്കും?"

അവർ വിശ്വാസത്തോടെ എല്ലാവരെയും വിളിച്ച് വിറ്റാമിൻ ഡ്രോപ്സ് നൽകി ...അദ്ഭുതം !! തുള്ളി തുള്ളിയായി ചെറിയ കുപ്പിയിൽ നിന്ന് വിറ്റാമിൻ എല്ലാവർക്കും ലഭിച്ചു. എല്ലാ ദിവസവും ഇത് ആവർത്തിച്ചു:
അവർ ദൈവത്തെ സ്തുതിച്ചു . നൂറ്റാണ്ടുകൾക്കു മുമ്പ് സാരെഫാത്തിലെ വിധവയുടെ കലത്തിലെ മാവും തുരുത്തിയിലെ എണ്ണയും തീർന്നു പോകാതെ അവരെ കരുതിയ ദൈവം ജീവിക്കുന്നു.

ചില നാളുകൾ കഴിഞ്ഞപ്പോൾ ഒരു ഗാർഡ് തടവുകാരോട് കരുണ തോന്നി വിറ്റാമിൻ കുപ്പികൾ നിറച്ച ഒരു പെട്ടി നൽകി.

"ആദ്യം ഈ കുപ്പിയിലെ വിറ്റാമിൻ തുള്ളികൾ ഉപയോഗിച്ച് തീർക്കാം .അതിന് ശേഷം പെട്ടി തുറന്ന് പുതിയ കുപ്പികൾ എല്ലാവർക്കും നൽകാം."സഹോദരിമാർ തമ്മിൽ പറഞ്ഞു.
എന്നാൽ അന്ന് ആ പഴയ കുപ്പി ചെരിച്ചപ്പോൾ ഒരു തുള്ളി വിറ്റാമിൻ പോലും ലഭിച്ചില്ല ....
ഏലിയാവിന്റെ ദൈവം ഇന്നും ജീവിക്കുന്നു....
കരുതുന്ന ദൈവം ......
പരിപാലിക്കുന്ന ദൈവം ....

‘യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവ് തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല’ എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 17: 14

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നേ.
എബ്രായർ 13: 8




3 comments: