Monday, October 19, 2020

ഒരിക്കൽ ദൈവഭക്തരായ രണ്ടു സ്നേഹിതൻമാർ ഓരോ ആപ്പിൾ മരങ്ങൾ നട്ടു. ഇവർ തങ്ങൾ പാർത്ത ദേശത്തിരുന്ന് എന്നും പ്രാർത്ഥിക്കുമായിരുന്നു.

ഒന്നാമൻ ഇപ്രകാരം ദൈവത്തോട് പ്രാർത്ഥിച്ചു.
' കർത്താവേ ഈ ആപ്പിൾ മരത്തിന് ഇപ്പോൾ മഴ ആവശ്യമാണ്.. മഴ പെയ്യിക്കേണമേ'
ദൈവം പ്രാർത്ഥന കേട്ട് നല്ല മഴ നൽകി .
വീണ്ടും അവൻ പ്രാർത്ഥിച്ചു: കർത്താവേ ഇപ്പോൾ ഈ മരത്തിന് വെയിൽ ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു 'നല്ല വെയിൽ തന്നാലും..
ദൈവം നല്ല വെയിൽ നൽകി...
കർത്താവേ ഇപ്പോൾ മഞ്ഞാണ് ആവശ്യം :മഞ്ഞ് ദൈവം നൽകി....
ഇങ്ങനെ വിവിധ പ്രാർത്ഥനകൾ തുടർന്നു. എല്ലാറ്റിനും ഉത്തരം കിട്ടി.
എന്നാൽ ചില നാളുകൾ കഴിഞ്ഞപ്പോൾ ആപ്പിൾ മരം ഉണങ്ങിപ്പോയി.

എന്നാൽ മറ്റേയാളുടെ ആപ്പിൾ മരം നിറച്ച് ഫലങ്ങൾ !!
ഒന്നാമൻ സുഹൃത്തിനോട് ചോദിച്ചു. ഇതെങ്ങനെ സംഭവിച്ചു? ഞാൻ വളരെ പ്രാർത്ഥിച്ചു എല്ലാറ്റിനും ഉത്തരം കിട്ടിയതാണല്ലോ.. പക്ഷേ ഫലങ്ങളില്ല " നീ പ്രാർത്ഥിച്ചോ? എന്താണ് അപേക്ഷിച്ചത്?"
രണ്ടാമൻ പറഞ്ഞു: "ഞാൻ ഇപ്രകാരം പ്രാർത്ഥിച്ചു. ദൈവമേ അവിടുന്ന് എല്ലാം അറിയുന്നു .തക്ക സമയത്ത് ഈ ആപ്പിൾ മരത്തിനാവശ്യമായ മഞ്ഞോ, മഴയോ, വെയിലോ അവിടുത്തെ ഹിതപ്രകാരം നൽകണമേ''
ആവശ്യങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കേണ്ടേ? നിശ്ചയമായും ...
എന്നാൽ പ്രാർത്ഥന ദൈവത്തിന്റെ ഇഷ്ടം നിറവേറാനുള്ള അപേക്ഷയത്രേ..
ദൈവഹിതം നിറവേറട്ടെ! ഇന്നേ ദിവസം മാത്രമല്ല, എന്നും !!

അവിടുത്തെ രാജ്യം വരണമേ; തിരുഹിതം സ്വർഗത്തിലെപോലെ ഭൂമിയിലും നിറവേറണമേ;
മത്തായി 6 :10




5 comments: