യേശു പറഞ്ഞ വാക്ക് വിശ്വസിച്ച് രാജ ഭൃത്യൻ ഭവനത്തിലേക്ക് യാത്ര തിരിച്ചു.
മരിക്കാറായ തന്റെ മകൻ ,അവനെ ഓർത്ത് വേദനിക്കുന്ന തന്റെ ഭവനക്കാർ, ഇനി വീട്ടിലേക്ക് വളരെ ദൂരം സഞ്ചരിക്കാനുണ്ട്....എന്നാൽ യേശുവിന്റെ വചനം തനിക്ക് മുമ്പായി കടന്നു ചെന്നു മകനെ സൌഖ്യമാക്കി എന്ന വിശ്വാസത്തോടെ ലക്ഷ്യത്തിലേക്ക് യാത്ര തുടർന്നു.
"യേശു അവനോടു: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. "
യോഹന്നാൻ 4: 50
ഈ വചനം രാജഭൃത്യന് ബലം പകർന്നു കൊണ്ടിരുന്നു.....
അവന്റെ ദാസൻമാർ അവനെ വഴിയിൽ എതിരേറ്റു " നിന്റെ മകൻ ജീവിച്ചിരിക്കുന്നു " എന്ന് പറഞ്ഞു.
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.(സങ്കീർത്തനം 46: 1)
യേശു ഏറ്റവും അടുത്ത തുണയാണ്, എല്ലായ്പ്പോഴും, ...എവിടെയും..
രാജഭൃത്യന്റെ ദു:ഖം സന്തോഷമായി മാറി.
യേശു പറഞ്ഞ നാഴികയിൽ തന്നെ മകൻ സൌഖ്യം പ്രാപിച്ചു.
എന്നാൽ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി പ്രവർത്തിക്കുന്ന കർത്താവ് ആ കുടുംബത്തിൽ പ്രവർത്തിച്ചു.
"താനും കുടുംബവും ഒക്കെയും വിശ്വസിച്ചു " യോഹന്നാൻ 4: 53
ദൈവത്തിന് മഹത്വം .യേശുവിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ഉണ്ട്!
മകൻ സൌഖ്യമായി ... തന്റെ കുടുംബം മുഴുവൻ യേശുവിൽ വിശ്വസിച്ചു....
തന്റെ അടുക്കൽ വരുന്നവരെ ഒരുനാളും തള്ളിക്കളയാത്ത യേശുവിന്റെ അരികിലേക്ക് വരിക ... യേശുവിനോട് എല്ലാ അവസ്ഥകളും തുറന്നു പറയുക....
ഒരു പക്ഷേ മറ്റൊരു ഭൂഖണ്ഡത്തിൽ ഉള്ള ഒരാൾക്ക് വേണ്ടിയായിരിക്കാം നിങ്ങൾ അപേക്ഷിക്കുന്നത് ...
വിശ്വസിക്ക മാത്രം ചെയ്ക... നിങ്ങൾ ദൈവത്തിന്റെ മഹത്വം കാണും.
നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമായ ദൈവ പ്രവൃത്തി ....
'അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു,
സങ്കീർത്തനങ്ങൾ 147 :15
മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.
യെശയ്യാവു 55 :10-11
സമാഹൃതം
( you are never alone..max lucado)
No comments:
Post a Comment