1833-ൽ ഇംഗ്ലണ്ടിലേക്കുള്ള കപ്പൽ യാത്രയിൽ ജോൺ ഹെൻട്രി ന്യൂമാൻ എഴുതിയ അനുഗ്രഹീത ഗാനമാണ്." ദയാ പ്രകാശമേ നയിച്ചാലും "(Lead kindly light)
വളരെ ക്ഷീണിതനും രോഗിയുമായ ന്യൂമാൻ എത്രയും വേഗം ഇംഗ്ലണ്ടിൽ എത്താൻ ആഗ്രഹിച്ചെങ്കിലും കപ്പൽ യാത്ര കടൽ ക്ഷോഭം മൂലം തടസ്സപ്പെട്ടു.
കപ്പൽ ജോലിക്കാരോട് എപ്പോൾ യാത്ര തുടരാനാകും എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു.
'കാറ്റ് അനുകൂലമായാൽ നമുക്ക് യാത്ര തുടരാം .ഒരു നക്ഷത്രം ഇന്ന് പ്രകാശിക്കുന്നുണ്ട്. ഈ കൂരിരുട്ടിൽ ഒരു നക്ഷത്രം നമുക്ക് വഴികാട്ടിയാകും.'
കപ്പലിൽ ഇരുന്ന് ന്യൂമാൻ എഴുതി: " ദയാ പ്രകാശമേ നയിച്ചാലും" എന്ന മനോഹരഗാനം .
പുറപ്പാട് പുസ്തകം 13 :21, 22 വചനങ്ങളാണ് ഗാനത്തിന്റെ പ്രതിപാദ്യ വിഷയം.
'അവർ പകലും രാവും യാത്രചെയ്യുവാൻ തക്കവണ്ണം അവർക്കു വഴി കാണിക്കേണ്ടതിനു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തിലും കർത്താവ് അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്നു മാറിയതുമില്ല."
പുറപ്പാട് 13: 21-22
ദൈവകൃപയാൽ ന്യൂമാൻ സഞ്ചരിച്ച കപ്പൽ യാത്ര തുടർന്നു. അദ്ദേഹം സുരക്ഷിതനായി ഇംഗ്ലണ്ടിലെത്തി.
'ദയാ പ്രകാശമേ നയിച്ചാലും
ചുറ്റും കൂരിരുളേറുന്നു
ഞാനോ സ്വഭവനത്തിൽ നിന്നും ദൂരെ
എന്നെ നയിച്ചാലും ഓരോ
ചുവട് വയ്ക്കുമ്പോഴും നാഥാ "
ഇംഗ്ലണ്ടിൽ ഒരു ഖനി അപകടത്തിൽ പെട്ടവർ കൂരിരുളിൽ ഇരുന്നു കൊണ്ട് പാടി.. ദയാ പ്രകാശമേ നയിച്ചാലും ... അവർ സുരക്ഷിതരായി ഭവനങ്ങളിൽ എത്തി.
റേവൻസ് ബ്രൂക് ജയിലിലേക്ക് കൊണ്ടുവരപ്പെട്ട കോറി ടെൻ ബൂം,
സഹോദരി ബെറ്റ്സി എന്നിവർ അവിടത്തെ അവസ്ഥകൾ കണ്ട് ഞെട്ടി. ബെറ്റ്സി കർത്താവിനോട് പാടി... ദയാപ്രകാശമേ ഞങ്ങളെ നയിച്ചാലും...
1912 ൽ ടൈറ്റാനിക്ക് കപ്പലിൽ നിന്നും രക്ഷാ ബോട്ടിൽ കയറിയ പാട്ടുകാരൻ മാരിയൺ റെറ്റ് തങ്ങളെ രക്ഷിപ്പാൻ എത്തിയ മറ്റൊരു കപ്പൽ ദൂരെ കണ്ടപ്പോൾ സന്തോഷത്തോടെ പാടി .. ദയാ പ്രകാശമേ നയിച്ചാലും..
1915 ൽ യുദ്ധമുഖത്ത് ബ്രിട്ടീഷ് സൈന്യം വലിയ പ്രതികൂലത്തിന്റെ മദ്ധ്യത്തിൽ ആലപിച്ച ഗാനം മറ്റൊന്നായിരുന്നില്ല ... ദയാ പ്രകാശമേ നയിച്ചാലും...
കൂരിരുട്ട് .... ആർത്തിരമ്പുന്ന തിരമാലകൾ .. കൊടുങ്കാറ്റ്:.. ഏകാന്തത ..നിരാശ ... ഡിപ്രഷൻ ...മനസ്സിൽ അനേകം ചോദ്യങ്ങൾ?
ഒരു നക്ഷത്രം മതി.... ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയ നക്ഷത്രവുമായ യേശുക്രിസ്തു ! (വെളിപ്പാട് 22 :16 (b)
വിളിച്ച ദൈവം വിശ്വസ്തൻ, അവിടുന്ന് നമ്മെ കൈപിടിച്ച് നടത്തും.
കൂരിരുൾതാഴ്വരയിൽകൂടി നടന്നാലും ഞാൻ ഒരു അനർഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23: 4
യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.
യോഹന്നാന്‍ 8: 12
Lead, Kindly Light, amidst th'encircling gloom,
Lead Thou me on!
The night is dark, and I am far from home,
Lead Thou me on!
Keep Thou my feet; I do not ask to see
The distant scene; one step enough for me.
I was not ever thus, nor prayed that Thou
Shouldst lead me on;
I loved to choose and see my path; but now
Lead Thou me on!
I loved the garish day, and, spite of fears,
Pride ruled my will. Remember not past years!
So long Thy power hath blest me, sure it still
Will lead me on.
O'er moor and fen, o'er crag and torrent, till
The night is gone,
And with the morn those angel faces smile,
Which I have loved long since, and lost awhile!
Meantime, along the narrow rugged path,
Thyself hast trod,
Lead, Saviour, lead me home in childlike faith,
Home to my God.
To rest forever after earthly strife
In the calm light of everlasting life.
Praise the lord jesus.
ReplyDeleteYes Lord, You are my light and i walk in Your light so that no darkness in my life. Thank You Lord!!! Praise You Lord...
ReplyDelete