Friday, September 18, 2020

 

ഒരു ശൈത്യകാലം. ഇംഗ്ലണ്ടിലെ എല്ലാ ജനങ്ങളും മഞ്ഞു വീഴ്ച കൊണ്ട് പ്രയാസപ്പെട്ടു .പഴങ്ങൾ ലഭിക്കാനില്ല, വലിയ വില കൊടുത്താൽ മാത്രമേ വാങ്ങാനും സാധിക്കൂ.

ഒരിക്കൽ ഒരു വിധവയായ സ്ത്രീ ഇംഗ്ലണ്ടിലെ പ്രധാന വീഥിയിലൂടെ നടന്നു കൊട്ടാരത്തിന്റെ മുമ്പിലെത്തി. മതിൽക്കെട്ടിലൂടെ അകത്തേക്ക് നോക്കിയപ്പോൾ മുന്തിരിക്കുലകൾ പഴുത്തു കിടക്കുന്നു.. ആ സീസണിലെ വളരെ വിരളമായ ഒരു കാഴ്ച. വിശപ്പ് കൊണ്ട് മുന്തിരിയിൽ നോക്കി നിന്നു പോയി.
ആ സമയത്ത് കൊട്ടാരവളപ്പിനുള്ളിൽ നടക്കാനിറങ്ങിയ രാജ്ഞി സ്ത്രീയെ കണ്ടു. മുഖം കണ്ടപ്പോൾ തന്നെ അവരുടെ അവസ്ഥ മനസ്സിലായി .ഉടൻ തന്നെ രാജ്ഞി കുറെ മുന്തിരിക്കുലകൾ പറിച്ച് ഒരു കുട്ടയിൽ നിറച്ച് മതിൽക്കെട്ടിന് മുകളിലൂടെ നൽകി.
സ്ത്രീയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

കുറച്ച് ചില്ലി നാണയങ്ങൾ കൈകളിൽ എടുത്ത് രാജ്ഞിയോട് വിധവ വിളിച്ചു ചോദിച്ചു: "എന്തു വിലയാണ് ഈ ഫ്രൂട്ട്സിന്?"
രാജ്‌ഞി മറുപടി പറഞ്ഞു. " രാജകീയ കാര്യങ്ങൾ വില്പനക്കുള്ളതല്ല.
എന്റെ പിതാവ് ഈ രാജ്യത്തെ രാജാവാണ്. ഒന്നും വിലയ്ക്ക് വിൽക്കുവാൻ ആകാത്തവിധം ഡാഡി സമ്പന്നനാണ്. നിങ്ങളാണെങ്കിൽ ഒന്നിനും വില നൽകാൻ കഴിയാത്ത നിലയിൽ ദരിദ്രയുമാണ് ...ഇതെല്ലാം തികച്ചും സൌജന്യമാണ്. "
(Royal things are not for sale. My father is the King. He is too rich to sell something, and you are too poor to buy something.
So take this freely.)
ദൈവത്തിന്റെ സൌജന്യ ദാനമായ രക്ഷ വില കൊടുത്തു വാങ്ങാൻ ശ്രമിക്കുന്ന അനേകരെ കാണാൻ സാധിക്കും. അവരോട് ദൈവത്തിന്റെ മറുപടിയും ഇതു തന്നെയായിരിക്കും.

സ്വർഗ്ഗത്തിലെ ഗാനം മറ്റൊന്നല്ല " 'രക്ഷ ദൈവത്തിന്റെയും കുഞ്ഞാടിന്റേയും ദാനം"

നന്ദി കർത്താവേ! കാൽവരി ക്രൂശിൽ എനിക്കായി രക്തം ചിന്തി മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ യേശുവേ സ്തോത്രം.

'കൃപയാലത്രേ ആത്മരക്ഷ
അതു വിശ്വാസത്താൽ നേടുക
വില കൊടുത്ത് വാങ്ങുവാൻ സാധ്യമല്ല
അത് ദാനം, ദാനം, ദാനം'

ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
റോമർ 3: 23‭-‬ 24


2 comments: