Thursday, September 24, 2020

രാമുവിന്റെ കൈയ്യിൽ പത്ത് മാർബിളുകൾ ഉണ്ടായിരുന്നു .എന്നാൽ ഗോലി ഗെയിംസിൽ അവന് വിജയം നേടിക്കൊടുത്തിരുന്ന ഒരു ബ്ലൂ മാർബിൾ അവന് പ്രിയങ്കരമായിരുന്നു.

ഒരിക്കൽ അവൻ നടന്നു വരുമ്പോൾ ഒരു പായ്ക്കറ്റിൽ കുറേ ചോക്ളേറ്റുമായി വരുന്ന ഡോളി എന്ന പെൺകുട്ടിയെ കണ്ടു. അവന് ആ ചോക്ലേറ്റ് കഴിക്കാൻ അതിയായ ആഗ്രഹം തോന്നി'
" എന്റെ കൈവശമുള്ള എല്ലാ മാർബിളും ഞാൻ തരാം. നീ എനിക്ക് നിന്റെ പക്കൽ ഉള്ള മുഴുവൻ സ്വീറ്റ്സും തരണം: "
'ഓ... .കെ "ഡോളി മറുപടി പറഞ്ഞു.
അവൻ പോക്കറ്റിൽ നിന്ന് മാർബിളുകൾ നൽകിക്കൊണ്ട് പറഞ്ഞു: 'ഇതാ എടുത്തോളൂ മുഴുവൻ മാർബിളുകളും '
സന്തോഷത്തോടെ ഡോളി ചോക്ലേറ്റുകൾ മുഴുവൻ നല്കി.
(എന്നാൽ ഡോളിക്ക് മാർബിളുകൾ പോക്കറ്റിൽ നിന്ന് എടുത്തു കൊടുത്തപ്പോൾ അവൻ തനിക്കിഷ്ടമുള്ള ബ്ലൂ മാർബിൾ പോക്കറ്റിന്റെ ഒരു സൈഡിലേക്ക് മാറ്റിയിട്ടാണ്, ബാക്കിയുള്ള മാർബിളുകൾ നൽകിയത് )
ചോക്ലേറ്റ് ഒരോന്നായി കഴിക്കുമ്പോൾ അവന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നു ....
ഓടിച്ചെന്ന് ഡോളിയോട് ആ ചോദ്യം ചോദിച്ചു: 'ഡോളീ നീ എനിക്ക് മുഴുവൻ ചോക്ലേറ്റും തന്നോ?'
**
ദൈവം മനുഷ്യനെ സ്നേഹിച്ചു: എല്ലാം അവന് നൽകി തന്റെ ഏകജാതനായ പുത്രനെപ്പോലും! എന്നാൽ എപ്പോഴും മനുഷ്യന്റെ ചോദ്യം ദൈവത്തോട് മറ്റൊന്നല്ല.. അങ്ങ് എല്ലാം ഞങ്ങൾക്ക് തന്നോ?

ആ ചോദ്യത്തിന്റെ കാരണം പൂർണ്ണമായി സമർപ്പിക്കുന്നു എന്ന് പാടുന്നു,പറയുന്നു.... എന്നാൽ ഒരു ബ്ലൂ മാർബിൾ ?? അത് കൊടുക്കാൻ തയ്യാറല്ല....

ഹൃദയങ്ങളെ അറിയുന്ന ദൈവത്തിൻ മുൻപാകെ സമ്പൂർണ്ണമായി സമർപ്പിക്കാം... ദൈവസ്നേഹത്താൽ നമ്മുടെ ഹൃദയം നിറയട്ടെ:

No comments:

Post a Comment