Sunday, September 20, 2020

1936 മേയ് മാസം അഞ്ചാം തീയതി ഇറ്റാലിയൻ സൈന്യം എത്യോപ്യ എന്ന ആഫ്രിക്കൻ രാജ്യത്തെ കീഴടക്കി. രാജ്യം ഭരിച്ചിരുന്ന സെലാസി എന്ന ഭരണാധിപൻ പലായനം ചെയ്തു.

'വല്ലമോ ' ഗോത്ര വർഗ്ഗക്കാരുടെ (അന്ധകാര ശക്തികളെ ആരാധിക്കുന്ന ഒരു ഗോത്രം) ഇടയിൽ 9 വർഷം കഠിനാധ്വാനം ചെയ്ത മിഷണറിമാർ എല്ലാവരും 1937-ൽ രാജ്യം വിട്ടു പോകേണ്ടി വന്നു. എല്ലാവരും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.
വെറും 48 പേർ മാത്രം ക്രൈസ്തവരായിട്ടുള്ള വല്ലമോക്കാരുടെ മദ്ധ്യത്തിൽ നിന്ന് യാത്രയാകുമ്പോൾ അവരുടെ മനസ്സിലൂടെ അനേകം ചിന്തകൾ കടന്നു പോയി.
"ദൈവം വിശ്വസ്തനാണ് എന്നറിയാം .എന്നാൽ വീണ്ടും ഇവിടേക്ക് മടങ്ങി വരുമ്പോൾ ആര് വിശ്വാസത്തിൽ നിലനിൽക്കുന്നതായി കാണാൻ സാധിക്കും?'
മർക്കോസ് സുവിശേഷം ,മറ്റു ചില ബൈബിൾ ഭാഗങ്ങളുമല്ലാതെ മറ്റൊന്നും ഇവരുടെ ഭാഷയിൽ 
ലഭ്യമല്ല. അതു മാത്രമല്ല വല്ലമോ ഗോത്രക്കാരിൽ ചിലർക്ക് മാത്രമേ വായിക്കാൻ കഴിയൂ.

കഠിനമായ പീഢനമാണ് ശത്രു സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കന്നത്. വിശ്വാസികൾക്കാണെങ്കിൽ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുമില്ല.. എല്ലാവരും കിരാതമായ ആചാരരീതികൾ വിട്ട് പുതുതായി വന്നവർ.....
ദൈവകരങ്ങളിൽ 48 പേരുടെ ചെറിയ സഭയെ ഏല്പിച്ചു അവർ നിയമപ്രകാരം രാജ്യം വിട്ടു.

ഇന്നുള്ളതു പോലെ സഭയുമായി  വിനിമയത്തിനായി ഫോൺ സൌകര്യങ്ങളോ മറ്റൊന്നും ഇല്ല.

5 വർഷങ്ങൾ കടന്നു പോയി.
1941 മേയ് 5 ന് വീണ്ടും സലേസി ഭരണം തിരിച്ചു പിടിച്ചു സ്വന്തം രാജ്യത്തിലെത്തി.
അതിന് ശേഷം എല്ലാ മിഷണറിമാരും മടങ്ങി വന്നു....
കുറച്ചു പേരെങ്കിലും നില നിൽക്കുന്നുണ്ടാവുമോ? എല്ലാവരുടെയും മനസ്സിൽ ഒറ്റ ചിന്ത മാത്രം....
എന്നാൽ അവർ കണ്ട കാഴ്ച അവരെ അതിശയിപ്പിച്ചു ....

10,000 പേർ 200 സഭകളിലായി സത്യ ദൈവത്തെ ആരാധിക്കുന്നു.
അവർ ഒന്നിച്ച് മഹത്വം ദൈവത്തിന് കൊടുത്തു കൊണ്ട് പറഞ്ഞു .
"പരിശുദ്ധാത്മാവാം ദൈവമേ അങ്ങേക്ക് മഹത്വം" ആരാധന!

റെയ്ഡമൺഡ് ഡേവിസിന്റെ 'ഫയർ ഓൺ മൌൺഡൻസ് ' എന്ന പുസ്തകത്തിൽ വല്ലമോക്കാരായ ദൈവമക്കളുടെ ജീവിതം വിശദമായി എഴുതിയിട്ടുണ്ട് .... അവരുടെ ജീവിതം അനേകരെ വെളിച്ചത്തിലേക്ക് നടത്തുന്നതായിരുന്നു.

1950 ആയപ്പോൾ 2,40,000 പേർ ....
1990 ആയപ്പോൾ 35,00,000 ദൈവജനം ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിച്ചു ..... ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!!

എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.
എഫെസ്യർ 3 :20‭-‬21

കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.
സങ്കീർത്തനങ്ങൾ 126: 5‭-‬6




1 comment: