Monday, September 7, 2020

1989-ൽ അർമീനിയ എന്ന രാജ്യത്ത് ഒരു ഭൂചലനം നടന്നു.4 മിനിട്ട് കൊണ്ട് 30,000 പേർക്ക് ജീവൻ നഷ്ടമായി .ഭൂകമ്പമാപിനിയിൽ 8.2 രേഖപ്പെടുത്തിയപ്പോൾ അതിന്റെ ശക്തി എത്ര വലുതായിരിക്കും!.

തകർന്നു വീണ ഒരു സ്കൂളിന്റെ ചുറ്റിലും നിന്ന് നിലവിളിച്ച മാതാപിതാക്കൾ ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങി .
ഒരാൾ മാത്രം മടങ്ങി വന്ന് അയാളുടെ മകൻ പഠിച്ചിരുന്ന ക്ലാസ് റൂമിന്റെ ഭാഗത്ത് നിന്ന് തകർന്ന് വീണ കെട്ടിടത്തിന്റെ ഭാഗങ്ങൾ മാറ്റാൻ തുടങ്ങി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, പോലീസ് തുടങ്ങി അനേകർ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ തന്റെ മകനെക്കുറിച്ചുള്ള ചിന്തകളിൽ നിറഞ്ഞിരുന്ന അയാൾ അതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല.

2... 4. ... 8. .16... 30:.. 38 മണിക്കൂറുകൾ കടന്നു പോയി.
പെട്ടെന്ന് അയാൾ ഒരു ശബ്ദം കേട്ടു ..
തന്റെ മകന്റെ ശബ്ദം !!
"അർമൻഡ് ..... !!! അയാൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി ...

അർമൻഡും ചില കൂട്ടുകാരും സ്കൂൾ കെട്ടിടം വീണപ്പോൾ ഒരു വലിയ കോൺക്രീറ്റ് ബീം ചെരിഞ്ഞു. അതിന്റെ അടിയിൽ ഉള്ള സ്ഥലത്ത് അഭയം പ്രാപിച്ചു.

തന്റെ പിതാവിന്റെ കൈയ്യിൽ പിടിച്ചു കൊണ്ട്
അർമൻഡ് പറഞ്ഞു ....
"ഡാഡി ഞാൻ കൂട്ടുകാരോട് പറഞ്ഞു.
ഡാഡീ എന്നോട് പറഞ്ഞിട്ടുണ്ട് .നിന്റെ ജീവിതത്തിൽ എന്തു സംഭവിച്ചാലും ഞാൻ നിന്റെ കൂടെയുണ്ടാകും..എന്റെ പിതാവ് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ എന്നെ രക്ഷിപ്പാൻ വരും.എന്നോട് എന്റെ പിതാവ് വാഗ്ദത്തം ചെയ്തിട്ടുണ്ട് "
(.Dad!?" I told them! I told the other kids that if you were still alive, you'd save me! You promised me, you'd always be here for me! You did it, dad)

അങ്ങനെ അർമൻഡും അവന്റെ കൂട്ടുകാരും സുരക്ഷിതരായി തങ്ങളുടെ ഭവനങ്ങളിൽ തിരിച്ചെത്തി.

ഇതു വായിക്കുന്ന നിങ്ങൾ ഏത് അവസ്ഥയിലൂടെ കടന്നു പോകുന്നു എങ്കിലും സ്വർഗ്ഗീയ പിതാവ് തന്ന വാഗ്ദത്തം മുറുകെ പിടിക്കുക .
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.

ഈ ഭൂമിയിൽ ഒരു പിതാവ് തന്റെ മകനോട് ചെയ്ത വാഗ്ദത്തം നിറവേറ്റിയ സംഭവമാണ് നാം മുകളിൽ വായിച്ചത്.
അങ്ങനെയെങ്കിൽ സ്വർഗ്ഗീയ പിതാവ് എത്രയധികം വിശ്വസ്തൻ !!
ഹാലേലുയ്യാ.... ആമേൻ

.... ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.(യേശുക്രിസ്തു)
യോഹന്നാന്‍ 14: 19 (b)


2 comments: