കോറി ടെൻ ബൂം ശക്തമായി ദൈവകരങ്ങളിൽ ഉപയോഗിക്കപ്പെട്ട ഒരു മിഷണറിയായിരുന്നു. അവരുടെ പുസ്തകങ്ങളും സന്ദേശങ്ങളും അനേകർക്ക് ഉത്സാഹം നൽകിയിട്ടുണ്ട്. പ്രാർത്ഥനയക്കുറിച്ചുള്ള ഒരു സന്ദേശം വളരെ അനുഗ്രഹിക്കപ്പെട്ടതാണ്. അതിലെ ഒരു ഭാഗം ചുവടെ ചേർക്കുന്നു.
" ഒരു മിഷണറി കുടുംബം ചില നാളുകൾ പ്രവർത്തിക്കാനായി ഒരു ദൂര ദേശത്തേക്ക് പോയി. തങ്ങളുടെ 3 കുട്ടികളെ മാതാപിതാക്കളുടെ (grand Parents) അടുക്കൽ നിർത്തിയിട്ടാണ് അവർ പോയത്.ഫോൺ സൗകര്യങ്ങളില്ലാത്ത പഴയ കാലത്ത് എഴുത്തുകളാണ് ഏക വിനിമയ മാർഗം.
ഒരു തിരക്കുള്ള ദിവസം മിഷണറിയും ഭാര്യയും മിഷൻ ഓഫീസിൽ അനേകം കത്തുകൾക്ക് മറുപടി കൊടുക്കുന്നതിൽ വ്യാപൃതരായി.
പെട്ടെന്ന് വളരെ പരിചയമുള്ള അക്ഷരങ്ങൾ ഒരു കത്തിൽ കണ്ടപ്പോൾ അദ്ദേഹം ഭാര്യയോട് പറഞ്ഞു... "ദാ ഇതു് നമ്മുടെ മക്കളുടെ കത്താണ് "
"ഒന്നു വേഗം തുറന്നാട്ടെ" ഭാര്യയുടെ മറുപടി
എല്ലാ ഒഫീഷ്യൽ കത്തുകളും ഒരു സൈഡിലേക്ക് മാറ്റിവെച്ചു ...
കവർ പൊട്ടിച്ചപ്പോൾ 3 പേപ്പർ അടുക്കി വെച്ചിരിക്കുന്നു.
"ഒന്നു വേഗം..ഭാര്യ പറഞ്ഞു
ഒന്നാമത്തെ കത്ത് 12 വയസ്സുള്ള ആദ്യത്തെ കുട്ടിയുടേതായിരുന്നു.
"ഡാഡി, മമ്മി ഞങ്ങൾ സുഖമായിരിക്കുന്നു . സ്കൂളിൽ പോകുന്നു ...
സ്പോർട്സ് ... വീട്ടു വിശേഷങ്ങൾ .....
രണ്ടാമത്തെ പേപ്പർ മടക്കി വെച്ചിരിക്കുന്നു. ശ്രദ്ധയോടെ തുറന്നു..
6 വയസ്സുള്ള കുട്ടിയുടെ കത്ത്.. മുഴുവൻ മനോഹര ചിത്രങ്ങൾ ..
ബോട്ട്, ബേർഡ്, സ്കൈ, ട്രീ ....
രണ്ടു പേരുടേയും മുഖത്തെ ഭാവങ്ങൾ മാറി...
ഏറ്റവും ഇളയ കുട്ടിയുടെ പേര് ക്രിസ്റ്റഫർ ... 3 വയസ്സുകാരനായ ചുണക്കുട്ടൻ ... അവന്റെ കത്ത് കൂടെ വച്ചിട്ടുണ്ട്....
ഒരു വെള്ള പേപ്പറിൽ ക്രയോൺസ് (കളർ പെൻസിൽ) കൊണ്ട് കുത്തി വരച്ചിരിക്കുന്നു...
രണ്ടു പേരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി .ഭാര്യ പറഞ്ഞു.
എനിക്കിപ്പോൾ കുഞ്ഞുങ്ങളെ കാണണം...
എത്ര നേരം കടന്നു പോയെന്നറിയില്ല .അവർ രണ്ടു പേരും ആ ലെറ്ററുകൾ മാറി മാറി വായിച്ചു കൊണ്ടിരുന്നു. കാരണം അത് ഒരു ഒഫീഷ്യൽ ലെറ്ററല്ല ... തങ്ങളുടെ ഓമനക്കുട്ടികൾ ഡാഡിക്കും മമ്മിക്കും അയച്ച എഴുത്താണത് !!
"ഇന്നലെ രാത്രി നിങ്ങൾ പ്രാർത്ഥിച്ചതിനു ശേഷം കിടന്നുറങ്ങിയപ്പോൾ
യേശു ആ പ്രയർ ലെറ്റർ പിതാവാം ദൈവത്തിന് മുൻപിൽ സമർപ്പിച്ചു.
രാത്രി മുഴുവനും പിതാവാം ദൈവവും യേശു കർത്താവും പരിശുദ്ധാത്മാവിൻ സഹായത്തോടെ നിങ്ങൾ പ്രാർത്ഥിച്ച പ്രാർത്ഥനയെക്കുറിച്ച് സംസാരിച്ചു.
നിങ്ങൾ കരഞ്ഞപ്പോൾ യേശു നിങ്ങളോടു കൂടെ ഉണ്ടായിരുന്നു. നിങ്ങൾ വിശ്വസിച്ചപ്പോൾ കർത്താവ് സന്തോഷിച്ചു.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ദൈവം അതീവ ശ്രദ്ധാലുവാണ്.
നിങ്ങളുടെ പ്രാർത്ഥന ഒരു നീണ്ട പ്രാർത്ഥനയായിരിക്കാം.
ഒരു നിലവിളി ,ഒരു നെടുവീർപ്പു്, ... അല്ല ഒരു മനോഹര ഗാനം പോലെയായിരിക്കാം. എന്തായാലും യേശുവിന്റെ നാമത്തിൽ ആമേൻ എന്നവസാനിക്കുമ്പോൾ അത് അർത്ഥവത്തായിത്തീരുന്നു.
അത് ഒരു പ്രാർത്ഥനാ കത്താണ് (പ്രയർ ലെറ്റർ)
കർത്താവേ അവിടുത്തേക്ക് എന്താണ് എന്നോട് പറയാനുള്ളത് എന്ന് ചോദിച്ചാൽ മറുപടിയായി "വിചാരപ്പെടരുത് " (Don't worry) എന്നായിരിക്കും'
ഞാൻ കേൾക്കുന്ന ദൈവശബ്ദം."
Yesterday night when you prayed Jesus showed the prayer letter to His Father and talked about you .They both had a conversation.
When you cried Jesus was with you. When you doubted He grieved.
When you trusted He rejoiced. He knows and watches every detail of your life. you may prayed a long prayer,a cry,sigh,some words-beautiful or not-but without Jesus Name they are empty words.
It is a prayer letter. And answer for that you will hear a small voice.."Dont worry"..
(Corrie Ten Boom...PRAYER)
നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്.
റോമര്‍ 8: 15
എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവനു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ച് എന്റെ മനസ്സിൽ സ്ഥായിതോന്നുന്നു; അതുകൊണ്ട് എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 31: 20
Good thoughts
ReplyDeletePraise the Lord
ReplyDelete