Monday, August 31, 2020

 


ഹെൻറി ഫോർഡിന്റെ ജീവിതത്തിൽ നിന്ന് ഒരു സംഭവം വർഷങ്ങൾക്ക് മുമ്പ് ഒരു പ്രസംഗത്തിൽ കേട്ടിട്ടുണ്ട്.(ഒരു കഥ മാത്രം എന്നു ചിന്തിക്കുന്നവരുമുണ്ട്).

ഒരു ഹൈവേയുടെ സൈഡിൽ ഒരു ഫോർഡ് കാർ നിർത്തിയിട്ടിരിക്കുന്നു, അതിന്റെ ഡ്രൈവർ വളരെ വിഗദ്ധനായ ഒരു കാർ മെക്കാനിക്ക് കൂടെയാണ് .
സുഗമമായി ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് നിന്ന് പോയി.
കാർ സൈഡിലേക്ക് തള്ളി മാറ്റി കുറേ സമയമായി പരിശ്രമിക്കുന്നു.
''എത്രയോ വാഹനങ്ങൾ താൻ റിപ്പയർ ചെയ്തിട്ടുണ്ട്, എന്നാൽ എന്റെ സകല കഴിവുകളും പ്രയോഗിച്ചിട്ടും കാർ സ്റ്റാർട്ടാകുന്നില്ല" അയാൾ മനസ്സിൽ പറഞ്ഞു.

അടുത്തെങ്ങും കടകളോ ഒന്നും ഇല്ല.
കേടായ വാഹനം അവിടെ ഇട്ടിട്ട് അടുത്ത ടൗണിലേക്ക് പോകുവാൻ അനേകം വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും എല്ലാവരും നിർത്താതെ കടന്നു പോയി.
കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ഫോർഡ് കാർ തന്റെ അരികിൽ നിർത്തി. അതിൽ നിന്ന് ഇറങ്ങി വന്ന ആൾ ചോദിച്ചു "എന്താ കാർ കേടായോ? ഞാൻ സഹായിക്കാം"

"എന്നെ അടുത്ത ടൗൺ വരെ ഒന്നു ഡ്രോപ് ചെയ്താൽ മതി .
ഡ്രൈവർ പറഞ്ഞു.

"ഞാൻ ഒന്നു ശ്രമിക്കട്ടെ... വന്നയാൾ സഹായിക്കാൻ മനസ്സോടെ ചോദിച്ചു.

സാർ, ഞാൻ വർഷങ്ങൾ എക്സ്പീരിയൻസുള്ള ഒരു മെക്കാനിക്ക് ആണ് .ഞാൻ വളരെ പരിശ്രമിച്ചിട്ടും ഇത് സ്റ്റാർട്ടാക്കാൻ കഴിഞ്ഞില്ല.
അങ്ങനെയെങ്കിൽ താങ്കൾക്ക് ഒട്ടും സാധ്യമല്ല. ദയവായി എന്നെ അടുത്ത ടൗൺ വരെ ഒന്നെത്തിച്ചാൽ മതി ...
പിന്നെ ചോദിച്ച സ്ഥിതിക്ക് ഒന്നു ശ്രമിച്ചു നോക്ക്... ഒരു ചെറു ചിരിയോടെ ഡ്രൈവർ പറഞ്ഞു...

'ഓ. കെ ... വന്നയാൾ സാവധാനത്തിൽ കാറിനടുത്ത് വന്ന് ബോണറ്റ് ഉയർത്തി ഒന്നു നോക്കി... എതോ ഒരു ചെറിയ ഉപകരണത്തിൽ പിടിച്ച് ഒന്നു തിരിച്ചു...
"ഓ.... കാർ സ്റ്റാർട്ടായി "... ഡ്രൈവർ അതിശയത്തോടെ പറഞ്ഞു.

ശബ്ദം താഴ്ത്തി വിനയത്തോടെ ഡ്രൈവർ ചോദിച്ചു "എന്റെ സകല ബുദ്ധിയും കഴിവും അനുഭവപരിചയവും എല്ലാം ഉപയോഗിച്ചിട്ടും എനിക്കിത് നന്നാക്കാൻ കഴിഞ്ഞില്ല .എന്നാൽ താങ്കൾ ഒരു നിമിഷം കൊണ്ട് ഇത് പരിഹരിച്ചു. സാർ നിങ്ങൾ ആരാണ്?''

"ഞാൻ ഹെൻറി ഫോർഡ് .ഞാനാണ് ഈ കാർ ഡിസൈൻ ചെയ്തത്.
ഇത് നിർമ്മിച്ചതും ഞാനാണ്...."

നാം സ്വന്ത കഴിവനുസരിച്ച് പലതും പരിശ്രമിക്കുന്നു... നന്നാവാൻ കഷ്ടപ്പെടുന്നു. ....സെൽഫ് ഇംപ്രൂവ്മെന്റ് ബുക്ക്സ്... പല തരത്തിലുള്ള വ്യായാമം .... പറഞ്ഞാൽ തീരില്ല ..
എല്ലാം പരാജയം ....
എന്നാൽ നമ്മുടെ കർത്താവായ യേശുവിന് എല്ലാം സാദ്ധ്യം.

നമ്മുടെ ഡിസൈനറും നമ്മെ നിർമ്മിച്ചവനുമായ കർത്താവിന്റെ കരങ്ങളിൽ സമ്പൂർണ്ണമായി സമർപ്പിക്കാം.... ഈ നിമിഷം തന്നെ ആ സമർപ്പണം നടക്കട്ടെ ...

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചത്, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 139 : 13‭-‬16

ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്‍ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമിച്ചവനുമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ .യെശയ്യാവ് 43 :1 










1 comment: