Thursday, August 27, 2020



ഡോക്ടർ മാർക്ക് എന്ന പ്രസിദ്ധനായ കാൻസർ രോഗ വിദഗ്ദ്ധന്റെ അനുഭവം വർഷങ്ങൾക്കു മുമ്പ് വായിച്ചത് (ജീവമൊഴികൾ)ഓർമ്മയിൽ വരുന്നു.

രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുവാനും അവാർഡുകൾ സ്വീകരിക്കുവാനും ഡോക്ടർ മാർക്ക് പുറപ്പെട്ടു. എന്നാൽ പേമാരി മൂലം താൻ സഞ്ചരിച്ചിരുന്ന വിമാനം മറ്റൊരു എയർപോർട്ടിൽ ഇറക്കി. അവിടെ നിന്ന് റോഡ് മാർഗം നാലര മണിക്കൂർ സഞ്ചരിച്ചാലേ ലക്ഷ്യത്തിലെത്തുകയുള്ളു.

ഡോക്ടർ മാർക്ക് ഒരു വാടക കാർ തനിയെ വളരെ വേഗത്തിൽ ഡ്രൈവ് ചെയ്തു .എന്നാൽ മഴയ്ക്ക് ഒരു ശമനവുമില്ല. കുറേ ദൂരം പിന്നിട്ടപ്പോൾ വഴി തെറ്റിയെന്ന് ഡോക്ടർക്ക് മനസ്സിലായി.
ശക്തമായ മഴ കാരണം വാഹനം മുൻപോട്ടു കൊണ്ട് പോകാൻ സാധിക്കുന്നില്ല. ഒടുവിൽ വിജനമായ ഒരു സ്ഥലത്ത് കാർ നിർത്തി.

ഒരു ചെറിയ വീട് മാത്രം കുറച്ചു ദൂരത്ത് കാണാം. അദ്ദേഹം ഓടി വീടിന്റെ വരാന്തയിൽ മഴയിൽ നിന്ന് രക്ഷപെടാനായി ഭിത്തിയോട് ചേർന്ന് നിന്നു.
"സാർ വീടിനകത്ത് കയറി ഈ കസേരയിൽ ഇരിക്കാം"
ഭവ്യതയോടെ ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു. താൻ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
"മഴ ഒന്നു കുറഞ്ഞാൽ ഞാൻ പൊയ്ക്കൊള്ളാം, നന്ദി ...
സ്ത്രീ നൽകിയ ബിസ്കറ്റും ചായയും സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു..

"സാർ' എന്റെ പ്രാർത്ഥനാ സമയമായി .ഞാൻ പ്രാർത്ഥിച്ചിട്ട് വരാം..
സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു.
"ശരി" ഞാൻ മനുഷ്യന്റെ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ചെറിയ പരിഹാസചിരിയോടെ ഡോക്ടർ മറുപടി പറഞ്ഞു.

ഡോക്ടർ ചെറിയ സ്വീകരണ മുറിയിൽ ഒന്നു ശ്രദ്ധിച്ചു നോക്കി.ചെറിയ വീടെങ്കിലും എല്ലാം ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു .ഒരു സൈഡിൽ തൊട്ടിലിൽ ഒരു കുഞ്ഞ് ശാന്തമായി ഉറങ്ങുന്നു.

"സാർ, ... കുറച്ചു നേരം കഴിഞ്ഞപ്പോൾ സ്ത്രീയുടെ വിളി കേട്ടു .

"നിങ്ങൾ എന്താണ് പ്രാർത്ഥിച്ചത്?... ദൈവ വിശ്വാസം, പ്രാർത്ഥന എന്നിവയുടെ വ്യർത്ഥത തെളിയിച്ചു കൊടുക്കാനുള്ള വ്യഗ്രതയോടെ ഡോക്ടർ ചോദിച്ചു .
'സാർ .. ദേ ഈ തൊട്ടിലിൽ കിടക്കുന്നത് എന്റെ കുഞ്ഞാണ് .അവന് ഒരു പ്രത്യേക തരം കാൻസറാണ്.ഈ രാജ്യത്ത് ഡോക്ടർ മാർക്ക് എന്നയാൾക്ക് മാത്രമേ ഈ രോഗം ചികിത്സിക്കാൻ കഴിയൂ. അദ്ദേഹത്തെ കാണാനോ, ആ വലിയ ആശുപത്രിയിൽ പോകാനോ എനിക്ക് നിവൃത്തിയില്ല. അദ്ദേഹത്തെ കാണാൻ ഒരു അവസരം ലഭിക്കുവാൻ ചില ദിവസങ്ങളായി ഞാൻ പ്രാർത്ഥിച്ചു. ഇന്നും അതു തന്നേ ഞാൻ ദൈവത്തോട് അപേക്ഷിച്ചു.
ഡോക്ടർ മാർക്കിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .ജീവിക്കുന്ന ഒരു ദൈവമുണ്ട്. പ്രാർത്ഥന കേട്ട് ഉത്തരമരുളുന്ന സത്യ ദൈവം:

ആ ദിവസം നടന്ന എല്ലാ സംഭവങ്ങളും അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നു പോയി ...
തുടർന്നുള്ള 6 മാസം രോഗിയായ കുഞ്ഞിനെ ഡോക്ടർ മാർക്ക് സൗജന്യമായി ചികിത്സിച്ചു.
ആ ദിവസങ്ങളിൽ അദ്ദേഹം ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളായി മാറി .

 ചില വചനങ്ങൾ ധ്യാനിച്ചുകൊണ്ട് പ്രാർത്ഥിച്ചാട്ടെ!

പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും.
യോഹന്നാൻ 14 :13 

അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്ത് യാചിച്ചാലും അത് ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അത് നിങ്ങൾക്കു ലഭിക്കും.
മർക്കോസ് 11 :24 

നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും.
യോഹന്നാൻ 15 :7

അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.
യെശയ്യാവു 65: 24














No comments:

Post a Comment