പിതാവിന് മകനോടുള്ള ഉറ്റ സ്നേഹം അവിടെ ഒരു ചർച്ചാ വിഷയമായിരുന്നു ..
ഒരു ദിവസം ഒരു നിസ്സാര പ്രശ്നത്തിന്റെ പേരിൽ തന്റെ അപ്പനുമായി പിണങ്ങി വളരെ ദൂരെയുള്ള പട്ടണത്തിലേക്ക് മകൻ യാത്രയായി.
ഏകനായി ഹൃദയം തകർന്ന പിതാവ് വളരെ വർഷങ്ങൾ തന്റെ മകന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്നു...
ഒരു ദിവസം പിതാവിന് തന്റെ മകന്റെ ഒരു എഴുത്ത് കിട്ടി. ഇന്നത്തെ പോലെ യാതൊരു വിനിമയ സംവിധാനങ്ങളും ഇല്ലാത്ത കാലം -
കത്തിൽ മകൻ ഇപ്രകാരം എഴുതിയിരിക്കുന്നത് വൃദ്ധനായ മനുഷ്യൻ എങ്ങനെയോ വായിച്ച് മനസ്സിലാക്കി:
'അപ്പാ നിസ്സാര പ്രശ്നത്തിന്റെ പേരിൽ ഞാൻ അപ്പനെ ദ്രോഹിച്ചു -
എന്റെ ഹൃദയം കഠിനമാക്കി. എന്റെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചെങ്കിലും ആ വേദന ഒന്നും എന്നെ അറിയിക്കാതെ എന്നെ ഓമനിച്ചു വളർത്തി: ഞാൻ തിരിച്ചു വരുകയാണ്.
അപ്പൻ എന്നെ സ്വീകരിക്കുമോ?... അതോ തള്ളിക്കളയുമോ?
അറിയില്ല ..
അടുത്ത ശനിയാഴ്ച രാവിലെ 9 മണിക്ക് നമ്മുടെ വീടിന്റെ മുമ്പിലൂടെ കടന്നു പോകുന്ന ട്രെയിനിലാണ് ഞാൻ വരുന്നത്. അപ്പൻ എന്നെ സ്വീകരിക്കുമെങ്കിൽ ദയവായി നമ്മുടെ വീടിന്റെ മുന്നിലുള്ള ആൽമരത്തിൽ ഒരു വെള്ള തൂവാല കെട്ടിയിടണം.:
അത് ഞാൻ കണ്ടെങ്കിൽ അടുത്ത സ്റ്റേഷനിലിറങ്ങി ഞാൻ വീട്ടിലേക്ക് വരാം.
ഇല്ല എങ്കിൽ ഞാൻ മടങ്ങി പൊയ്ക്കൊള്ളാം..? '
ശനിയാഴ്ച രാവിലെ 9 മണിക്ക് ചൂളം വിളിച്ച് പാഞ്ഞ് വരുന്ന ട്രെയിന്റെ ജനലിലൂടെ അവൻ നോക്കിക്കൊണ്ടിരുന്നു. നേരം വെളുത്തപ്പോൾ തുടങ്ങിയ ഇരിപ്പാണ്. വീടിനോട് ട്രെയിൻ അടുത്തു കൊണ്ടിരിക്കുന്നു. അവന്റെ ഹൃദയമിടിപ്പ് ഇപ്പോൾ അവന് കേൾക്കാം' മുഖം ജനൽ കമ്പികളോട് ചേർന്നിരിക്കുന്നു. ഇപ്പോൾ അവന്റെ ഹൃദയവും കണ്ണുകളും ഉറ്റുനോക്കുന്നത് ഒരു ചെറിയ വെള്ളതൂവാലയിലേക്ക് ....
ഇതാ ഒരു വലിയ ആൽമരം നിറച്ച് ഇലകൾ കാണാതെവണ്ണം നൂറുക്കണക്കിന് വെള്ള തൂവാലകൾ കാറ്റിൽ പാറിക്കളിക്കുന്നു.
ഹൃദയത്തിൽ ആനന്ദത്തിന്റെ കുളിർ മഴ പെയ്യുന്നു. കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകുന്നു ... എത്ര അവർണ്ണനീയമായ കാഴ്ച!
വീട്ടിലേക്ക് ഓടി വന്ന് സ്നേഹപിതാവിന്റെ കരങ്ങളിൽ പിടിച്ച് ചോദിച്ചു .അപ്പൻ എന്നെ ഇപ്പോഴും സ്നേഹിക്കുന്നെങ്കിൽ, സ്വീകരിക്കുമെങ്കിൽ, ഒരു വെള്ള തൂവാലയല്ലേ ഞാൻ അടയാളമായി ചോദിച്ചത് ??
അപ്പൻ സ്നേഹ നിറവോടെ പറഞ്ഞു .അതേ മകനേ, എന്നാൽ നീ അത് കാണാതെ പോയാലോ? എനിക്ക് നിന്നെ നഷ്ടമാകും.
നീ കണ്ടത് കുറെ വെള്ളതുണികളല്ല, എന്റെ സ്നേഹം, എന്റെ ഹൃദയമത്രേ... -
കാൽവരി ക്രൂശിൽ പിതാവാം ദൈവം തന്റെ ഏകജാതനായ മകനെ (യേശുവിനെ) ഒരു മലയുടെ മുകളിൽ എല്ലാവരും കാണത്തക്കവണ്ണം മരക്കുരിശിൽ
തൂക്കിയിട്ടു ന്രമ്മുടെ പാപപരിഹാരത്തിനായി ). ആരും അത് കാണാതെ നഷ്ടമായിപ്പോകരുത്.
ആ ക്രൂശിലേക്ക് നോക്കുക. ആത്മാവിൽ മൃദു സ്വരം കേൾക്കാം...
മകനെ / മകളെ ഞാൻ നിന്നെ സ്നേഹിക്കുന്നു..... മടങ്ങി വരിക...
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാൻ 3 :16
വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ (യേശുവിനെ)പരസ്യമായി നിറുത്തിയിരിക്കുന്നു.
റോമർ 3:25 ( a )
എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
ഉത്തമഗീതം 2: 4 (b)
ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ReplyDeleteആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ...
ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ReplyDeleteആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ
Heart touching,simple gospel message.
ReplyDeleteYes Gospel is simple.
ReplyDelete