ഓരോ വർഷവും കഴിയുന്തോറും ഭാവിയെക്കുറിച്ചുള്ള ആകുലത മനുഷ്യരിൽ വർദ്ധിച്ചു വരുന്നതായി നാം കാണുന്നു. ആത്മഹത്യാ പ്രവണത, വിഷാദ രോഗങ്ങൾ, മാനസിക പിരിമുക്കം ... എന്നിങ്ങനെ പറഞ്ഞാൽ തീരാത്ത വലിയ ഒരു ലിസ്റ്റ് ... എന്നാൽ ദൈവസ്നേഹത്തെക്കുറിച്ചുള്ള ഒരു വെളിപ്പാട് വലിയ ബലം പകരുന്നു... പ്രാർത്ഥനയോടെ ചില വചനങ്ങൾ ധ്യാനിക്കുക.
1) പിതാവിന്റെ സ്നേഹം..... ശിക്ഷണം നൽകി വളർത്തുന്ന സ്നേഹം
അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ കർത്താവിന് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു.
സങ്കീർത്തനങ്ങൾ 103 :13
ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ച് വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ച് വളർത്തുന്നു എന്ന് നീ മനസ്സിൽ ധ്യാനിച്ചുകൊള്ളണം.
ആവർത്തനപുസ്തകം 8 :5
2) സാന്ത്വനിപ്പിക്കുന്ന സ്നേഹം... ഒരമ്മയെപ്പോലെ ഓമനിക്കുന്ന സ്നേഹം
.. നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കയും ചെയ്യും. അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും...
യെശയ്യാവു 66 :12-13

എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സിൽ സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു കർത്താവിന്റെ അരുളപ്പാടു.
യിരെമ്യാവു 31 :20
യിരെമ്യാവു 31 :20
3) രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്നേഹം... ഒരു ഇടയനെപ്പോലെ..
കർത്താവ് എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
സങ്കീർത്തനങ്ങൾ 23 :1-2
ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
യോഹന്നാൻ 10 :11, 27-28
4) പരിശീലിപ്പിക്കുന്ന സ്നേഹം.... ഒരു കഴുകനെപ്പോലെ...
കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു. കർത്താവ് തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
ആവർത്തനപുസ്തകം 32 :11-12
5) അനുഗമിക്കുന്ന സ്നേഹം... ജീവിതത്തിന്റെ എല്ലാ അവസ്ഥയിലും ഒരിക്കലും കൈവിടാത്ത സ്നേഹം..
സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു.
എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു–1. കൊരിന്ത്യർ 10 :1 - 4
ഭയപ്പെടാതെ കർത്താവിൻ ആശ്രയിച്ച് മുൻപോട്ട് പോകാം ... യേശു പറഞ്ഞു ..എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. യോഹന്നാൻ 6:37 ( b)
ഈ വചനങ്ങൾ ഹൃദയത്തിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ...
വർഷങ്ങളായി നാം പാടുന്ന ഒരു പാട്ട് ഈ അർത്ഥം വരുന്നതാണ് ...
No comments:
Post a Comment