ചാൾസ് സ്വിൻഡോളിന്റെ The Grace Awakening എന്ന പുസ്തകത്തിൽ മെഫീ ബോശെത്തിന്റെ രാജ സന്നിധിയിലേക്കുള്ള വരവ് ആലങ്കാരികമായി എഴുതിയിട്ടുണ്ട്:
" രാജാവിന്റെ കൊട്ടാരത്തിൽ സദ്യക്കുള്ള മണി മുഴങ്ങി. ദാവീദ് രാജാവ് മേശയുടെ മദ്ധ്യഭാഗത്ത് എഴുന്നള്ളി വന്നിരിക്കുന്നു .മിടുക്കനായ അമ് നോൻ ഇടതുഭാഗത്തുണ്ട് .ദാവീദിന്റെ മകൾ സുന്ദരിയായ താമാർ തൊട്ടടുത്തുണ്ട്. ഇതാ ജ്ഞാനത്തിൽ ശ്രേഷ്ഠനായ ശലോമോനെ അവിടെ കാണാം. സുമുഖനായ അബ്ശാലോം ഉപവിഷ്ടനായി. യുദ്ധവീരനായ യോവാബും അവിടെ ഉണ്ട്... വിരുന്ന് തുടങ്ങാറായി... ക്ഷണിക്കപ്പെട്ട ആരോ വരാനുണ്ട്. ആ വ്യക്തിക്കായിട്ടാണ് കാത്തിരിപ്പ് ...
ക്ലിം, ക്ലിം, ക്ലിം .... ഇതാ മെഫീബോശെത്ത് ഊന്നുവടിയുമായി കയറി വരുന്നു. അവനായി ഒരുക്കപ്പെട്ട കസേരയിലേക്ക് ചാരിയിരുന്നു: .
രാജാവിന്റെ ചിത്രത്തയ്യലുള്ള മേശവിരി അവന്റെ മുടന്തിനെ മറെച്ചു.
ഗംഭീരമായ വിരുന്ന് ആരംഭിച്ചു: "
ദൈവകൃപയെ വർണ്ണിപ്പാൻ വാക്കുകൾ പോരാ. നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലും കിടന്ന നമ്മെ തേടി വന്ന് രക്ഷിച്ച് സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്ത് ഭാഗത്ത് ഉയിർപ്പിച്ച് ഇരുത്തിയിരിക്കുന്ന ദൈവകൃപ എത്രയോ ആശ്ചര്യം:
ദൈവം നമ്മെ മുൻ നിയമിച്ചത് - ദൈവകൃപ
തിരഞ്ഞെടുത്തത് - ദൈവകൃപ .
രക്ഷിക്കപ്പെട്ടത് - ദൈവകൃപ
നമ്മെ വീണ്ടെടുത്തത് - ദൈവകൃപ
നീതികരിച്ചത് - ദൈവ കൃപ
ശുദ്ധീകരണം - ദൈവകൃപ
തേജസ്കരണം - ദൈവകൃപ
കഴിഞ്ഞ കാല നിത്യതയിൽ തുടങ്ങി വരും കാല നിത്യയിൽ തുടരുന്ന യേശുവിൻ കൃപയെ ക്കുറിച്ച് പാട്ടുകാരൻ പാടിയത് ഇപ്രകാരമാണ്.
"...
ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചീടാൻ
കൃപയെ കൃപയെ കൃപയെ കൃപയെ "
മെഫീബോശെത്തിന് ലഭിച്ച ഭാഗ്യം എത്രയോ വലിയത് :-
ഇതു വായിക്കുന്ന നിങ്ങൾക്ക് ലഭിച്ച കൃപ അവർണ്ണനീയം!!!!
ഹാലേലുയ്യാ... ക്രൂശിലെ യാഗം മൂലം നമുക്ക് ലഭിച്ച ദൈവകൃപ !
ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ
ചാരത്തണച്ചീടുവാനേറ്റു കഷ്ടം
കാരുണ്യ നായകൻ കാൽവരി ക്രൂശിൽ
കാട്ടിയാം അൻപിതോ അൻപിതോ (കൃപയെ കൃപയെ)
അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
യോഹന്നാൻ 1:16
No comments:
Post a Comment