2010 ഓഗസ്റ്റ് മാസം 5-ാം തീയതി ചിലി എന്ന രാജ്യത്ത് ഒരു ഖനിയിൽ ഒരു വലിയ ദുരന്തം ഉണ്ടായി. 2300 അടി താഴ്ചയിൽ ജോലി ചെയ്തു കൊണ്ടിരുന്ന 33 പേർ അവിടെ കുടുങ്ങി. ആർക്കും രക്ഷിക്കാൻ കഴിയാത്ത അവസ്ഥ .ലോകം മുഴുവൻ അവർക്ക് എന്തു സംഭവിച്ചു എന്നറിയാൻ കാത്തിരുന്നു. രക്ഷാപ്രവർത്തനങ്ങൾ അവിടെ രാപ്പകൽ നടന്നു കൊണ്ടിരുന്നു.17-ാം ദിവസം " ഞങ്ങൾ 33 പേരും ഇവിടെ ജീവനോടെയുണ്ട് "
എന്ന ഒരു കുറിപ്പ് ഒരു ചെറിയ ഉപകരണത്തിന്റെ സഹായത്തോടെ ലഭിച്ചു.
ദിവസങ്ങൾ കടന്നു
പോയി: 69 ദിവസങ്ങൾ !!ഒരാളുടെ പോലും ജീവൻ നഷ്ടമാകാതെ 69-ാം ദിവസം (ഒക്ടോബർ 13, 2010) എല്ലാവരെയും പുറത്തെത്തിച്ചു.. അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ സാധ്യമല്ല.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
54 വയസ്സുകാരനായ ജോസ് ഹെൻഡ്രികസ് എന്ന ദൈവഭക്തനായ മനുഷ്യൻ അപകടത്തിൽ പെട്ട കൂട്ടത്തിലെ ഒരാളായിരുന്നു. നിരാശയുടെ ആഴങ്ങളിൽ മുങ്ങിത്താണ,മരണത്തെ മാത്രം മുന്നിൽ കണ്ട തന്റെ സഹപ്രവർത്തകരെ ദൈവവചനം സംസാരിച്ച് അദ്ദേഹം ധൈര്യപ്പെടുത്തി. 2300 അടി താഴ്ചയിൽ എല്ലാ ദിവസവും ജോസ് പ്രാർത്ഥനാ മീറ്റിംഗ് നടത്തി.
മുകളിൽ നിന്ന് എപ്പോഴും ഒരു ചെറിയ ഉപകരണം വഴിയാണ് അവർക്ക് ആശയ വിനിമയം നടന്നു കൊണ്ടിരുന്നത് .
ജോസ് അവശ്യപ്പെട്ടു.... 'എന്റെ സഭയിലെ ദൈവദാസനോട് എല്ലാ ദിവസവും ദൈവവചനം ഒരു പേപ്പറിൽ കുറിച്ച് ഈ ഉപകരണം വഴിയായി നൽകാൻ പറയണം.' അങ്ങനെ എല്ലാ ദിവസവും അവർക്ക് ദൈവചനങ്ങൾ ഒരു ചെറിയ ഉപകരണം വഴിയായി ലഭിച്ചു:
ആർക്കും രക്ഷിപ്പാൻ കഴിയാത്ത അവസ്ഥ! ആഴമേറിയ ഗർത്തത്തിൽ 2 മാസത്തോളം !! പാറകൾ ചുറ്റിലും വീണു കിടക്കുന്നു, ഭക്ഷണം, വെള്ളം തീർന്നു കൊണ്ടിരിക്കുന്നു! എത്ര ഭീകരമായ അവസ്ഥ!!
എന്നാൽ അവർ എല്ലാവരും സുരക്ഷിതരായി പുറത്തു വന്നു. എങ്ങനെ?
1) ദൈവാശ്രയമുള്ള ഒരാൾ അവരുടെ കൂടെ ഉണ്ടായിരുന്നു. പ്രാർത്ഥിപ്പാനും ദൈവത്തിൽ ആശ്രയിക്കാനും എല്ലാ ദിവസവും അദ്ദേഹം തന്റെ സഹപ്രവർത്തകരെ ഉത്സാഹിപ്പിച്ചു.
2) വളരെ ഉയരത്തിൽ നിന്ന് ആലങ്കാരികമായി പറഞ്ഞാൽ മറ്റൊരു ലോകത്തിൽ നിന്ന് ദിവസവും ലഭിച്ച ദൈവവചനമാണ് അവരെ നില നിർത്തിയത്.
3) എത്ര ഭയങ്കരമായ അവസ്ഥയിൽ നിന്നും അവരെ രക്ഷിപ്പാൻ കഴിവും, മനസ്സുള്ള കർത്താവിൽ അവർ ആശ്രയിച്ചു.
***
മുന്നിൽ അനിശ്ചിതത്വം, പ്രതീക്ഷകൾ മങ്ങുന്നു, ഭാവി എന്തായിത്തീരും? ,ആരോഗ്യം ദിനം പ്രതി ക്ഷയിക്കുന്നു ...???
കർത്താവിൽ ആശ്രയിക്കുക. വിശ്വാസത്തോടെ പ്രാർത്ഥിക്കുക. ദൈവവചനം ദിവസവും വായിക്കുക.
ജീവിതം യേശുവിനായി സമർപ്പിക്കുക..
യേശുവിന് എല്ലാം സാദ്ധ്യം.
ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു. നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി. അവൻ എന്റെ വായിൽ പുതിയോരു പാട്ടു തന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
സങ്കീർത്തനങ്ങൾ 40:1-3
Amen. Hallelujah
ReplyDeleteSthothram
ReplyDeleteയെശയ്യാ 26:3 സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.
ReplyDelete'Lord, let me learn to trust You fully'.
Amen
ReplyDelete