Tuesday, August 18, 2020

 


ദൈവത്തിന് പ്രവർത്തിക്കുവാൻ പരിമിതികളില്ല. ദൈവശക്തി, ദൈവത്തിന്റെ ജ്ഞാനം എത്രയോ അപ്രമേയം!

വാച്ച് മാൻ നീ തടവറയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ കാവൽ പടയാളിക്ക് അനുവദിക്കപ്പെട്ട ജോലി സമയം  കേവലം 6 മണിക്കൂർ മാത്രം. അതിന് കാരണങ്ങളുണ്ട്..

കഠിനമായ നിയമങ്ങൾ, പീഢനങ്ങൾ, മറ്റനേകം മുഖാന്തരങ്ങളിലൂടെ അടിച്ചമർത്താൻ ശ്രമിച്ചിട്ടും ചൈനയിലെ ക്രിസ്തീയ സഭ വളർന്നു കൊണ്ടിരുന്നു. ഒരു പ്രധാന കാരണമായി അവർ കണ്ടെത്തിയത് സഭയ്ക്ക് വാച്ച് മാൻ നീയുടെ കത്തുകൾ വലിയ പ്രചോദനവും ഉത്സാഹവും പകർന്നു നൽകുന്നു.. അദ്ദേഹമാണെങ്കിൽ അനേക നാളുകളായി തടവറയിലും !!

കാവൽ പട്ടാളത്തിന്റെ സംഖ്യ വർദ്ധിപ്പിച്ചു.
ജോലി സമയം 6 മണിക്കൂർ.
വാച്ച് മാൻ നീയുടെ സെല്ലിലാണെങ്കിൽ ഗാർഡിന് ഡ്യൂട്ടി ഒരിക്കൽ മാത്രം .

അന്നും പതിവുപോലെ അദ്ദേഹം ക്രിസ്തുവിന്റെ വചനം ഗാർഡിനോട് പങ്കു വെച്ചു. "നിങ്ങളുടെ തത്ത്വസംഹിതകൾക്ക് നിങ്ങളെ രക്ഷിപ്പാൻ കഴികയില്ല ... ക്രൂശിൽ നിങ്ങൾക്കായി രക്തം ചിന്തി മരിച്ച യേശുവിന്റെ സ്നേഹം... ക്രിസ്തു യേശു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു - ..
നിത്യജീവന്റെ വചനങ്ങൾ !

അഞ്ചാമത്തെ മണിക്കൂറിൽ കർത്താവിനായി ഗാർഡ് തന്റെ ജീവിതം സമർപ്പിച്ചു.
ഒരാത്മാവ് കൂടെ നിത്യജീവനിലേക്ക് .... ദൈവത്തിന് മഹത്വം.
താൻ എഴുതിയ ആത്മീയ കത്ത് ഒരിക്കൽ കൂടെ സഭകളിൽ എത്തുവാൻ ദൈവം ഒരു വഴി തുറന്നിരിക്കുന്നു... യേശുവേ നന്ദി...

കർത്താവിന് ഒന്നും അസാദ്ധ്യമല്ല.വിശ്വസിക്കുക ...
ഒരു വചനം ആവർത്തിച്ച് വായിക്കുക ...

എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.
എഫെസ്യർ 3 :20‭-‬21











സമാഹൃതം ... വോയ്സ് ഓഫ് മാർട്രിയേഴ്സ്

3 comments:

  1. ദൈവത്തിന് പ്രവർത്തിക്കുവാൻ പരിമിതികളില്ല. ദൈവശക്തി, ദൈവത്തിന്റെ ജ്ഞാനം എത്രയോ അപ്രമേയം

    Hallelujah Amen

    ReplyDelete
  2. രണ്ടര പതിറ്റാണ്ട് പിന്നീടുന്നു ഇന്നും ആ കത്തുകൾ ആത്മാവിൽ കരുത്തു പകരുന്നു..

    ReplyDelete