Thursday, August 20, 2020

 

ഒരിക്കൽ പ്രഗൽഭനായ ഒരു ഫോട്ടോഗ്രാഫർ ഒരു വനത്തിൽ ഫോട്ടോ എടുക്കാൻ പോയി. വളരെ മനോഹര പുഷ്പങ്ങളും പക്ഷികളും നിറഞ്ഞ കാട്ടിനുള്ളിൽ ചിത്രങ്ങളെടുത്ത് നടന്നു നീങ്ങിയ ആ ചെറുപ്പക്കാരൻ ഒരു കാര്യം ഞെട്ടലോടെ തിരിച്ചറിഞ്ഞു.

പുറത്തേക്ക് പോകാനുള്ള വഴി കാണുന്നില്ല. ആരും തന്നെ സഹായിക്കാൻ ഈ കൊടും കാട്ടിനുള്ളിൽ വരാൻ സാധ്യതയില്ല.
എല്ലാ പ്രതീക്ഷകളും തകർന്ന് ഒരു മരച്ചുവട്ടിലിരുന്ന ഫോട്ടോഗ്രാഫർ ഒരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി. ഒറ്റ നോട്ടത്തിൽ മനസ്സിലായി. ഒരു ട്രൈബൽ ബാലൻ.
അവൻ ചോദിച്ചു "എന്താ സാർ വഴി തെറ്റിയോ?"

"നീ എനിക്ക് വഴി കാണിച്ചു തന്ന് എന്നെ ഒന്നു സഹായിക്കണം."
ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടു.

ഞാൻ വഴി പറഞ്ഞു തന്നാൽ നിങ്ങൾക്ക് മനസ്സിലാകത്തില്ല.

ഒരു കാര്യം ചെയ്താട്ടെ. ഞാൻ മുമ്പിൽ നടക്കാം: സാർ എന്റെ പിന്നാലെ വന്നാ മതി.... ബാലൻ പറഞ്ഞു.

അങ്ങനെ അവർ നടക്കാൻ തുടങ്ങി. ആദ്യം ഇടത്തേക്ക് കുറെ ദൂരം.. പിന്നെ വലതു ഭാഗത്തേക്ക് തിരിഞ്ഞു ... ഒരു ചെറിയ കുന്നു കയറി. പിന്നെ ഒരു നീണ്ട ഒറ്റയടിപ്പാത .
ബാലൻ മുൻപിൽ... പിന്നാലെ ഫോട്ടോഗ്രാഫർ .....

നീ എന്താ എന്നെ ഈ കൊടുംകാട്ടിനുള്ളിൽ വട്ടം കറക്കുകയാണോ?
... വഴിയാണ് എനിക്ക് വേണ്ടത് ?... ക്ഷീണിതനായ യൗവ്വനക്കാരൻ ചോദിച്ചു.

ബാലന്റെ മറുപടി.. "നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാനാണ് നിങ്ങളുടെ വഴി .എന്നെ അനുഗമിച്ചാൽ നിങ്ങൾ ലക്ഷ്യത്തിലെത്തും."

ഫോട്ടോഗ്രാഫർക്ക് കാര്യം മനസ്സിലായി. പിന്നീട് ഒന്നും ചോദിച്ചില്ല.
ബാലനെ പിന്തുടർന്ന അയാൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.

എല്ലാവരും ഒരു പോലെ വഴി തെറ്റി... (റോമർ 3 :12 a )
പാപം മൂലം വഴിതെറ്റിയ മനുഷ്യന് ലക്ഷ്യത്തിലേക്കുള്ള വഴി കാണിക്കാൻ അനേക റൂട്ട് മാപ്പുകൾ മനുഷ്യൻ തയ്യാറാക്കി. കൂടുതൽ വഴി തെറ്റിയതല്ലാതെ ലക്ഷ്യം കണ്ടില്ല ...
എന്നാൽ യേശു പറഞ്ഞു :ഞാനാണ് വഴി ... എന്നെ അനുഗമിക്കുക .
വഴി ഒരു വ്യക്തിയാണ്. യേശു മാത്രം .
നിത്യജീവനിലേക്ക്  ഒരേ ഒരു വഴി...
യേശുവിൽ വിശ്വസിക്കുക.....


യേശു അവനോട്: ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

യോഹന്നാന്‍ 14 :6






No comments:

Post a Comment