തോമസ് ആൽവ എഡിസൺ ഇലക്ട്രിക്കൽ ബൾബ് കണ്ടു പിടിച്ചെങ്കിലും ആദ്യ പരീക്ഷണങ്ങളിൽ അധിക സമയം ബൾബ് പ്രവർത്തിച്ചില്ല.
തുടർന്ന് 24 ശാസ്ത്രജ്ഞമാർ ഒരുമിച്ച് 48 മണിക്കൂർ കഠിന പ്രയത്നം ചെയ്തു. അവരുടെ പരീക്ഷണങ്ങൾ പൂർണ്ണ വിജയം കണ്ടു .അവരുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു.
ബൾബ് അവിഘ്നം പൂർണ്ണ പ്രകാശം നല്കി.
ആ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞനോട്
എഡിസൺ പറഞ്ഞു - "വളരെ സൂക്ഷ്മതയോടെ മുകളിലത്തെ നിലയിൽ അത് കൊണ്ടു വച്ചിട്ട് വരിക".
സന്തോഷാധിക്യത്താൽ ബൾബുമായി യുവാവ് മുകളിലത്തെ നിലയിലേക്ക് പോയി.
"ഠിം ...."
ബൾബ് അവന്റെ കൈയ്യിൽ നിന്ന് താഴെ വീണ് പൊട്ടിച്ചിതറി.
എഡിസൺ ഉൾപ്പെടെ എല്ലാവരും ഓടി വന്നപ്പോൾ കണ്ട കാഴ്ച
ഹൃദയം നുറുക്കുന്നതായിരുന്നു.
ആയിരം കഷണങ്ങളായി ചിതറിക്കിടക്കുന്ന ഗ്ലാസ് പീസുകൾക്കിടയിൽ ഇരുന്നു പൊട്ടിക്കരയുന്ന യുവ ശാസ്ത്രജ്ഞൻ.
"സാരമില്ല .നമുക്ക് വീണ്ടും പരിശ്രമിക്കാം" എഡിസൺ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു .
വീണ്ടും 24 പേരും ചേർന്ന് 48 മണിക്കൂർ അക്ഷീണ പരിശ്രമം ചെയ്തു .ഇപ്രാവശ്യവും പൂർണ്ണ വിജയം! ബൾബ് നന്നായി പ്രകാശിക്കുന്നു. എല്ലാവർക്കും വീണ്ടും വലിയ സന്തോഷം.
എന്നാൽ ഇപ്രാവശ്യം യുവശാസ്ത്രജ്ഞൻ മറഞ്ഞു നിൽക്കാൻ ശ്രമിച്ചു. എഡിസൺ അവനെ തന്നെ വീണ്ടും വിളിച്ചു.
"നീ ഇങ്ങു വന്നാട്ടെ. മുകളിലത്തെ നിലയിൽ അതിന്റെ സ്ഥാനത്ത് കൊണ്ട് വച്ചിട്ട് വരിക." അവൻ ആശ്ചര്യപ്പെട്ടു .
ഇതാ എഡിസൺ എനിക്ക് വീണ്ടും ഒരവസരം കൂടി തരുന്നു.. അവൻ ശ്രദ്ധയോടെ ആ ബൾബ് എടുത്തു മുകളിലത്തെ നിലയിൽ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു.
ആ ബൾബ് നന്നായി പ്രകാശിച്ചു .... അവന്റെ ഹൃദയവും !
തന്നെ 3 പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെ
തിബെര്യാസ് കടൽക്കരെ കാത്തിരിക്കുന്ന യേശു!
യേശു 3 പ്രാവശ്യം വീണ്ടും ചോദിക്കുന്നു 'നീ എന്നെ സ്നേഹിക്കുന്നവോ?
പത്രോസ് 3 പ്രാവശ്യവും ഏറ്റു പറയുന്നു.
ഉവ്വ് കർത്താവേ!
യേശു 3 പ്രാവശ്യം വീണ്ടും ചോദിക്കുന്നു 'നീ എന്നെ സ്നേഹിക്കുന്നവോ?
പത്രോസ് 3 പ്രാവശ്യവും ഏറ്റു പറയുന്നു.
ഉവ്വ് കർത്താവേ!
യേശു അവനോട് പറഞ്ഞു."എന്റെ ആടുകളെ നീ മേയിക്ക....
പരാജയപ്പെട്ട അതേ സ്ഥാനത്ത് എഡിസൺ വീണ്ടും തന്റെ സഹപ്രവർത്തകനായ യുവാവിന് അവസരം നൽകിയെങ്കിൽ
സ്നേഹത്തിന്റെ നിറവായ യേശുനാഥൻ നിങ്ങൾക്ക് എത്ര അധികം !
ഈ ചെറിയ ലേഖനം ഇവിടെ അവസാനിക്കുമ്പോൾ:
നിങ്ങളും ... യേശുവും മാത്രം!!
യേശുവിന് ഒരു ചോദ്യം മാത്രം... നീ എന്നെ സ്നേഹിക്കുന്നുവോ?
പരാജയപ്പെട്ട അതേ സ്ഥാനത്ത് എഡിസൺ വീണ്ടും തന്റെ സഹപ്രവർത്തകനായ യുവാവിന് അവസരം നൽകിയെങ്കിൽ
സ്നേഹത്തിന്റെ നിറവായ യേശുനാഥൻ നിങ്ങൾക്ക് എത്ര അധികം !
ഈ ചെറിയ ലേഖനം ഇവിടെ അവസാനിക്കുമ്പോൾ:
നിങ്ങളും ... യേശുവും മാത്രം!!
യേശുവിന് ഒരു ചോദ്യം മാത്രം... നീ എന്നെ സ്നേഹിക്കുന്നുവോ?
No comments:
Post a Comment