സാരികൾ നെയ്തു ഉപജീവിക്കുന്നവർ താമസിക്കുന്ന ഒരു ഉത്തരേന്ത്യൻ ഗ്രാമം. ഒരു ചെറിയ വീട്ടിൽ ഉയർന്ന ഒരു സ്ഥലത്ത് വീട്ടിലെ പിതാവ് ഇരുന്നു കൊണ്ട് നെയ്ത്തിന് നേതൃത്വം നല്കുന്നു.
നെയ്ത്ത് ഉപകരണത്തിന്റെ മറുഭാഗത്ത് മകൻ ഇരിക്കുന്നു. അവരുടെ ദൃഷ്ടികൾ നിരനിരയായി നീങ്ങുന്ന നൂലുകളിൽ തന്നേ ഉറപ്പിച്ചിരിക്കുന്നു. പിതാവ് കുറച്ച് നൂലുകൾ നെയ്ത്ത് ഉപകരണത്തിൽ കോർത്ത് മകനെ ഒന്ന് നോക്കും. മകനറിയാം ആ നോട്ടത്തിന്റെ അർത്ഥം. അതനുസരിച്ച് അവന്റെ കരങ്ങൾ ഒരു പ്രത്യേക രീതിയിൽ ഉപകരണം ചലിപ്പിക്കുന്നു. ഇതു തുടർന്നു കൊണ്ടിരിക്കുന്നു: മണിക്കൂറുകൾ, ദിവസങ്ങൾ :ചിലപ്പോൾ ആഴ്ചകൾ .
"ടക് ---ടക്... ട ക്"... നിരന്തരം ഉയരുന്ന ശബ്ദം. മകന് വിരസത അനുഭവപ്പെട്ടു. കാലും കൈയ്യും വേദനിച്ചു തുടങ്ങി.
അവന് ഒരേ ജോലി തന്നെ. പിതാവിന്റെ ദൃഷ്ടി അനുസരിച്ച് ഉപകരണം ചലിപ്പിക്കുക മാത്രം.
എന്നാൽ പിതാവ് വളരെ ഉൻമേഷവാനാണ് .കാരണം അദ്ദേഹത്തിന്റെ മനസ്സിൽ മനോഹരമായ ഒരു ഡിസൈനുണ്ട്. നൂലുകൾ ഒരേ താളത്തിൽ ചലിക്കുമ്പോൾ ഒരു സാരി രൂപപ്പെട്ടു വരുന്നു.ഓരോ മിനിട്ടിലും ഡിസൈൻ പൂർണ്ണതയിലേക്ക് വന്നു കൊണ്ടിരിക്കുന്നു.
അവന് ഒരേ ജോലി തന്നെ. പിതാവിന്റെ ദൃഷ്ടി അനുസരിച്ച് ഉപകരണം ചലിപ്പിക്കുക മാത്രം.
എന്നാൽ പിതാവ് വളരെ ഉൻമേഷവാനാണ് .കാരണം അദ്ദേഹത്തിന്റെ മനസ്സിൽ മനോഹരമായ ഒരു ഡിസൈനുണ്ട്. നൂലുകൾ ഒരേ താളത്തിൽ ചലിക്കുമ്പോൾ ഒരു സാരി രൂപപ്പെട്ടു വരുന്നു.ഓരോ മിനിട്ടിലും ഡിസൈൻ പൂർണ്ണതയിലേക്ക് വന്നു കൊണ്ടിരിക്കുന്നു.
വിരസമായ ദിനങ്ങൾ കടന്നു പോകുന്നു.പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നേരിടേണ്ടി വരുന്നു.. ജീവിതം യാന്ത്രികമായി തോന്നുന്നു. ഇതിന്റെ അവസാനം എന്തായിരിക്കും?
നെയ്ത്തുകാരന്റെ മകനെപ്പോലെ നാം പലപ്പോഴും ചിന്തിക്കുന്നു.
ഒരു സാധാരണ നെയ്ത്തുകാരന് കുറച്ചു നൂലുകൾ കൊണ്ട് മനോഹരമായ ഒരു വസ്ത്രം നെയ്യാൻ കഴിയുമെങ്കിൽ സർവ്വ പ്രപഞ്ചത്തിന്റെയും ഡിസൈനറും സൃഷ്ടാവുമായ നമ്മുടെ കർത്താവിന് നമ്മുടെ ജീവിതത്തെ എത്ര അധികം മനോഹരമാക്കാൻ കഴിയും.
വിശ്വസിക്കുക .കർത്താവിന്റെ കണ്ണുകളിൽ തന്നെ ദൃഷ്ടി ഉറപ്പിക്കുക.
ജീവിതത്തിന്റെ ചലനങ്ങൾ എല്ലാം പിതാവിൻ ഇഷ്ടപ്രകാരമായിരിക്കട്ടെ.
ഒരു ചെറിയ മുറിയിൽ നെയ്ത ഒരു സാരി പിന്നീട് ഒരു മണവാട്ടിയെ ഒരുക്കുന്ന, അലങ്കരിക്കുന്ന ഒരു വിവാഹ വസ്ത്രമായിത്തീർന്നു.
നിത്യതയിൽ കർത്താവിന്റെ മണവാട്ടി സഭയിലെ ഓരോ വ്യക്തിയും ഇപ്രകാരം യേശുവിനോട് പറയും... അവിടുന്ന് എത്ര ഉന്നതൻ !
എന്നെക്കുറിച്ചുള്ള ഡിസൈൻ എത്ര ശ്രേഷ്ഠം: നാഥാ നന്ദി! എല്ലാറ്റിനും ....
(സമാഹൃതം: Grand weaver)
Amen
ReplyDeleteപൂർണ്ണതയുള്ള അങ്ങയുടെ ഡിസൈൻ അതു മാത്രം മതി കർത്താവേ..
ReplyDelete