Monday, August 3, 2020


ബ്രിട്ടനിലെ പ്രസിദ്ധനായ ചിത്രകാരൻ എഡ് വേർഡ് ജോൺസ് ഒരിക്കൽ തന്റെ മകളുടെ വീട്ടിൽവന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ വിഷമിപ്പിച്ചു. തന്റെ കൊച്ചു മകളായ ഏയ്ഞ്ചല വിസിറ്റിംഗ് റൂമിന്റെ ഭിത്തിയിൽ മുഖം ചേർത്ത് വച്ച് വിതുമ്പുന്നു.

'ഏതോ വികൃതി കാണിച്ചിട്ടുണ്ടാവണം - ശിക്ഷ കിട്ടിയിട്ടുണ്ട്. അദ്ദേഹം മനസ്സിൽ പറഞ്ഞു.

എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലെ സ്ഥിതികൾ ശാന്തമായി.
വീട്ടിൽ ഉണ്ടായിരുന്ന പെയിൻറും ബ്രഷും കൊണ്ട് തന്റെ ഓമനക്കുട്ടിയായ കൊച്ചുമോൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം ഭിത്തിയിൽ വരച്ചു.
എന്താണെന്നറിയേണ്ട?
കൂട്ടമായി പറക്കുന്ന മനോഹര പക്ഷികൾ, കാണാൻ വളരെ ഭംഗിയുള്ള
പൂച്ചക്കുട്ടി, .. എന്തായാലും ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കണ്ണീര് വീണ് നനഞ്ഞ ഭിത്തി ഇപ്പോൾ മനോഹര ചിത്രങ്ങൾ നിറഞ്ഞതായിത്തീന്നു: സന്തോഷത്താൽ നിറഞ്ഞ് എയ്ഞ്ചല മോൾ പറഞ്ഞു
"താങ്ക് യൂ സോ മച്ച് ഗ്രാൻപ" ഇപ്പോൾ അവളുടെ കണ്ണിൽ നിന്ന് വീഴുന്നത് ആനന്ദാശ്രുക്കൾ...

നമ്മുടെ കർത്താവ് ഒരു ചിത്രകാരനാണ്. നമ്മുടെ ജീവിതത്തിൽ എവിടെയാണോ തകർന്നു പോയത്, കുശവന്റെ പാത്രം പോലെ ഉടഞ്ഞു പോയത്, .... വലിച്ചെറിയില്ല, ഉപേക്ഷിക്കില്ല ....
ചതഞ്ഞ ഓട ഒടിച്ചു കളയാത്ത, പുകയുന്ന തിരി കെടുത്തി കളയാത്ത യേശു കർത്താവ് അതിനെ മനോഹരമാക്കും -
തന്റെ ചിത്രം അതിൽ പതിയും. അപ്പോൾ നാം പറയും ..
നന്ദി അപ്പാ :..എല്ലാറ്റിനും ...

മിസ്രയീം കാരാഗൃഹത്തിൽ തന്റെ യൗവ്വനം ചിലവഴിച്ച യോസേഫ്....
40 വർഷങ്ങൾ മരുഭൂമിയിൽ അലഞ്ഞ മോശെ ....
തകർച്ചകൾ അനുഭവിച്ച ദാവീദ് ...
എത്ര എത്ര ജീവിതങ്ങൾ:
എന്നാൽ സ്നേഹവാനായ ദൈവം ആരെയും തള്ളിക്കളഞ്ഞില്ല .അവരുടെ ജീവിതത്തിലൂടെ തന്റെ മഹത്വം വെളിപ്പെടുത്തി..
ദൈവം എത്ര നല്ലവൻ .

തന്റെ പ്രാണനാഥനെ തള്ളിപ്പറഞ്ഞതിന്റെ വിഷമത്തിൽ ഭിത്തിയിൽ മുഖം അമർത്തി കരയുന്ന പത്രൊസ്: എല്ലാം അവസാനിച്ചു - ഇനി പ്രതീക്ഷയ്ക്ക് വകയില്ല .....
എന്നാൽ കടൽക്കരയിൽ നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് 3 പ്രാവശ്യം ചോദിച്ച് അവന്റെ ഹൃദയത്തിൽ ദൈവസ്നേഹത്തിന്റെ ഒരിക്കലും മായാത്ത ചിത്രം വരയ്ക്കുന്ന യേശു ...

ഇതു വായിക്കുമ്പോൾ ദൈവസ്നേഹത്തിന്റെ മായാത്ത ചിത്രങ്ങൾ മനസ്സിലേക്ക് ഓടിയെത്തുന്നു.
വെള്ളം കോരാൻ വന്ന പാത്രം കിണറ്റിനരികെ വെച്ചിട്ട് ഗ്രാമത്തിലേക്ക് ഓടുന്ന ശമര്യ സ്ത്രീ ....

എമ്മവൂസിൽ നിന്ന് യെരുശലേമിലേക്ക് മടങ്ങിപ്പോകുന്ന ശിഷ്യൻമാർ ...

പോക: ഞാനും നിന്നെ ശിക്ഷ വിധിക്കുന്നില്ല എന്ന വചനം കേട്ട് മടങ്ങിപ്പോകുന്ന പാപിനിയായ സ്ത്രീ ...

തീർന്നില്ല ... ഈ ചെറിയ ലേഖനത്തിലൂടെ കടന്നു പോകുന്ന നാം ഓരോരുത്തരും ...

ഒരു വാക്ക് കർത്താവിനോട് പറയാം...
എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാറ്റിനും നന്ദി. അവിടുത്തെ സ്വരൂപത്തോട് എന്നെ അനുരൂപനാക്കുന്നുവല്ലോ...
കർത്താവേ അവിടുന്ന് പ്രത്യക്ഷനാകുമ്പോൾ ഞാൻ അവിടുത്തോട് സദൃശ്യനാകും:
താങ്ക് യൂ ഡാഡി (അബ്ബാ പിതാവേ ) ... നന്ദി...



4 comments:

  1. Amen......നന്ദി അപ്പാ :..എല്ലാറ്റിനും..

    ReplyDelete
  2. Amen......നന്ദി അപ്പാ :..എല്ലാറ്റിനും..

    ReplyDelete
  3. Thank you lord for everything you have done for me

    ReplyDelete