Friday, August 28, 2020

 


തിരുവനന്തപുരം എയർപോർട്ടിൽ തന്റെ ജ്യേഷ്ഠനെ സിംഗപ്പൂരിലേക്ക് യാത്രയാക്കാൻ സന്തോഷത്തോടെ വന്ന യൗവ്വനക്കാരനോട് കൂടെ വന്നവർ ഒരു ചോദ്യം.

"നിന്റെ ജ്യേഷ്ഠൻ, നമ്മുടെ ചർച്ചിലെ പ്രഗത്ഭനായ കീ ബോർഡ് വായനക്കാരൻ സിംഗപ്പൂരിന് പോകുന്നു.
ഇനിയാര് ആ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കും?"
ജോൺസാം ജോയ്സൺ ഒന്നു പരുങ്ങി.

കാരണം,5 മക്കളുള്ള വീട്.
ഒരാൾ കീബോർഡ് പ്ലേയർ .
ഒരാൾ ഗിറ്റാർ,
സഹോദരി നല്ല പാട്ടുകാരി.
ഏറ്റവും ഇളയവൻ മിടുമിടുക്കൻ...ഓൾ റൗണ്ടർ


വീടിന്റെ മുകളിലത്തെ നിലയിലാണ് സഭാ ഹോൾ. പിതാവ് സഭയിലെ മൂപ്പൻ.
vbട ഗാന റെക്കോർഡിംഗിൽ പാടാൻ കഴിവില്ലാത്തതു കൊണ്ട് തന്നെ മാത്രം കൊണ്ടു പോകാറില്ല .
ചിന്തകളിൽ മുഴുകി നിന്ന ജോൺസാമിനോട് അടുത്ത ചോദ്യം ...

നിനക്ക് എന്തറിയാം?പാട്ട്?
ഗിറ്റാർ, കീ ബോർഡ്?
അവൻ തല കുനിച്ചു നിന്നു .ഹൃദയമിടിപ്പ് അവന് നന്നായി കേൾക്കാം. അവനറിയാം തന്നെക്കൊണ്ട് ഇതൊന്നിനും കഴിവില്ല. വിദ്യാഭ്യാസവും വളരെ കുറവ് ....

ജ്യേഷ്ഠനെ യാത്രയാക്കാൻ വന്നവരിൽ ഒരാൾ അടുത്തു വന്ന് അവന്റെ ചെവിയിൽ ഒരു കാര്യം പറഞ്ഞു.
" ഇത്ര നല്ല കുടുംബത്തിൽ പിറന്നെങ്കിലും നീ ഒരു വേസ്റ്റ് (Waste) ആണ്. "

ചാട്ടുളി പോലെ ആ വാക്കുകൾ അവന്റെ ഹൃദയത്തിൽ തുളച്ചു കയറി .

അലറിക്കരയണമെന്നുണ്ട്, എല്ലാം ഹൃദയത്തിൽ ഒതുക്കി മിണ്ടാതെ നിന്നു.
ദുഖം തിരമാലകൾപ്പോലെ മനസ്സിൽ അലയടിക്കുന്നു .
വീട്ടിൽ വന്നപ്പോൾ ജോൺ സാം അമ്മയോട് പറഞ്ഞു.
"ഞാൻ മുകളിലത്തെ ചർച്ച് ഹാളിലേക്ക് പോകുന്നു. ഇന്ന് രാത്രി അവിടെ സമയം ചെലവഴിക്കും"

എല്ലാ ജനലുകളും വാതിലുകളും അടച്ചു.
കീ ബോർഡ് തന്റെ മുമ്പിൽ വെച്ചു.
കർത്താവായ യേശുവിന്റെ മുമ്പാകെ കണ്ണുനീരൊഴുക്കി ... തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.' കണ്ണുനീർ വറ്റുവോളം...
" ഞാൻ ഒരു വേസ്റ്റ് ആണ്ടവരേ, ഒരു വേസ്റ്റ് " അവൻ ദൈവത്തോട് പറഞ്ഞു കൊണ്ടിരുന്നു.
മണിക്കൂറുകൾ കടന്നു പോയി. അതിരാവിലെ സമയം ഏകദേശം 3.30. അവൻ കർത്താവിനോട് പറഞ്ഞു. "വരണ്ട നിലത്ത് നീരൊഴുക്കുകളെ പകരുന്ന ദൈവമാണ് അങ്ങ് "
പെട്ടെന്ന് ദൈവം അവന് ഗാനങ്ങളെ നൽകി.
കർത്താവ് അവനെ അനുഗ്രഹിച്ച് ഗിറ്റാർ, കീ ബോർഡ് തുടങ്ങിയവയിൽ പ്രാവീണ്യം നൽകി.

ജോൺസാം ജോയിസൺ അനേകം ഗാനങ്ങൾ എഴുതി .. അതിലൊരു ഗാനം എന്റെ ഹൃദയത്തിന് എന്നും കുളിർമഴയാണ്.

"ഉം അഴകാന കൺകൾ എന്നെ കണ്ടതാലെ
മുടിന്തതെന്റു നിനെയ്ത്ത നാൻ ഉയിർ വാൽഗിന്റേ
യാരും അറിയാത എന്നെയ്
നൻട്രായി അറിന്തു
തേടി വന്ന നല്ല നേസരെ

തൂക്കി എറിയപ്പെട്ട എന്നെ
വേൺട്രും എന്ന് സൊല്ലി
സേർത്തു കൊണ്ട നല്ല നേസരെ

ഒന്നും ഇല്ലാത എന്നെ ഉം
കാരുണ്യത്താലെ സേർത്തു
കൊണ്ട നല്ല നേസരെ

Um azhagana kangal ennai kandathaale
Mudinthadhendru ninaitha naan uyir vaalgindren
Yaarum ariyatha ennai
Nandraai arinthu
Thedi vantha nalla nesare
Thooki eriyappatta ennai Vaendumentu solli
Saerththu konda nalla naesarae
Ontumillatha ennai um Kaarunyaththaalae
Uyarththi vaiththa nalla naesarae

ഇതു വായിക്കുന്ന നിങ്ങളുടെ ഹൃദയം ദൈവം അറിയുന്നു...
യേശുവിനോട് ഹൃദയത്തിന്റെ ചിന്തകൾ, വേദനകൾ പങ്കു വെക്കുക:

യേശുവിന്റെ മനോഹരമായ കണ്ണുകൾ നിങ്ങളെ കണ്ടു കൊണ്ടിരിക്കുന്നു. ::
എല്ലാം തീർന്നു എന്ന് ചിന്തിച്ച ദിനങ്ങൾ വന്നപ്പോൾ പുതുജീവൻ തന്ന് നടത്തി... ആർക്കും എന്നെ പൂർണ്ണമായി അറിയില്ല എങ്കിലും കർത്താവേ നീ എല്ലാം അറിയുന്നു... എന്നെ തേടി വന്നു ,രക്ഷിച്ചു.

വലിച്ചെറിയപ്പെട്ട എന്നെ " നീ എന്റേതു മാത്രം " എന്നു പറഞ്ഞു മാർവ്വോടണച്ച ദൈവസ്നേഹം.
യേശുവേ അവിടുത്തെ കൃപയ്ക്കായി നന്ദി ...

ഇതെന്റെയും അനുഭവ ഗാനമാണ്: നിങ്ങളുടേയും ...
നന്ദി യേശുവേ! ഹല്ലേലുയ്യാ


ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ. നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.
യെശയ്യാവു 43 :1‭, ‬4

ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല..
യെശയ്യാവു 42 : 3(a)



 

2 comments:

  1. Praise the Lord !!! Nothing is impossible for Him

    ReplyDelete
  2. ഈ ഗാനത്തിന് ഇങ്ങനെ ഒരനുഭവം... ഈ പശ്ചാത്തലം ആണ് ഇത്ര ആത്മ പ്രേരകം ആക്കുന്നത്

    ReplyDelete