Friday, August 7, 2020

 

ഭയാനകമായ ശൂന്യത ! അപകടത്തിൽ കഴുത്ത് ഒടിഞ്ഞ് ശരീരം മുഴുവൻ തളർന്ന് 17 വയസ്സ് മാത്രമുള്ള ജോനി എറിക്സൺ ആശുപത്രി കിടക്കയിൽ കിടന്ന് ആഗ്രഹിച്ചു. ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിൽ!

സന്ദർശന സമയം കഴിഞ്ഞു. ഒരു സാധ്യതയുമില്ല.
ആരോ നടന്നു വരുന്ന ശബ്ദം .. ഈ സമയത്ത് ?
ഓ!
അവളുടെ പ്രിയ കൂട്ടുകാരി, സഹപാഠി: ജായ്ക്ക്!!

തളർന്ന ജോനിയുടെ കൈകൾ ചേർത്ത് പിടിച്ച് ജായ്ക്ക് ഒരു മനോഹര ഗാനം പാടി :

Man of Sorrows,” what a name
For the Son of God who came
Ruined sinners to reclaim!
Hallelujah! what a Savior!

'അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല'.
യെശയ്യാവു 53 :3

വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്ന ( യെശയ്യാവ് 53 . 3)
ദൈവപുത്രനായ യേശുവിനെ വാഴ്ത്തുന്ന ഗാനം ഭീകരമായ രാത്രിയെ തരണം ചെയ്യാൻ ജോനിയെ ശക്തിപ്പെടുത്തി. ചില ഉപദേശങ്ങളോ സാന്ത്വന വാക്കുകളോ അല്ല ജീവന്റെ വചനമായ ക്രിസ്തുവിനെയാണ് പിതാവാം ദൈവം തനിക്ക് നൽകിയതെന്ന സന്ദേശം ജോനിക്ക് പുതു ബലം നൽകി:
',ജായ്ക്ക് നിനക്ക് ഒരായിരം നന്ദി'

30 വർഷങ്ങൾ കടന്നു പോയി. സ്കൂളിൽ പഠിച്ച കൂട്ടുകാരുടെ സംഗമം നടക്കാൻ തീയതി നിശ്ചയിക്കപ്പെട്ടു.

ജോനി സംഘാടകരെ ഫോണിൽ വിളിച്ചു. 'എന്റെ പ്രിയ കൂട്ടുകാരി 'ജായ്ക്ക് വരുന്നുണ്ടോ?...
മറുപടി: ഇല്ല, അവളുടെ മകൻ മരിച്ച വലിയ വിഷമത്തിലാണ് ജായ്ക്ക് ഇപ്പോൾ ... വരാൻ സാധിക്കില്ല'
പല പ്രാവശ്യം ഫോൺ വിളിച്ചിട്ടും ജോനിക്ക് ജായ്ക്കിനെ കിട്ടിയില്ല.

ജോനി കൂട്ടുകാരിക്ക് ഒരു കത്ത് എഴുതി:
"പ്രിയപ്പെട്ട ജായ്ക്ക് ഞാനും എന്റെ ഭർത്താവ് കെന്നും നിന്നെ കാണാൻ ഒത്തിരി ആഗ്രഹിച്ചു.
എന്തിനെന്നോ? നിന്റെ കൈയ്യിൽ പിടിച്ച് അന്നു ആശുപത്രിയിൽ എന്റെ കൈയ്യിൽ പിടിച്ച് പാടിയ അതേ ഗാനം നിന്റെ ക്ഷീണിച്ച കരങ്ങളിൽ പിടിച്ച് എനിക്ക് പാടണം.

Man of Sorrows,” what a name
For the Son of God who came
'....
നീ മറന്നോ?30 വർഷങ്ങൾക്ക് മുമ്പ് നീ പാടിയപ്പോൾ എനിക്ക് ലഭിച്ച അതേ സമാധാനം നിനക്ക് കർത്താവ് തരട്ടെ:
സ്നേഹത്തോടെ ,
ജോനി "

ചില ആഴ്ചകൾക്ക് ശേഷം ജോനി അവളെ കണ്ടുമുട്ടി. കണ്ണുകളിൽ ദു:ഖം നിറഞ്ഞിരിക്കുന്നു. അനുഗ്രഹിക്കപ്പെട്ട ഒരു സമയം ജായ്ക്കിന്റെ കൂടെ ചിലവഴിപ്പാൻ ജോനിക്ക് കഴിഞ്ഞു.

ശരീരം മുഴുവൻ തളർന്ന ജോനിക്കും മനസ്സ് തകർന്ന ജായ്ക്കിനും ഏക ആശ്വാസം വ്യസനപാത്രമായ(Man Of Sorrows) രോഗം ശീലിച്ചവനായ ,നിന്ദിക്കപ്പെട്ട ,ക്രൂശിക്കപ്പെട്ട ക്രിസ്തു യേശു -

ഇതു വായിക്കുന്ന നിങ്ങൾ ഏത് അവസ്ഥയിലൂടെ കടന്നു പോകുന്നു എന്നറിയുന്നവൻ ദൈവം മാത്രം:
ധാരാളം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വരുന്നുണ്ടാകും:
എന്തു കൊണ്ട് ???( why ???)

ഏക  ഉത്തരം: യേശുക്രിസ്തു .
ക്രൂശിൽ കഷ്ടം സഹിച്ച് മരിച്ച് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ ക്രിസ്തു ::

ആശ്വാസം പ്രാപിച്ചവരെങ്കിൽ നിങ്ങളെ തണുപ്പിച്ച ആ ഗാനം തകർന്നു കിടക്കുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് ബലം ലഭിക്കുവാൻ ദൈവമഹത്വത്തിന്നായി ആലപിക്കാൻ ഈ ദിവസം കർത്താവ് സഹായിക്കട്ടെ: ആമേൻ

"മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു."
2. കൊരിന്ത്യർ 1 :3‭-4











No comments:

Post a Comment