Friday, August 21, 2020

 

യൂത്ത് വിത്ത് എ മിഷൻ (ywam) എന്ന സംഘടനയുടെ സ്ഥാപകനായ ലോറൻ കണ്ണിംഗ്ഹാം തന്റെ ജീവചരിത്രത്തിൽ വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ബാല്യകാല അനുഭവം വിവരിച്ചിട്ടുണ്ട്.

വളരെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചു വളർന്നെങ്കിലും അവർ വളരെ സന്തോഷം അനുഭവിച്ചു.
ഓരോ സാഹചര്യങ്ങളിലും ദൈവ ശബ്ദം കേട്ട് ജീവിക്കുവാൻ ലോറനെ  മാതാപിതാക്കൾ പഠിപ്പിച്ചു. ലോറന്റെ പിതാവ് ഒരു സുവിശേഷകനായിരുന്നു.

ലോറന്റെ പിതാവ് ഒരിക്കൽ ദൂരെയുള്ള ഒരു സ്ഥലത്ത് പ്രവർത്തനത്തിനായി പോയി. ചില ദിവസങ്ങൾ അവിടെ താമസിച്ചിട്ട്
മാത്രമേ അദ്ദേഹം മടങ്ങി വരികയുള്ളു.
ലോറനും സഹോദരിമാരായ ഫിലിസും ജാനിസും അവരുടെ അമ്മയും മാത്രം അന്നു വീട്ടിലുണ്ടായിരുന്നു.

9 വയസ്സ് മാത്രം പ്രായമുള്ള ലോറൻ സ്പോർട്സ് കഴിഞ്ഞ് വീട്ടിലേക്ക് ഓടി വന്നു.
അമ്മ അടുക്കളയിൽ പാചകത്തിന്റെ തിരക്കിനിടയിൽ പറഞ്ഞു "മോനെ നീ കടയിൽ ചെന്ന് കുറച്ച് പാൽ വാങ്ങിക്കൊണ്ടു വരണം. എന്റെ കൈയ്യിൽ ചെയിഞ്ച് ഒന്നും ഇല്ല .പപ്പാ ഒരാഴ്ചത്തെ ചെലവിന് തന്ന 5 ഡോളർ കൊണ്ടു പോകണം. ബാക്കി വരുന്ന പണം സൂക്ഷിച്ച് അമ്മയുടെ കൈയ്യിൽ കൊണ്ടു തരണം"
"ഓ....കെ " സ്പോർട്സ് മൂഡിലായിരുന്ന ലോറൻ കടയിലേക്ക് ഓടി. കുറച്ചു ദൂരമുണ്ട് അവിടേക്ക്. ടെഡി എന്ന വളർത്തു നായ് കൂട്ടത്തിൽ
അവന്റെ കൂടെ കടയിലേക്ക് പോയി.

പാല് മേടിച്ച് ബില്ല് കൊടുക്കാൻ ലോറൻ തന്റെ പോക്കറ്റിൽ പരതി :
"ങ് ഹേ" .അവൻ ഞെട്ടി.5 ഡോളർ നഷ്ടമായിരിക്കുന്നു.
കരഞ്ഞു കൊണ്ട് തിരിച്ചു ഭവനത്തിലെത്തിയ ലോറൻ അമ്മയോട്
സംഭവിച്ചത് എല്ലാം വിവരിച്ചു .അമ്മ ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും അവന്റെ തോളിൽ  തട്ടിക്കൊണ്ട് പറഞ്ഞു.
"നമുക്ക് പ്രാർത്ഥനയിൽ കർത്താവിനോട് ചോദിക്കാം "
“ (Lord, You know exactly where that five-dollar bill is hiding. Now we ask You to show us. Speak to our minds, please, for You know that we need that money to feed the family this week.”)
"കർത്താവേ നഷ്ടമായ പണം എവിടെയെന്ന് അങ്ങ് അറിയുന്നു.
ഞങ്ങൾക്ക് കാണിച്ചു തരേണമേ. ഞങ്ങൾക്ക് ഒരാഴ്ച ജീവിക്കാനുള്ള പണമാണ് നഷ്ടമായതെന്ന് അവിടുന്ന് അറിയുന്നു."

പ്രാർത്ഥന കഴിഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം ലോറൻ ശ്രദ്ധിച്ചു.
"മോനെ ..പോകുന്ന വഴിയിലെ കുറ്റിച്ചെടിയുടെ ചുവട്ടിൽ കിടപ്പുണ്ട് "

അവർ ഒരുമിച്ച് വീണ്ടും പോയി. സന്ധ്യയായി, വെളിച്ചം വളരെ കുറഞ്ഞിരിക്കുന്നു...
അമ്മ പറഞ്ഞു: "ആ കുറ്റിച്ചെടിയുടെ ചുവട്ടിൽ നോക്കിയട്ടെ!

ലോറൻ ഓടിച്ചെന്ന് ചെടിയുടെ ചുവട്ടിൽ കുനിഞ്ഞു നോക്കി..
"5 ഡോളർ " അവൻ സന്തോഷത്തോടെ പറഞ്ഞു.
വീട്ടിൽ മടങ്ങി വന്ന് സഹോദരി ഫിലിസിനോടും  ജാനിസിനോടും എല്ലാം വിശദമായി പറഞ്ഞു. ദൈവത്തെ ഞങ്ങൾ പാടി സ്തുതിച്ചു ...
"ദൈവീക പരിപാലനം, ദൈവീക നടത്തിപ്പ് ,ദൈവശബ്ദം കേട്ട് ജീവിക്കുക എല്ലാം ഞങ്ങൾ വീട്ടിൽ നിന്ന് പഠിച്ചു."
"യൂത്ത് വിത്ത് എ മിഷൻ ഒരു ഭവനത്തിൽ നിന്നാരംഭിച്ച സംഭവകഥ, "ദൈവമേ വാസ്തവത്തിൽ ഇത് അങ്ങ് തന്നെയോ?" എന്ന
പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

കർത്താവ് നമ്മുടെ ഇടയനാണ്. അവിടത്തെ ശബ്ദം കേട്ട് ഓരോ ദിവസവും ജീവിക്കാം.

എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
യോഹന്നാന്‍ 10: 26‭(b)-‬27

ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്‍ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും.
സങ്കീര്‍ത്തനങ്ങള്‍ 32 :8

അപ്പോൾ കർത്താവ് വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിനു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.
1 ശമൂവേല്‍ 3 :10














No comments:

Post a Comment