ഏകദ്ദേശം 100 വർഷങ്ങൾക്കു മുമ്പ് ജപ്പാനിൽ യൂനോ എന്നൊരു കോളേജ് പ്രൊഫസർക്ക് തന്നെ വളരെ സ്നേഹിക്കുന്ന ഒരു വളർത്ത് നായ് ഉണ്ടായിരുന്നു. ദിവസവും ജോലിക്ക് പോകുന്ന സമയം അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് യൂനോ നടന്നു പോകുമ്പോൾ 'ഹാചികോ ' എന്ന് അദ്ദേഹം പേരിട്ട നായ് കൂടെ പോകും. വൈകുന്നേരം അദ്ദേഹം മടങ്ങി വരുന്നതു വരെ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കും .
മടങ്ങി ഭവനത്തിലേക്ക് നടന്നു പോകുമ്പോൾ ഹാചികോ തന്റെ യജമാനനോട് ചേർന്ന് നടക്കും.എല്ലാ ദിവസവും ഇത് പതിവായിരുന്നു:
എന്നാൽ ഒരു ദിവസം യൂനോ കോളേജിൽ വച്ച് ഒരു ബ്രെയിൻ ഹെമറേജ് വന്ന് മരിച്ചു:
അന്നും ഹാചികോ എന്ന അദ്ദേഹത്തിന്റെ വളർത്തു നായ് സിബൂയ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ടായിരുന്നു .
ട്രെയിൻ പതിവുപോലെ തക്ക സമയത്ത് കടന്നു പോയി.
തന്റെ പ്രിയപ്പെട്ട യജമാനൻ മാത്രം മടങ്ങി വന്നില്ല.
തുടർന്ന് എന്താണ് സംഭവിച്ചതെന്നറിയേണ്ടേ?
ഹാചികോ വീട്ടിൽ തിരിച്ചു പോയില്ല .തന്റെ യജമാനനെ കാത്ത് എല്ലാ ദിവസവും സ്റ്റേഷനിൽ വരുമായിരുന്നു..
എത്ര നാൾ?? വളരെ നീണ്ട ഒരു കാത്തിരിപ്പ് :മടുത്തു പോയില്ല .
9 വർഷവും 9 മാസവും 15 ദിവസവും ... തന്റെ മരണം വരെ...
അവസാനത്തെ ശ്വാസം വരെ യജമാനന്റെ മടങ്ങി വരവ് കാത്ത്: ..
ഹാചി കോയുടെ സംഭവ കഥ ജപ്പാനിൽ മാത്രമല്ല ലോകമെങ്ങും പ്രശസ്തമാണ്.
ഒരിക്കലും മടങ്ങി വരാത്ത യജമാനനെ തന്റെ
മരണം വരെ കാത്തിരുന്ന ഹാചികോയുടെ
സംഭവ കഥ ഹൃദയത്തെ ചലിപ്പിക്കുന്നതാണ്,
ആട്ടെ! ഇരു നിമിഷം ഒരു ചോദ്യം നമ്മോടു തന്നേ?
മടങ്ങി വരുന്ന യജമാനനെ നാം എത്രയധികം
കാത്തിരിക്കണം...
മടങ്ങി വരുമെന്ന് ഉറപ്പു പറഞ്ഞ് പോയ നമ്മുടെ യജമാനനായ യേശുവിനെ നാം എപ്രകാരമാണ് കാത്തിരിക്കുന്നത്?
നമുക്കായ് വാസസ്ഥലം ഒരുക്കാൻ പോയ കർത്താവിനെ?
അർദ്ധരാത്രിക്കോ പകലോ ഏതു സമയത്തോ മടങ്ങി വരുമെന്ന്
വാഗ്ദത്തം ചെയ്ത നാഥനെ?
ധാരാളം വചനങ്ങൾ പരിശുദ്ധാത്മാവ് ഓർമ്മപ്പെടുത്തട്ടെ!
കേവലം ഒരു പ്രത്യാശ ഗാനത്തിന്റെ വരികൾ മാത്രം പാടി ഈ ധ്യാനം
അവസാനിക്കാതിരിക്കട്ടെ!
എന്റെ പ്രിയനെ നീ പരിമള പർവ്വതങ്ങളിലെ ചെറുമാനിനും കലമാൻക്കുട്ടിക്കും തുല്യനായി ഓടി വരിക എന്ന് വാഞ്ചിച്ച
ശൂലേംകാരിയുടെ തീക്ഷ്ണത കർത്താവ് നമുക്ക് നൽകട്ടെ!
ആമേൻ! കർത്താവായ യേശുവേ വേഗം വരേണമേ.
**
Praise God Karthavinde krusile sneham manne
ReplyDeleteഒരുക്കാൻ പോയി വരുമെന്നുരച്ചോൻ...
ReplyDeleteകുറുകി ഞരങ്ങി കാത്തിരിക്കും കുറുംപ്രാവേ നിൻ ഇണ വരാറായി..
Amen come Lord Jesus. Help me keep my love towards you burning, burning and burning...
ReplyDelete