"അരിഷ്ടന്റെ പ്രാർത്ഥന". അവൻ ക്ഷീണിച്ച് കർത്താവിൻ മുമ്പാകെ തന്റെ സങ്കടത്തെ പകരുന്ന സങ്കീർത്തനമെന്ന് 102 -ാം സങ്കീർത്തനത്തിന്റെ തലക്കെട്ടിൽ നാം വായിക്കുന്നു.
ശാരീരിക ക്ഷീണം, നിരാശ, ഭയാനകമായ ഏകാന്തത, മാനസിക തളർച്ച, തുടങ്ങിയ എല്ലാ അവസ്ഥകളിലും കടന്നു പോകുന്ന സങ്കീർത്തനക്കാരൻ തന്റെ സങ്കടങ്ങൾ കർത്താവിൻ മുമ്പാകെ പങ്കു വെക്കുന്നത് തുടർന്ന് ധ്യാനത്തോടെ വായിക്കുക-1) ആയുസ്സിന്റെ ക്ഷണികത -
'എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.'
സങ്കീർത്തനങ്ങൾ 102 :3, 11, 23
2) മാനസികമായ തകർച്ച
എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു. എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.സങ്കീർത്തനങ്ങൾ 102 :4-5, 7
സങ്കീർത്തനങ്ങൾ 102 :3, 11, 23
2) മാനസികമായ തകർച്ച
എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു. എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.സങ്കീർത്തനങ്ങൾ 102 :4-5, 7
3) അനവധിയായ പ്രതികൂലങ്ങൾ ,കണ്ണുനീർ താഴ്വരയുടെ അവസ്ഥ.
യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.
സങ്കീർത്തനങ്ങൾ 102 :1, 9-10
മരുഭൂമിയിലെ വേഴാമ്പൽ, ശൂന്യസ്ഥലത്തെ മൂങ്ങാ, വീടീന്റെ മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ, .. കഴിഞ്ഞ അനേകം മാസങ്ങളായി, വർഷങ്ങളായി ഞാൻ കടന്നു പോകുന്ന അവസ്ഥയാണ് ഇവിടെ എഴുതിയിരിക്കുന്നത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എങ്കിൽ ഇത് നിങ്ങളുടെ സങ്കീർത്തനമാണ്.
നിലവിളി ,ഉണങ്ങി വരണ്ട ഹൃദയം, ഞരക്കത്തിന്റെ ശബ്ദം, പുക പോലെ കടന്നു പോകുന്ന ദിനങ്ങൾ, ഭക്ഷണം കഴിക്കാൻ പോലും മറന്നു പോകുന്നു -
ഓ! ഇതെല്ലാം എന്നെകുറിച്ചാണല്ലോ എന്ന് ചിന്തിക്കുന്നുവോ?
ഒരു സത്യം നിങ്ങളോട് പങ്ക് വെയ്ക്കട്ടെ. നാം എത്ര തകർന്നാലും, ക്ഷീണിച്ചാലും, മടുത്തു പോയാലും, ഇനി പ്രതീക്ഷയില്ല എന്ന് അനേകർ നമ്മെക്കുറിച്ച് പറഞ്ഞാലും ....
ഒരിക്കലും മാറാത്ത നമ്മെ കൈവിടാത്ത ഒരു ദൈവമുണ്ട്, നമ്മെ അറിയുന്നവൻ ,സകലത്തിലും നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടവൻ, നമ്മോട് കരുണയും കൃപയുമുള്ള യേശു!
സങ്കീർത്തനക്കാരന് ബലം നൽകിയ വചനങ്ങൾ ഉറക്കെ വായിക്കുക:
"പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല."
സങ്കീർത്തനങ്ങൾ 102: 25-27
സർവ്വശക്തനായ, മാറാത്തവനായ സകലത്തിന്റെയും സൃഷ്ടാവായ കർത്താവാണ് എന്റെ ബലം.
"വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം കർത്താവിനെ സ്തുതിക്കും"
സങ്കീർത്തനങ്ങൾ 102 : 18
നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
സങ്കീർത്തനങ്ങൾ 102:12
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
എബ്രായർ 13 : 8
എല്ലാം അറിയുന്ന കർത്താവിൻ മുമ്പാകെ ഹൃദയത്തെ പകരുക. ഭാരങ്ങൾ ഇറക്കി വെയ്ക്കുക.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
Amen
ReplyDelete