പോളണ്ടിൽ വർഷങ്ങൾക്കു മുമ്പ് ഒരു സംഭവം നടന്നതായി കേട്ടിട്ടുണ്ട്.( ചിലർ ഒരു കഥ മാത്രം എന്നു കരുതുന്നു). പ്രശസ്തനായ ഒരു പിയാനോ വായനക്കാരനായിരുന്നു ഇഗ്നേസി ജാൻ (Ignacy Jan paderewski ).പോളണ്ടിൽ ആയിരങ്ങൾ കൂടി വരുന്ന ധാരാളം പ്രോഗ്രാമുകൾ അദ്ദേഹം നടത്തിയിരുന്നു.
ഒരിക്കൽ ആ രാജ്യത്തെ ഒരമ്മ തന്റെ മകനുമൊത്ത് ഇഗ്നേസിയുടെ പ്രോഗ്രാം കാണാൻ ഓഡിറ്റോറിയത്തിതിന്റെ ഏറ്റവും മുൻ നിരയിൽ ഇരുന്നു .തന്റെ മകനെ സംഗീതം,പിയാനോ തുടങ്ങി പലതും പഠിപ്പിക്കാൻ ശ്രമിച്ചിട്ടും മുന്നേറാൻ കഴിഞ്ഞില്ല. ഈ മ്യുസിക്ക് പ്രോഗ്രാം മൂലം ഒരു ഉത്സാഹം അവന് ലഭിക്കട്ടെ എന്നായിരുന്നു അമ്മയുടെ ആഗ്രഹം.
മ്യുസിക്ക് പ്രോഗ്രാം തുടങ്ങാൻ ചില മിനിറ്റുകൾ മാത്രം.
ലൈറ്റുകളെല്ലാം ഡിം ആയി .കർട്ടൻ ഉയരാൻ സമയം അടുത്തു -
പെട്ടെന്ന് അവർ തിരിച്ചറിഞ്ഞു;തന്റെ മകനെ സീറ്റിൽ കാണാനില്ല.
"എവിടെ പോയി എന്റെ മകൻ " ?പരിഭ്രമത്തോടെ അവർ ചുറ്റും നോക്കി.....
പെട്ടെന്ന് തിരശ്ശീല ഉയർന്നു. വലിയ ലൈറ്റുകൾ സ്റ്റേജിൽ പ്രകാശം പരത്തി. സ്റ്റേജിൽ വലിയ ഒരു പിയാനോ വച്ചിരിക്കുന്നു: അതിനോട് ചേർന്ന് കിടക്കുന്ന കസേരയിൽ ഇരുന്നു കൊണ്ട് "ട്വിങ്കിൾ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ " എന്ന ഗാനം തന്റെ മകൻ വായിച്ചു കൊണ്ടിരിക്കുന്നു ...! അവർ പരിഭ്രമിച്ചപ്പോൾ മറ്റു പ്രേക്ഷകർക്ക് കോപമാണ് മനസ്സിൽ വന്നത്... രാജ്യത്തെ ഏറ്റവും പ്രശസ്തനായ പിയാനോ വായനക്കാരന്റെ സ്ഥാനത്ത് ഒരു കൊച്ചു ബാലൻ ...
ഉടനെ സ്റ്റേജിന്റെ ഒരു വശത്ത് കൂടി ഇഗ്നേസി നടന്നു വന്ന് ബാലനോട് വിളിച്ചു പറഞ്ഞു: നിർത്തരുത് ... വായന തുടരൂ...(Don't quit, keep playing)...
അവന്റെ തോളിൽ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച് മറുകൈ കൊണ്ട് അവന്റെ കൊച്ചു കൈകളിൽ പിടിച്ചു. രണ്ടു പേരും ചേർന്ന് പിയാനോ വായിച്ചപ്പോൾ മനോഹര സംഗീതം ഓഡിറ്റോറിയത്തിൽ മുഴങ്ങി. എല്ലാവരും എഴുന്നേറ്റ് നിന്ന് ഹർഷാരവം മുഴക്കി:
സംഗീതത്തിന്റെ മാസ്റ്ററും ബാലപാഠങ്ങൾ പോലും അറിയാത്ത ബാലനും ഒരുമിച്ച് ചേർന്നപ്പോൾ അനേകർക്ക് ആനന്ദം നൽകിയ സംഗീതം ഒഴുകി:
ഇവനെ (ളെ )കൊണ്ട് ഒരു പ്രയോജനവും ഇല്ല ..നിന്റെ കൂട്ടുകാരെ നോക്ക്...
നിന്നെ എന്തിന് കൊള്ളാം.... നിന്നെക്കൊണ്ട് ഇതൊന്നും നടക്കില്ല...
വെറുതേ ശ്രമിച്ച് സമയം കളയേണ്ട ....
ജീവിത സായാഹ്നമായി. ഇനി ഒരു പ്ലാനും ഇടേണ്ട കേട്ടോ .....
അല്ലേലും അവൻ നന്നാവാൻ പോകുന്നില്ല ...
ഇവരുടെ കുടുംബം ഈ കഷ്ടതയിൽ നിന്ന് കര കയറില്ല...
ഈ കമ്പനിക്ക് ഇനി നിങ്ങളെ ആവശ്യമില്ല. പെർഫോമൻസ് പോരാ...
മുകളിൽ പറഞ്ഞതു പോലെ അനേകം അഭിപ്രായങ്ങൾ അനേകർ നിങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും:
യേശുവിന്റെ ശബ്ദം ശ്രദ്ധയോടെ നിങ്ങൾ കേൾക്കുക.. "നിർത്തരുത് ... സംഗീതം തുടരുക "
തന്റെ മാർവ്വോട് നമ്മെ ചേർത്ത് പിടിച്ച് തന്റെ ആണിപ്പാടുള്ള കരങ്ങളിൽ നമ്മുടെ കരങ്ങൾ ചേർത്ത് വയ്ക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ സന്തോഷവും സംഗീതവും ആരംഭിക്കുകയായി ...
അത് നമുക്ക് മാത്രമല്ല മറ്റനേകർക്ക് അനുഗ്രഹമായിത്തീരും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഗാനം തുടരുക, നിർത്തരുത്.....
എന്റെ കൃപ നിനക്ക് മതി .എന്റെ ശക്തി ( നിങ്ങളുടെ ) ബലഹീനതയിൽ തികഞ്ഞു വരുന്നു.... 2 കൊരിന്ത്യർ 12: 9
തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും...
യെശയ്യാവു 63: 12
അന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും.
സെഫന്യാവു 3 :16-18
https://www.passiton.com/inspirational-stories-tv-spots/100-concert
No comments:
Post a Comment