Monday, August 17, 2020


അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; മലാഖി 3 :2‭-‬3 

ഈ തിരുവചനം പഠിച്ചു കൊണ്ടിരുന്ന ബൈബിൾ സ്റ്റഡി ഗ്രൂപ്പിലെ സഹോദരിമാർ തമ്മിൽ പറഞ്ഞു.
"വീട്ടിലേക്ക് മടങ്ങി പോകുന്ന വഴിക്ക് ഒരു സ്വർണ്ണ / വെള്ളി പണിശാലയുണ്ട്, അവിടെ കയറി നമുക്ക് ഇതൊന്ന് കണ്ട് മനസ്സിലാക്കാം".

അങ്ങനെ അവർ കടയിൽ ചെന്നു. അവിടെ ഒരാൾ ഒരു വെള്ളിക്കട്ടി ശുദ്ധീകരിക്കുന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്നു.
അവർ സസൂക്ഷ്മം ശ്രദ്ധിച്ചു :
ആദ്യം ഒരു ബ്രഷും സോപ്പ് ലായനിയും ഉപയോഗിച്ച് വളരെ നേരം ആവർത്തിച്ച് വെള്ളിക്കട്ടി കഴുകിക്കൊണ്ടിരിന്നു ....
"ഓ, ഇങ്ങനെയാണ് ശുദ്ധീകരണം അവർ പറഞ്ഞു. "

തുടർന്ന് അയാൾ വെളളിക്കട്ടി ഒരു കൊടിൽ കൊണ്ട് തീയിൽ വച്ച് ഒരു കുഴൽ എടുത്ത് തീ ഊതിക്കൊണ്ടിരുന്നു. കുറേ സമയം കടന്നു പോയി.

'' ഇത് എന്തിനാണ് തീയിൽ വച്ചത് ?" ഒരു സഹോദരി ചോദിച്ചു:
അയാൾ പറഞ്ഞു. ഇങ്ങനെ ചെയ്താൽ മാത്രമേ  
ഇത് പൂർണ്ണമായി ശുദ്ധീകരിക്കപ്പെടുകയുള്ളു"

അടുത്ത ചോദ്യം ഉടനെ വന്നു " ഇത് കരിഞ്ഞു ചാരമായി നശിച്ചു പോകയില്ലയോ ??"
പണിക്കാരൻ മറുപടി പറഞ്ഞു: ഇത് തീയിൽ വച്ചിട്ട് ഞാൻ എവിടെയും പോകില്ല. എന്റെ ദൃഷ്ടികൾ മാറിപ്പോകാതെ ഈ ലോഹത്തിൽ തന്നെ നോക്കിക്കൊണ്ടിരിക്കും. എന്റെ കൈകൾ കൊടിൽ കൊണ്ട് ഈ വെള്ളിക്കട്ടിയിൽ മുറുകെപിടിച്ചിരിക്കും."

ആ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു സഹോദരി അടുത്ത ചോദ്യം വളരെ ശബ്ദം താഴ്ത്തി ചോദിച്ചു.
"ആട്ടെ, ഇത് എപ്പോൾ അവസാനിക്കും ???"

ഒരു ചെറുപുഞ്ചിരിയോടെ അയാൾ പറഞ്ഞു.
എന്റെ മുഖം വളരെ വ്യക്തമായി ഈ വെളളിക്കട്ടിയിൽ എപ്പോൾ പ്രതിഫലിക്കുന്നുവോ, അപ്പോൾ ഈ ശുദ്ധീകരണ പ്രക്രിയ അവസാനിക്കും.

പഠിച്ച വചനങ്ങളെല്ലാം അവരുടെ ഹൃദയത്തിലൂടെ വേഗം കടന്നു പോയി ...
'എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു.'
റോമര്‍ 8 :28‭-‬29

എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
2 കൊരിന്ത്യര്‍ 3: 18

അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
2 പത്രൊസ് 1 :4

സ്വർണ്ണ / വെള്ളി പണിശാലയിൽ വെച്ച് അവർക്ക് ജീവിതത്തിലെ അനേകം ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചു...

ഇത് വായിക്കുന്ന നിങ്ങൾക്കും ...

പോകുന്ന വഴിക്ക് അവർ ഒരു ഗാനം പാടിയിട്ടുണ്ടാകും:

Purify my heart
Let me be as gold and precious silver
Purify my heart
Let me be as gold, pure gold, Lord

Refiner's fire
My heart's one desire
Is to be holy
Set apart for You, Lord
I choose to be holy
Set apart for You, my Master
Ready to do Your will

എന്റെ ഹൃദയത്തെ വെള്ളി/സ്വർണ്ണം
ശുദ്ധീകരിക്കും പോൽ
പൂർണ്ണമായി ശുദ്ധീകരിക്കേണമേ

കർത്താവേ അവിടുത്തെ അഗ്നിയാൽ ഞങ്ങളെ വിശുദ്ധീകരിക്കേണമേ
അങ്ങേക്കായി ഞങ്ങളെ
വേർതിരിക്കേണമേ
അങ്ങയുടെ  ഇഷ്ടം എപ്പോഴും
ചെയ്യാൻ ഞങ്ങളെ വിശുദ്ധീകരിക്കേണമേ.

ഹല്ലേലൂയ്യാ! നന്ദി
സ്തോത്രം !












No comments:

Post a Comment