Tuesday, August 25, 2020


ചിക്കാഗോയിൽ നടന്ന സെയിൽസ്മാൻ കോൺഫറൻസിൽ പങ്കെടുത്ത് 2 യുവാക്കൾ മടങ്ങിപ്പോകുവാൻ എയർപോർട്ടിലെത്തി.
വളരെ താമസിച്ചു പോയതു കൊണ്ട് സ്യൂട്ട് കേസുമായി ടിക്കറ്റ് കൗണ്ടറിലേക്ക് അവർ ഓടി."final Call " സമയമായി.

ഓട്ടത്തിനിടയിൽ ഒരു ടേബിളിൽ തട്ടി,അതിൽ വിൽപ്പനക്കായി വച്ചിരുന്ന ആപ്പിളുകളെല്ലാം ചിതറി വീണു.
അതിൽ ശ്രദ്ധിക്കാതെ രണ്ടു പേരും കൗണ്ടറിലെത്തി.

എന്നാൽ ഒരുവന് ഹൃദയത്തിൽ ഒരു ചിന്ത ശക്തമായി "നാം ചെയ്യുന്നത് തെറ്റാണ്. "
കൂട്ടുകാരനോട് അവൻ പറഞ്ഞു. "ഞാൻ ആപ്പിളുകൾ എടുത്തു വെച്ചിട്ട് വരാം ". അവൻ അത് ശ്രദ്ധിക്കാതെ മുൻപോട്ട് പോയി വിമാനത്തിൽ കയറി.

ഹൃദയഭാരത്തോടെ യുവാവ് തിരികെ വന്നപ്പോൾ കണ്ടത് അന്ധയായ ഒരു പെൺകുട്ടി മുട്ടുകുത്തി കരഞ്ഞു കൊണ്ട് ആപ്പിളുകൾ പെറുക്കി വെക്കുന്ന കാഴ്ചയായിരുന്നു.

"ഞാൻ നിന്നെ സഹായിക്കാം. '"കൂടെ മുട്ടിൽ നിന്ന് അപ്പിളുകൾ ശേഖരിച്ച് കൊണ്ട് യുവാവ് പറഞ്ഞു '
എല്ലാ ആപ്പിളുകളും മനോഹരമായി നിരത്തി ടേബിളിൽ വെച്ച് പഴയ സ്ഥിതിയിലാക്കി. പക്ഷേ കുറേ ആപ്പിളുകൾ ചതഞ്ഞു പോയിരുന്നു.
യുവാവ് അതിന്റെ വില കണക്കാക്കി, അതിലും കൂടിയ ഒരു തുക പെൺകുട്ടിക്ക് നൽകിക്കൊണ്ട് പറഞ്ഞു " താഴെ വീണ് ചതഞ്ഞു പോയ അപ്പിളിന്റെ വിലയാണ്. സ്വീകരിച്ചാട്ടെ": ഗുഡ് ബൈ ...

അവൻ അടുത്ത ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കൗണ്ടറിലേക്ക് നടന്നു നീങ്ങി... പിമ്പിൽ നിന്ന് ഒരു വിളി എയർപോർട്ടിൽ മുഴങ്ങി...
രണ്ടും കണ്ണിനും കാഴ്ചയില്ലാത്ത പെൺകുട്ടിയുടെ ശബ്ദം..
"ഹേ മിസ്റ്റർ താങ്കൾ യേശുക്രിസ്തു ആണോ?" (Mr: Are you Christ Jesus?)
**
ഒരു വ്യക്തിക്ക് ഈ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യ പദവി.!! ദൈവത്തിന്റെ പുത്രനായ യേശുവിനോട് അനുരൂപരായിത്തീരുക . യേശുവിന്റെ ദിവ്യ സ്വഭാവത്തിൽ പങ്കാളികളാവുക.. തേജസ്സിൻ മേൽ തേജസ്സ് പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുക.
റോമർ 8: 29, 2 പത്രൊസ് 1 :4, 2 കൊരിന്ത്യർ 3 :18

യേശുവേ നിന്റെ രൂപമീയെന്റെ
കണ്ണുകൾക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവൻ

സ്നേഹമാം നിന്നെ കണ്ടവൻ പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പിക്കേണം എന്നെ അശേഷം
സ്നേഹം നൽകണം എൻ പ്രഭോ

ദീനക്കാരെയും ഹീനൻമാരെയും
ആശ്വസിപ്പിപ്പാൻ വന്നോനെ
ആനന്ദത്തോടെ ഞാൻ നിന്നെപ്പോലെ
കാരുണ്യം ചെയ്‌വാൻ നൽകുകേ


No comments:

Post a Comment