Saturday, August 8, 2020

 

ഇരുവശത്തും പൊക്കമേറിയ മതിലുകൾ ഉള്ള ചെറിയ വഴിയിലൂടെ നേഴ്സറി സ്കൂളിൽ നിന്ന് മടങ്ങി വരുന്ന ഒരു കുട്ടിക്ക് വഴിതെറ്റിപ്പോയി.
എന്നും വരുന്ന വഴിയാണ് .വിദേശ രാജ്യത്തുള്ള റോഡായത് കൊണ്ട് എല്ലാടത്തും ധാരാളം ചൂണ്ടുപലകകൾ.
അവൾ ഭയന്നു വിറച്ചു.. പിന്നെ കരയാൻ തുടങ്ങി ... എന്റെ ഡാഡി വഴികളെല്ലാം എന്നെ നന്നായി പഠിപ്പിച്ചതാ...
ഇന്ന് എനിക്കെന്തു പറ്റി?

'മോളെന്തിനാ കരയുന്നത് "- ? സ്നേഹത്തോടെ അതുവഴി വന്ന ഒരാൻറി ചോദിച്ചു... ഉത്തരമില്ല ...
കുറച്ചു കഴിഞ്ഞപ്പോൾ വഴിപോക്കർ അവൾക്ക് ചുറ്റും നിന്ന്
അനേക ചോദ്യങ്ങൾ..
"മോളുടെ വീടെവിടെയാ?? "
"അഡ്രസ് ഓർമ്മയുണ്ടോ??.".. "ഡാഡിയുടെ ഫോൺ നമ്പർ? "
... എല്ലാറ്റിനും മറുപടി കരച്ചിൽ മാത്രം:
പേടിച്ചിട്ട് പാവം എല്ലാം മറന്നു പോയി -

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് ഓഫീസർ ആ വഴി വന്നു.
അദ്ദേഹത്തിന് കാര്യം മനസ്സിലായി..
"ദേ.. എല്ലാവരും ഒന്നു മാറി നിന്നാട്ടെ "
അവൾക്കിത്തിരി ആശ്വാസം കിട്ടട്ടെ.

ആ നല്ല മനുഷ്യൻ സ്നേഹവായ് പോടെ അവളെ എടുത്തു..
ബാഗ് താഴെ വീഴാതെ അവൾ ചേർത്തു പിടിച്ചിട്ടുണ്ട് ..
വളരെ പൊക്കമുള്ള ഓഫീസറുടെ കൈയ്യിലിരുന്ന അവൾ തൊട്ടടുത്ത മതിലിന് മുകളിലൂടെ ഒരു കാഴ്ച കണ്ടു.

ഒരു ദേവാലയത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ക്രൂശ് .
അവൾ പറഞ്ഞു " അങ്കിൾ ആ ക്രൂശിന്റെ ചുവട്ടിലേക്ക് എന്നെ കൊണ്ടു പോകണം. അവിടെ തൊട്ടടുത്താണ് എന്റെ വീട് "

അങ്ങനെ വഴിതെറ്റിയ  കുട്ടിയേയും കൊണ്ട് അയാൾ ക്രൂശിനെ ലക്ഷ്യമാക്കി വേഗം നടന്നു - ക്രൂശിനോട് അടുക്കും തോറും അവൾക്ക് വലിയ ആശ്വാസം ലഭിച്ചു.... അവൾ തന്റെ മാതാപിതാക്കളുടെ അടുക്കൽ തന്റെ ലക്ഷ്യത്തിലെത്തിച്ചേർന്നു.
_ _
പാപം മൂലം വഴി തെറ്റി ദൈവത്തിൽ നിന്നകന്ന മനുഷ്യനെ രക്ഷിപ്പാൻ ദൈവം തന്റെ പുത്രനായ യേശുവിനെ ലോകത്തിലേക്ക് അയച്ചു .കാൽവരി
ക്രൂശിൽ യേശു തന്റെ ജീവനെ നമുക്കായി തന്നു:കാണാതെ, വഴിതെറ്റിപ്പോയതിനെ തിരഞ്ഞ് വന്ന മനുഷ്യപുത്രൻ നമ്മുടെ  പാപങ്ങൾക്കായി ക്രൂശിക്കപ്പെട്ടു. മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു.

എവിടെയെങ്കിലും വഴിതെറ്റിയോ? ജീവിതത്തിന് ലക്ഷ്യം നഷ്ടമായോ?
യേശുവിന്റെ അരികിലേക്ക് ഓടി വരുക....
യേശു പറഞ്ഞു .. ഞാനാണ് വഴി ..

സത്യം അറിയാൻ ആഗ്രഹിക്കുന്നവോ?
യേശു പറഞ്ഞു "ഞാനാണ് സത്യം ..

ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലോ?
യേശു പറഞ്ഞു:
ഞാനാണ് ജീവൻ ...

കർത്താവേ ഞാനിപ്പോൾ കൂട്ടം വിട്ട് അലഞ്ഞു നടക്കുന്ന ഒരാടിനെപ്പോലെയാണെങ്കിൽ  നല്ല ഇടയനായ യേശുവേ എന്നെ രക്ഷിക്കേണമേ;
ആമേൻ.

യേശു പറഞ്ഞു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

യോഹന്നാൻ 14:6 


2 comments:

  1. വ്യാജ ആശ്വാസകരുടേയും,കപട അന്വഷകരുടേയും നടുവിൽ,താതന്റെ മാർവും ക്രൂശി ന്റെ ദർശനവും, എന്നെ ശരിയായ വഴിയിലൂടെ പിതാവിന്റെ അരികിൽ.. മുഴു സുവിശേഷവു അടങ്ങിയ സന്ദേശം..

    ReplyDelete