Sunday, August 30, 2020


 കോംഗോ എന്ന ആഫ്രിക്കൻ രാജ്യത്ത് നടന്ന ഒരു യഥാർത്ഥ സംഭവം മിഷണറി ഡോക്ടറായ ഹെലൻ റോസ്വേർ " ലിവിംഗ് ഫെയ്ത്ത് "എന്ന പുസ്തകത്തിൽ വിവരിക്കുന്നു.

"വനപ്രദേശത്തായിരുന്നു ഞങ്ങളുടെ മിഷൻ ആശുപത്രി .ഒരിക്കൽ ഒരാഫ്രിക്കൻ വനിതയെ ലേബർ റൂമിൽ ഞങ്ങൾ ശുശ്രൂഷിച്ചു കൊണ്ടിരുന്നു. ഒരു കുഞ്ഞിന് ജന്മം നൽകിയെങ്കിലും അമ്മ മരിച്ചു.പിഞ്ചു കുഞ്ഞിനെ ഞങ്ങൾ വളരെ കരുതലോടെ പരിപാലിച്ചു.
കരഞ്ഞു കൊണ്ടിരുന്ന അവളുടെ 2 വയസ്സ് പ്രായമുള്ള ആദ്യത്തെ കുട്ടിയെയും ഞങ്ങൾ
വളരെ സാന്ത്വനിപ്പിച്ചു.

ഭൂമദ്ധ്യരേഖ പ്രദേശമെങ്കിലും രാത്രിയിൽ കൊടും തണുപ്പും പകൽ വളരെ ഉഷ്ണവും ഞങ്ങൾ അനുഭവിച്ചു .കറൻറ് ഇല്ലാത്ത ദേശമായിരുന്നതു കൊണ്ട് കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഞങ്ങൾ 'ഹോട്ട് വാട്ടർ ബാഗ് 'ഉപയോഗിച്ചിരുന്നു. എന്നാൽ ഒരു ദിവസം അത് പൊട്ടിപ്പോയി. മറ്റു വഴികളില്ല .വിജനമായ കാട്ടുപ്രദേശം.

മിഷൻ ആശുപത്രിയോട് ചേർന്നുള്ള അനാഥാശ്രമത്തിലെ കുട്ടികളുടെ പ്രാർത്ഥനാ സമയമായി- ഡോക്ടർ ഹെലൻ അവരോട് ഹോട്ട് വാട്ടർ ബാഗിന്റെ കാര്യവും കൊച്ചു കുഞ്ഞിന്റെയും, 2 വയസ്സുകാരിയുടെയും ദയനീയ സ്ഥിതിയും വിവരിച്ചു.രൂത്ത് എന്ന് 10 വയസ്സുള്ള കുട്ടി ഇങ്ങനെ പ്രാർത്ഥിച്ചു.
" കർത്താവേ ഞങ്ങളുടെ ഓമനക്കുട്ടിക്ക് ഒരു ഹോട്ട് വാട്ടർ ബാഗ് തരണം .അത് ഇന്നു തന്നെ വേണം .കാരണം രാത്രിയിൽ അത് ഇല്ലെങ്കിൽ  കുഞ്ഞിന് പ്രയാസമാകും.... കുഞ്ഞ്  മരിച്ചു പോകും: ഇന്ന് ഉച്ച കഴിയുമ്പോൾ ഞങ്ങൾക്ക് ഹോട്ട് വാട്ടർ ബാഗ് തരണം .പ്ലീസ്... ( Please, God," she prayed, "send us a water bottle. It'll be no good tomorrow, God, the baby'll be dead; so, please send it this afternoon.)..പിന്നെ കൂട്ടത്തിൽ കർത്താവേ 2 വയസ്സുള്ള കുട്ടിയെ അങ്ങ് അവളെ സ്നേഹിക്കുന്നു എന്ന് അവളറിയാൻ ഒരു ഡോളിയും ... (doll)...And while You are about it, would You please send a dolly for the little girl(2 year old) so she'll know You really love her)
ഡോക്ടർ അദ്ഭുതപ്പെട്ടു പോയി: എങ്ങനെ ആമേൻ പറയും?
വർഷങ്ങളായി ഒരു പാഴ്സൽ പോലും ഇവിടെ ലഭിച്ചിട്ടില്ല: അഥവാ അയച്ചാൽ തന്നെ അനേക മാസങ്ങൾ വേണ്ടി വരും ഇവിടെ എത്താൻ ...കോംഗാ എന്ന അപരിഷ്കൃത രാജ്യത്ത് ഇത് ഒന്നും ലഭ്യമല്ല...
അന്നു ഉച്ചകഴിഞ്ഞ സമയം ഒരു കാർ വന്നു. "മാഡം ഒരു പാഴ്സൽ ഉണ്ട്" ...
പാഴ്സൽ സ്വീകരിച്ച ശേഷം അനാഥാലയത്തിലെ കുട്ടികളെ വിളിച്ചു കൊണ്ട് വന്നു ... " നമുക്ക് ഒരുമിച്ച് ഇത് തുറക്കാം "ഹെലൻ പറഞ്ഞു:

വളരെ ആകാംഷയോടെ അവർ പാഴ്സൽ തുറന്നു .ഇവിടെ വന്ന ശേഷം ആദ്യമായാണ് ഒരു പാഴ്സൽ വിദേശ രാജ്യത്ത് നിന്ന് ലഭിക്കുന്നത് 'ഇംഗ്ലണ്ടിൽ നിന്ന് ഞാൻ ഇവിടെ വന്നിട്ട് 4 വർഷമായി .
ഹെലന്റെ  മനസ്സിലൂടെ ചില ചിന്തകൾ കടന്നു പോയി.

ആശുപത്രിയിലെ ഉപയോഗത്തിനായി ചില സാധനങ്ങൾ, കുഷ്ഠരോഗികൾക്കുള്ള ബാൻഡേജ്: ഓരോന്നായി പുറത്തെടുത്തു.

" ദേ: ഹോട്ടർ വാട്ടർ ബാഗ് " ... ഹെലൻ ആശ്ചര്യത്തോടെ പറഞ്ഞു. ഹെലന്റെ കണ്ണുകൾ നിറഞ്ഞു.
കൊടു ചൂടുള്ള സ്ഥലത്തേക്ക് ആരും നൽകാത്ത ഒരു ഗിഫ്റ്റ് !!!
ഇന്നേക്ക് അഞ്ചു മാസം  മുമ്പ്  ഇംഗ്ലണ്ടിലെ തന്റെ ഹോം ചർച്ചിലുള്ള  സൺഡേ സ്കൂൾ കുട്ടികൾ അയച്ച സമ്മാനം!' സൺഡേ സ്കൂൾ ലീഡർ ദൈവാത്മാവിന്റെ പ്രേരണ അനുസരിച്ച് അയച്ച ഗിഫ്റ്റ് ...

ഹെലൻ രൂത്തിനെ ഒന്നു ശ്രദ്ധിച്ചു നോക്കി.
അവളുടെ മുഖം സന്തോഷത്താൽ പ്രകാശിക്കുന്നു...രൂത്ത് വിളിച്ചു പറഞ്ഞു.
ദൈവം കൊച്ചു കുഞ്ഞിന് ഹോട്ട് വാട്ടർ ബാഗ് തന്നെങ്കിൽ തീർച്ചയായും 2 വയസ്സുള്ള കുട്ടിക്ക്് പാവക്കുട്ടിയെയും  നൽകും.
(She rushed forward, crying out, "If God has sent the bottle, He must have sent the dolly, too! )
തുടർന്ന് ഓരോ സാധനങ്ങൾ പുറത്ത് എടുത്തു.
" അതാ ഡോളി " രൂത്ത് വിളിച്ച് പറഞ്ഞു.
പാവക്കുട്ടി കൈയ്യിലെടുത്ത് രൂത്ത് ഹെല നോട് പറഞ്ഞു... (10 വയസ്സുകാരിയായ അനാഥ)" മമ്മീ ഞാനും വരാം. കർത്താവ് അവളെ സ്നേഹിക്കുന്നു എന്ന് എനിക്ക് അവളോട് പറയണം" "...

ഇന്ന് തന്നെ നൽകണമേ എന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്ന രൂത്ത് :അതിന് 5 മാസം മുമ്പ് രൂത്ത് പ്രാർത്ഥനയിൽ കർത്താവിനോട് ചോദിച്ച കാര്യങ്ങളെല്ലാം ലോകത്തിന്റെ മറ്റൊരു അറ്റത്ത് പായ്ക്ക് ചെയ്ത് അയക്കുന്ന സൺഡേ സ്കൂൾ ടീം ...
സർവ്വവും മുന്നമേ അറിഞ്ഞ് എല്ലാം ക്രമീകരിക്കുന്ന നമ്മുടെ സ്വർഗ്ഗീയ പിതാവു്!

അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.യെശയ്യാവു 65: 24

ഇന്ന് പ്രഭാതത്തിൽ സന്ദേശം നാം കേട്ടു - പ്രാർത്ഥനയിൽ മടുത്തു പോകരുത്... വിശ്വാസത്തോടെ പ്രാർത്ഥിക്കണം.. ഒരു കൊച്ചു കുട്ടിയുടെ ലാളിത്യത്തോടെ ....

കർത്താവേ 10 വയസ്സുകാരി രൂത്ത് പ്രാർത്ഥിച്ചതു പോലെ വിശ്വാസവും ലാളിത്യവും പ്രാർത്ഥനയിൽ ഞങ്ങൾക്ക് നൽകേണമേ... ആമേൻ




2 comments: