Tuesday, September 22, 2020

ഒരിക്കൽ ഒരു പിതാവും തന്റെ മകനും നായ്ക്കുട്ടികളെ  വിൽക്കുന്ന കടയിൽ ചെന്നു. മകന്റെ ആഗ്രഹപ്രകാരം ഒരു നായ്ക്കുട്ടിയെ വാങ്ങാൻ വന്ന അവരെ കട ഉടമസ്ഥൻ സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

" വന്നാട്ടെ... ധാരാളം തരത്തിലുള്ള നായ്ക്കുട്ടികൾ ഇവിടെയുണ്ട്.
നിങ്ങൾ തന്നെ ഒന്നിനെ തിരഞ്ഞെടുത്താലും "

സെയിൽസ്മാൻ ഓരോ നായ്ക്കുട്ടിയേയും കാണിച്ചു കൊണ്ട് അവരെ ഉത്സാഹിപ്പിച്ചു: 'ഇത് വളരെ വേഗത്തിൽ ഓടുന്ന ഇനമാണ്.,
ദേ ...ഈ കാണുന്നത് വേട്ടയാടുന്ന തരത്തിലുള്ളത്: ..

എന്നാൽ കടയുടെ ഒരു മൂലയിൽ ഒരു കാല് ശോഷിച്ച ഒരു നായ്ക്കുട്ടിയെ കാണിച്ചു കൊണ്ട് മകൻ പറഞ്ഞു: "അങ്കിൾ എനിക്കിതിനെ മതി"
കട ഉടമസ്ഥൻ അവന്റെ അടുക്കൽ വന്ന് സ്നേഹത്തോടെ പറഞ്ഞു:
'ഇത് മുടന്തുള്ളതാണ്. മോന്റെ കൂടെ വേഗത്തിൽ ഓടാനും ചാടാനും ഒന്നും ഈ നായ്ക്കുട്ടിക്ക് കഴിയില്ല."
 തന്റെ വസ്ത്രം മുട്ടു വരെ തെറുത്തു കയറ്റിക്കൊണ്ട് അവൻ പറഞ്ഞു.
"അങ്കിൾ ഇതു കണ്ടോ "
സ്റ്റീൽ കമ്പികൾ പോളിയോ വന്ന കാലുകളെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നു.
"എനിക്ക് വേഗത്തിൽ ഓടാൻ കഴിയില്ല .എനിക്ക് ഈ നായ്ക്കുട്ടിയെ മനസ്സിലാക്കാൻ കഴിയും.... "

കട ഉടമസ്ഥൻ പറഞ്ഞു... "എനിക്ക് ഇതിന്റെ വില തരേണ്ട .ഫ്രീയായി എടുത്തോളൂ"
ഡാഡിയുടെ കൈയ്യിൽ നിന്ന് പണം മേടിച്ച് ഉടമസ്ഥന് കൊടുത്തു കൊണ്ട് അവൻ പറഞ്ഞു.
" മറ്റ് പട്ടിക്കുട്ടികളെ പോലെ ഇതും വില മതിക്കുന്നതാണ്."

നായ്ക്കുട്ടിയേയും കൊണ്ട് നടന്നു നീങ്ങുന്ന ബാലനെ കണ്ടവരുടെ കണ്ണുകൾ നിറഞ്ഞു.
****
മറ്റുള്ളവരെ സ്നേഹിക്കാൻ, അവരെ മനസ്സിലാക്കുവാൻ, നൻമ ചെയ്യുവാൻ, .... മറ്റുള്ളവരെ ശ്രേഷ്ഠരായി കാണുവാൻ ദൈവം നമുക്ക് കൃപ നൽകട്ടെ.
നമ്മുടെ കഷ്ടങ്ങളിൽ ദൈവം നമ്മെ ആശ്വസിപ്പിച്ചത് മറന്നു പോകാതെ മറ്റുള്ളവർക്ക് ബലവും ആശ്വാസവും നൽകാൻ നമുക്ക് തീരുമാനിക്കാം.

തീർച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.
1 പത്രൊസ് 3 :8

കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും .മത്തായി 5 :7








2 comments: