Thursday, September 10, 2020

ധനവാനാകാൻ വളരെ ആഗ്രഹിച്ച ഒരു മനുഷ്യൻ; പക്ഷേ അയാൾക്ക് ആകെയുള്ളത് കുറച്ച് സ്ഥലം മാത്രം. എന്തെങ്കിലും ബിസിനസ്സ് തുടങ്ങാം എന്ന് ചിന്തിച്ച് നിസ്സാര വിലയ്ക്ക് ആ നിലം വിറ്റു.

ഒരു ദിവസം പുതിയ ഉടമ താൻ വാങ്ങിയ സ്ഥലത്ത് കൂടി നടന്നപ്പോൾ മണ്ണെടുത്ത ഒരു ഭാഗത്ത് ചില തിളങ്ങുന്ന വസ്തുക്കൾ കണ്ടു...
പിന്നീട് ഈ ലോകത്തിലെ വലിയ ഒരു വജ്ര ഖനിയായി ആ നിലം അറിയപ്പെട്ടു.

നിലം വിറ്റ മനുഷ്യനോട് നമുക്ക് ഒരു വലിയ സഹതാപം തോന്നുന്നുണ്ടാവും .പാവം മനുഷ്യൻ: തന്റെ കാൽചുവട്ടിൽ വലിയ നിക്ഷേപമുണ്ടായിട്ടും പലയിടത്തും ഓടി അലഞ്ഞ് എല്ലാം നഷ്ടമാക്കിയ വ്യക്തി!
ഇന്ന് ഈ ഭൂമുഖത്ത് ജീവിക്കുന്ന അനേകം ദൈവമക്കളുടെ ഒരു ചിത്രം നിലം വിറ്റു കളഞ്ഞ മനുഷ്യനിൽ കാണാം.
യഥാർത്ഥ സമ്പത്ത് ലഭിച്ചിരിക്കെ അത് മനസ്സിലാക്കി സ്വന്തമാക്കാതെ
എന്തൊക്കെയോ നേടാനായി ലോകം മുഴുവൻ അന്വേഷിക്കുന്നു.പലയിടങ്ങളിൽ സഞ്ചരിക്കുന്നു. പുതിയ പുസ്തകങ്ങളിൽ വഴികൾ തിരയുന്നു. അനേകം പ്രോഗ്രാമുകളിൽ ആശ്രയിക്കുന്നു.
അവസാനം നിരാശ!

ഭൗതിക സമൃദ്ധിയെക്കുറിച്ചല്ല ഇവിടെ പറഞ്ഞു വരുന്നത്.. "ദൈവകൃപയുടെ അത്യന്ത ധനം'', സ്വർഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹങ്ങൾ,
വിശുദ്ധൻമാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം,ക്രിസ്തുവിന്റെ അപ്രമേയ ധനം, ......

നിധിയുള്ള വയൽ വാങ്ങിയവൻ, മുത്ത് സ്വന്തമാക്കിയവൻ പിന്നെ ലോകം വച്ചു നീട്ടുന്ന നശ്വരമായ കാര്യങ്ങൾക്ക് പിന്നാലെ പോകില്ല.

പൌലോസ് ആത്മാവിൽ ആ മഹിമാ ധനം കണ്ടപ്പോൾ തന്റെ സന്തോഷത്താൽ ദൈവത്തെ എപ്പോഴും മഹത്വപ്പെടുത്തി.

ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്തതായ അവകാശം തന്ന ദൈവത്തിന് മഹത്വം .

മുമ്പുള്ള ഒരു ലേഖനത്തിലെ ഒരു പ്രതിപാദ്യ വിഷയംആവർത്തിക്കട്ടെ.
'നിങ്ങൾക്ക് ക്രിസ്തു യേശു ഉണ്ടെങ്കിൽ എല്ലാം ഉണ്ട്. ക്രിസ്തു യേശു ഇല്ലെങ്കിൽ ഒന്നും ഇല്ല."

അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു. അവനിലല്ലോ ദൈവത്തിന്റെ സർവസമ്പൂർണതയും ദേഹരൂപമായി വസിക്കുന്നത്.(യേശുക്രിസ്തുവിൽ)
കൊലൊസ്സ്യര്‍ 2: 3‭, ‬9

നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങൾ അറിയേണ്ടതിനും പ്രാർഥിക്കുന്നു.
എഫെസ്യര്‍ 1: 17‭-‬19









No comments:

Post a Comment