Monday, September 21, 2020

വാറൻ വിയഴ്സ്ബി എന്ന ദൈവഭൃത്യൻ തന്റെ പ്രസംഗങ്ങളിലൂടെയും, പുസ്തകങ്ങൾ മുഖാന്തരമായും ക്രിസ്ത്രീയ സഭയെ ഉണർത്തുകയും ഉത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

'ബി സീരീസ് ' എന്ന തലക്കെട്ടിൽ വന്ന അനേകം ബൈബിൾ പഠനങ്ങൾ വളരെ ആഴമേറിയ സത്യങ്ങളെ ലളിതമായി ആർക്കും മനസ്സിലാക്കാവുന്ന തലത്തിൽ വിശദീകരിച്ചുണ്ട്.
അദ്ദേഹം ഹെബ്രായർ 11-ാം അദ്ധ്യായം വളരെ മനോഹരമായി വ്യാഖ്യാനിക്കുന്നു...

വിശ്വാസത്താൽ ഹാബേൽ ഉത്തമമായ യാഗം കഴിച്ചു ....
(Abel Worshipped God )

വിശ്വാസത്താൽ ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു..
(Enoch Walked with God)

വിശ്വാസത്താൽ നോഹ പെട്ടകം പണിതു....
(Noah Worked for God)

വിശ്വാസത്താൽ അബ്രഹാം കാത്തിരുന്നു...
(Abraham Waited for God)....

അവരെല്ലാവരും വിശ്വാസത്താൽ ദൈവത്തെ പ്രസാദിപ്പിച്ചു.
പല കാലഘട്ടങ്ങളിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ദൈവത്തെ മഹത്വപ്പെടുത്തി.

ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.
അപ്പൊ. പ്രവൃത്തികൾ 13 :36 

എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 40 :8 (a)

നമ്മുടെ  ജീവിതത്തിൽ ദൈവഹിതം അറിഞ്ഞ് അത് നിറവേറ്റാൻ കർത്താവ് ഏവരേയും സഹായിക്കട്ടെ. ആമേൻ...

* സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം
സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ
നിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെ
ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ

എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ
വന്നീടുന്നെ ഞാനിന്നു മോദമായ്
എന്റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ

നന്മയും പൂർണ്ണപ്രസാദവുമുള്ള
നിൻഹിതമെന്തെന്നു ഞാനറിയുവാൻ
എൻ മനം പുതുക്കി മാറിടുന്നു നിത്യം
നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-

ഞാനവനുള്ളം കയ്യിലിരിക്കയാൽ
ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ
ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം
തൻ ഹിതമാണെന്നു ഞാനറിയുന്നു;-

എൻ തലയിലെ മുടികളുമെല്ലാം
നിർണ്ണയമവനെണ്ണിയറിയുന്നു
ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ
ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-

യേശുക്രിസ്തുവിൻ ശരീരയാഗത്താൽ
ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു
ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ
പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-

ആരുമറിയാത്ത ശ്രേഷ്ഠഭോജനം
ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു
എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു
വേല തികയ്ക്കുന്നതെന്റെ ആഹാരം



2 comments: