Friday, September 4, 2020

 


കൊട്ടാരസദൃശമായ ഒരു വീട്ടിൽ ഒരു ബിസിനസ്സുകാരൻ ജീവിച്ചിരുന്നു.ആ വീട്ടിൽ അദ്ദേഹത്തിന്റെ ഏക മകനെ വളരെ ഓമനിച്ച് വളർത്തി.

ചെറുപ്പത്തിൽ തന്നെ അവന്റെ അമ്മ മരിച്ചതിന്റെ ദുഃഖം അവനെ ബാധിക്കാതവണ്ണം അവനെ പരിപാലിച്ചു.വീടിന്റെ ഒന്നാം നില വലിയ ഒരു ആർട്ട് ഗാലറിയായിരുന്നു.
ഏറ്റവും വിലപിടിപ്പുള്ള ചിത്രങ്ങൾ, പ്രശസ്തരായ കലാകാരൻമാർ നിർമ്മിച്ച കലാരൂപങ്ങൾ ... കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വലിയ ഒരു ശേഖരം .തന്റെ ബിസിനസ്സ് യാത്രകളിൽ ധാരാളം മനോഹരവും വിലപിടിപ്പുള്ളതുമായ വസ്തുക്കൾ ഗാലറിയിലേക്കായി വാങ്ങുമായിരുന്നു.

യൗവ്വനക്കാരനായ മകൻ എല്ലാ ദിവസവും ബൈക്കിൽ അടുത്തുള്ള പട്ടണത്തിൽ പോകും. പട്ടണത്തിലെ ഒരു പാലത്തിന്റെ ചുവട്ടിൽ ഒരു ഭിക്ഷക്കാരന് എല്ലാ ദിവസവും അവൻ പണം കൊടുത്ത് സഹായിക്കുമായിരുന്നു. അങ്ങനെ രണ്ടു പേരും നല്ല പരിചമായപ്പോൾ ഭിക്ഷക്കാരൻ പറഞ്ഞു: "നാളെ എനിക്ക് ഒരു വെള്ള പേപ്പറും പെൻസിലും കൊണ്ടു വരണം. എനിക്ക് വരയ്ക്കാൻ കഴിവുണ്ട് .ഞാൻ മോന്റെ ചിത്രം വരച്ചു തരാം"

അടുത്ത ദിവസം യുവാവ് ഭിക്ഷക്കാരന് പേപ്പറും പെൻസിലും കൊടുത്തു. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു പെൻസിൽ ഡ്രോയിംഗ് മകന് ഭിക്ഷക്കാരൻ തിരിച്ചു നൽകി.
"ഓ.. എന്റെ ചിത്രം മനോഹരമായിരിക്കുന്നു. ഇത് എന്റെ വീട്ടിലെ ആർട്ട് ഗാലറിയിൽ ഞാൻ വെക്കും". മകൻ പറഞ്ഞു.
വർഷങ്ങൾ കടന്നു പോയി.. ബിസിനസ്സുകാരൻ മരിച്ചു.
എങ്കിലും മകനുമായുള്ള സുഹൃദ് ബന്ധം ഭിക്ഷക്കാരൻ തുടർന്നു.ചില മാസങ്ങൾ കഴിഞ്ഞപ്പോൾ മകൻ ഒരു ബൈക്ക് ആക്സിഡന്റിൽ ഈ ലോകത്ത് നിന്ന് മാറ്റപ്പെട്ടു. ഭിക്ഷക്കാരന് വലിയ ദുഖമായി.

ഒരു ദിവസം ഒരു വക്കീലിന്റെ നേതൃത്യത്തിൽ ബിസിനസ്സുകാരന്റെ എല്ലാ വസ്തുവകകളും ലേലം നടക്കുന്നു ..
ധാരാളം ആൾക്കാർ പണവുമായി വീടിന്റെ മുമ്പിൽ എത്തിയിട്ടുണ്ട് .
ലേലത്തിൽ പലതും സ്വന്തമാക്കാൻ, വിശേഷാൽ ആർട്ട് ഗ്യാലറിയിലെ അമൂല്യ വസ്തുക്കൾ ....
"ഒന്നു വേഗമാകട്ടെ ...ആളുകൾ ധൃതി കൂട്ടി..
വക്കീൽ പറഞ്ഞു: ": മരിക്കും മുമ്പ് ബിസിനസ്സുകാരനായ വീട്ടുമടസ്ഥൻ
എഴുതി വെച്ചിരിക്കുന്ന ഡോക്യുമെന്റ് പ്രകാരമേ ലേലം നടക്കൂ "

"അങ്ങനെയാവട്ടെ "... ജനം അക്ഷമരായി പറഞ്ഞു

1) ഒന്നാമതായി ലേലം ചെയ്യേണ്ട ഐറ്റം: " തന്റെ മകന്റെ ചിത്രമായിരിക്കണം"
ജനം ഉള്ളിൽ ചിരിച്ചു. ഇത്ര മാത്രം വിലപിടിച്ച വസ്തുക്കൾ ഇരിക്കുമ്പോൾ ഈ പെൻസിൽ ഡ്രോയിംഗ് ആർക്ക് വേണം?
"മകനെ ഞങ്ങൾക്ക് വേണ്ട. ഞങ്ങൾക്ക് വസ്തുക്കൾ മതി ."
പിന്നിൽ നിന്ന് ഭിക്ഷക്കാരൻ ചില്ലറ നാണയങ്ങളുമായി വന്നു.
" മകന്റെ ചിത്രം എനിക്ക് തരൂ". സ്നേഹപൂർവ്വം താൻ മുൻപ് വരച്ച് നൽകിയ ചിത്രവുമായി നടന്നു നീങ്ങുന്ന മനുഷ്യനെ കണ്ട് ജനം തമ്മിൽ പറഞ്ഞ് ചിരിച്ചു.. ". പമ്പരവിഡ്ഡിയായ പിച്ചക്കാരൻ "

"ഒന്നു വേഗമാകട്ടെ സാർ അടുത്ത ഐറ്റങ്ങൾ ലേലം നടത്തിയാട്ടെ "
വക്കീലിനോട് ജനം ആവശ്യപ്പെട്ടു.

വക്കീൽ പറഞ്ഞു .എല്ലാവരും വളരെ ശ്രദ്ധിക്കുക. ബിസിനസ്സുകാരൻ മുദ്ര പത്രത്തിൽ എഴുതിയ അടുത്ത നിബന്ധന ഉറക്കെ വായിച്ചു കേൾപ്പിച്ചു.

2) ആര് മകന്റെ ചിത്രം ലേലത്തിൽ വാങ്ങുന്നുവോ ആ വ്യക്തിക്ക്
ഈ ആർട്ട് ഗ്യാലറി മാത്രമല്ല ,എന്റെ സകല വസ്തുവകകളും സൌജന്യമായി നൽകണം .

ചിത്രത്തെക്കുറിച്ചോ ആസ്തികളെക്കുറിച്ചോ പ്രസ്താവിക്കുവാൻ അല്ല ഈ കഥ മുകളിൽ എഴുതിയത്: ലോകത്തിലുള്ള മനുഷ്യർ എന്തിനൊക്കെയോ വേണ്ടി ഓടി തങ്ങളുടെ ജീവിതം വ്യർത്ഥമാക്കുന്നു. അവസാനം ലക്ഷ്യം നഷ്ടപ്പെട്ട് തന്റെ ആത്മാവിനെ നഷ്ടമാക്കുന്നു.
ഈ വചനം ശ്രദ്ധയോടെ വായിച്ചാലും...

പുത്രനുള്ളവനു (യേശുക്രിസ്തു)ജീവനുണ്ട്; ദൈവപുത്രനില്ലാത്തവനു ജീവനില്ല.
1 യോഹന്നാൻ 5.12

He who has the Son (Jesus Christ) [by accepting Him as Lord and Savior] has the life [that is eternal]; he who does not have the Son of God [by personal faith] does not have the life.
1 John 5: 12

ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന്നു എന്തു പ്രയോജനം?
( തന്റെ ആത്മാവിനെ നഷ്ടമാക്കിയാൽ )
ലൂക്കൊസ് 9 :25

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാൻ 3: 16 

കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.
അപ്പൊ. പ്രവൃത്തികൾ 16: 31 

യേശുക്രിസ്തുവിൽ വിശ്വസിക്കുക.
നിത്യജീവൻ പ്രാപിക്കുക .

ഒരു പിതാവു് മക്കളെ നടത്തുന്നതു പോലെ ദൈവം എല്ലാ ദിവസവും നമ്മെ നടത്തും...
നിത്യതയിൽ ദൈവസന്നിധിയിൽ നാം
അവിടുത്തെ മുഖം കണ്ടാരാധിക്കും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.












1 comment: