Tuesday, July 21, 2020


സദൃശ്യവാക്യങ്ങൾ 21.17 -ൽ വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ അഭിവൃദ്ധിപ്പെടുകയില്ല എന്ന് എഴുതിയിരിക്കുന്നു .

ലോക മനുഷ്യന്റെ ആഗ്രഹം എങ്ങനെയും സന്തോഷം കണ്ടെത്തുക എന്നതാണല്ലോ. അതിനായി അനേകർ ആശ്രയിക്കുന്നത് വീഞ്ഞ് അല്ലെങ്കിൽ ആനന്ദം നൽകുമെന്ന് അവർ ചിന്തിക്കുന്ന കാര്യങ്ങളിലാണ്.

മറ്റു ചിലർ തൈലത്തിൽ ആശ്രയിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ അനേകർ വലിയ വിലയ്ക്ക് വാങ്ങിക്കൂട്ടിയ സുഗന്ധദ്രവ്യങ്ങൾ പ്രയോജനമില്ലാതെ  expiry date കഴിഞ്ഞ് വലിച്ചെറിയേണ്ടി വന്നു.

എന്നാൽ ഒരു ദൈവഭക്തന് കത്താവിന്റെ സ്നേഹം വീഞ്ഞിനെക്കാൾ രസകരമാകുന്നു. കർത്താവായ യേശുവിന്റെ നാമം സൌരഭ്യമായത്. യേശു എന്ന നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു .ഈ നാമം ഏത് സാഹചര്യത്തിലും സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്നു.

ദൈവീക സന്തോഷം ദൈവജനത്തെ പറഞ്ഞു തീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കുവാൻ പ്രാപ്തരാക്കുന്നു.

കർത്താവിലുള്ള സന്തോഷം നമ്മുടെ ബലമാണ്. അത് നമ്മിൽ നിന്ന് എടുത്തുകളയുവാൻ ആർക്കും സാധ്യമല്ല. ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം കർത്താവേ അങ്ങ് എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു എന്ന് സങ്കീർത്തനക്കാരൻ പാടി.

ഇന്നേ ദിവസം മുഴുവൻ കർത്താവിൽ നമുക്കു സന്തോഷിക്കാം,

കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ. സന്തോഷിക്കുവിൻ എന്ന് ഞാൻ പിന്നെയും പറയുന്നു .ഫിലിപ്പിയർ 4.4

No comments:

Post a Comment