കർത്താവു എന്റെ ഇടയനാകുന്നു എന്നാരംഭിക്കുന്ന 23-ാം സങ്കീർത്തനം എല്ലാ ദൈവമക്കൾക്കും ഏറ്റവും പ്രിയങ്കരമാണ്.
പലരും തങ്ങളുടെ ജീവിതത്തിൽ ആദ്യം പഠിച്ചതും മനപാഠമാക്കിയതും ഈ സങ്കീർത്തനമാണ്.
പച്ചയായ പുല്പുറങ്ങൾ, സ്വസ്ഥതയുള്ള വെള്ളം, പ്രാണന്റെ തണുപ്പ് ,നീതി പാതകൾ മുതലായ സന്തോഷകരമായ അനുഭവങ്ങളിൽ കർത്താവു് ഇടയനായിരിക്കുന്ന മനുഷ്യന്റെ ഭാഗ്യാവസ്ഥകൾ നാം മനസ്സിലാക്കുന്നു. നമ്മെ ഏവരേയും കർത്താവ് ഇപ്രകാരം നടത്തിയിട്ടുണ്ട് .ദൈവത്തിന് നന്ദി.
അപ്പോഴെല്ലാം ദൈവത്തെക്കുറിച്ചാണ് "എന്റെ ഇടയൻ.:" അവൻ "എന്നെ " -- മുതലായ വരികൾ പ്രതിപാദിക്കുന്നത്-
അത് ഏറ്റവും ശ്രേഷ്ടമാണ്.
എന്നാൽ നാലാം വാക്യത്തിൽ കൂരിരുൾ താഴ്വരയിൽ, അഥവാ മരണത്തിന്റെ നിഴൽ വീണ താഴ്വരയിൽ കൂടി നടക്കേണ്ടി വരുന്ന
അവസ്ഥയെ വിവരിക്കുമ്പോൾ ദൈവത്തെക്കുറിച്ച് പറയാതെ
"ദൈവത്തോട് ഹൃദയം തുറന്ന് നേരിട്ട് സംസാരിക്കുന്നതായി കാണാം'.
( from talking about God to talking to God)
"നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ.
നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
നീ എനിക്ക് വിരുന്നൊരുക്കുന്നു."
സങ്കീർത്തനങ്ങൾ 23: 4 (b), 5 ( a )
സുഖകാലത്തിലും ദു:ഖവേളയിലും മാറാത്ത ഇടയനാണ് യേശു.
സന്തോഷവേളകളിൽ അവിടുന്ന് നമ്മെ കരത്തിൽ പിടിച്ച് നടത്തി.
എന്നാൽ മരുഭൂമിയിൽ, കഷ്ടതയിൽ,സങ്കടങ്ങളിൽ, ഏകാന്തയിൽ, കൂരിരുൾ താഴ്വരയിൽ നാം അവന്റെ കരങ്ങളിൽ സുരക്ഷിതരാണ്.
അപ്പോൾ നാം കർത്താവിനോട് പറയും 'ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല, യേശു നാഥാ അവിടുന്ന് എന്റെ ഇടയൻ, എന്നോടു കൂടെ എന്നാളും ഉള്ളവൻ, ....
യേശു എന്ന ഇടയനെക്കുറിച്ച് നാം പാടുന്നവരായിരിക്കാം.
എന്നാൽ കൂരിരുൾ താഴ്വരയിൽ ആരും കൂടെ ഇല്ലാതിരുന്നപ്പോൾ നമ്മെ തന്റെ തോളിൽ വഹിച്ച നല്ല ഇടയനോട് നാം പാടി....' നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ '...
നന്ദി യേശുവേ, സന്തോഷങ്ങൾക്കായും,, വേദനകൾക്കായും
- എല്ലാറ്റിനും നന്ദി സ്തോത്രം
എന്നെ നിത്യതയോടടുപ്പിക്കുന്ന എല്ലാ
അനുഭവങ്ങൾക്കും നാഥാ നന്ദി :
നിന്റെ മുഖം കാണാൻ ഇടയായല്ലോ...
No comments:
Post a Comment