യുദ്ധത്തിൽ സാരമായി കാലിന് മുറിവേറ്റും കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടും സൈനിക ആശുപത്രിയിൽ നിരാശനായി കിടന്നയാളുടെ അടുത്തേക്ക് ഒരു നേഴ്സ് കടന്നു വന്നു.
സാന്ത്വന വാക്കുകൾ പറഞ്ഞ് അയാളെ ധൈര്യപ്പെടുത്തി. സംഭാഷണങ്ങളിൽ നിന്ന് സൈനികന് നന്നായി പിയാനോ വായിക്കാൻ അറിയാമെന്ന് ഗ്രഹിച്ച നഴ്സ് സൈനികനോട്
ഇപ്രകാരം പറഞ്ഞു..
"ഈ ആശുപത്രി വരാന്തയിൽ ഒരു പിയാനോ വച്ചിട്ടുണ്ട്. താങ്കൾക്ക് നടക്കാൻ കഴിയുമ്പോൾ അത് വായിക്കണം."
ഒരു ദിവസം അയാൾ കാഴ്ച ഇല്ലെങ്കിലും നടന്നു ചെന്ന് പിയാനോ വായിച്ചു.
ധാരാളം ആളുകൾ ചുറ്റും നിന്ന് കയ്യടിച്ച് അയാളെ ഉത്സാഹിപ്പിച്ചു .ദിവസവും ഇത് തുടർന്നപ്പോൾ ഒരു കാര്യം സൈനികൻ ശ്രദ്ധിച്ചു. ദിവസങ്ങൾ കഴിയുംതോറും കയ്യടി ശബ്ദം കുറഞ്ഞു കുറഞ്ഞു വരുന്നു.
ഒരു ദിവസം അയാൾ തീരുമാനിച്ചു. 'ഇന്ന് ഞാൻ പിയാനോ വായിക്കുന്ന അവസാന ദിവസം ആയിരിക്കും' കാരണം എന്നെ പ്രോത്സാഹിപ്പിക്കുവാൻ ആരുമില്ല.
അന്ന് ഹൃദയം തകർന്നെങ്കിലും അയാൾ പിയാനോ വായിച്ചു. അത് കഴിഞ്ഞപ്പോൾ ഒരാൾ മാത്രം നിർത്താതെ കയ്യടിക്കുന്ന ശബ്ദം ഒരു വശത്ത് നിന്ന് കേട്ടു.
"സാർ ആരാണ്, നിങ്ങൾ? "അയാൾ ചോദിച്ചു.
"ഞാൻ ഈ രാജ്യത്തെ രാജാവാണ് .മുറിവേറ്റ സൈനികരെ കാണാൻ ആദ്യമായി ഇവിടെ എത്തിയപ്പോൾ നിങ്ങളുടെ പാട്ട് കേട്ട് ഞാൻ അത്യന്തം സന്തോഷിച്ചു."
സൈനികന്റെ എല്ലാ ദുഖവും നിരാശയും പൂർണ്ണമായി മാറി. ആരും എന്നെ കേൾക്കുന്നില്ലെങ്കിലും എന്റെ രാജാവ് എന്റെ ഗാനം കേട്ട് സന്തോഷിച്ചല്ലോ.
ഒരു പക്ഷേ ഇത് വായിക്കുന്ന നിങ്ങൾ എന്നെ ആരും കേൾക്കുന്നില്ല കാണുന്നില്ല എന്ന് നിരാശപ്പെടുന്ന ഒരു വ്യക്തിയായിരിക്കാം. എന്നാൽ ഇന്ന് ഇപ്പോൾ തന്നെ കർത്താവിനായി ഒരു പുതിയ പാട്ട് പാടാം. ഇത് വായിക്കുന്ന നിങ്ങളെ യേശു കാണുന്നു. കേൾക്കുന്നു .നമ്മെക്കുറിച്ച് ചിന്തിക്കുന്നു ... നമ്മിൽ ആനന്ദിക്കുന്നു.
ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.
സങ്കീർത്തനങ്ങൾ 47:6-7
എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
സങ്കീർത്തനങ്ങൾ 45:1
ആമേൻ..
ReplyDelete