Monday, July 20, 2020


കർത്താവിന്റെ കാരുണ്യം ഒരിക്കലും അസ്തമിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ് .ഈ ദിവസം നമ്മുടെ കർത്താവിനാൽ സൃഷ്ടിക്കപ്പെട്ടതാണ്. ദൈവമേ അങ്ങേക്ക് ഒരായിരം നന്ദി.

വെളിപ്പാടു് പുസ്തകം തുടർമാനമായി വായിക്കുമ്പോൾ ദൈവീക സ്തുതികളും ആരാധനകളും വർദ്ധിച്ചു വരുന്നതായി കാണാം.

വെളിപ്പാടു് 1.6 മഹത്യവും ബലവും ആമേൻ
വെളിപ്പാട് 4.11 മഹത്യവും ബഹുമാനവും ശക്തിയും
വെളിപ്പാടു് 5.12 ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും
വെളിപ്പാട് 7.12 സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും ആമേൻ.

ഈ പ്രഭാതത്തിൽ നാം കർത്താവിനെ സ്തുതിക്കണം.
മദ്ധ്യാഹ്നമാകുമ്പോൾ സ്തുതി സ്തോത്രങ്ങൾ വർദ്ധിക്കട്ടെ.
സന്ധ്യാ സമയാകുമ്പോൾ സങ്കീർത്തനങ്ങളും സ്തുതികളും ആത്മീക ഗീതങ്ങളും നമ്മിൽ നിന്നും ധാരാളമായി ഉയരട്ടെ
എന്നാൽ ഇന്ന് രാത്രിയാകുമ്പോൾ ആരാധന നമ്മിൽ നിന്നും നമ്മുടെ ഭവനങ്ങളിൽ നിന്നും മുഴങ്ങി കേൾക്കട്ടെ,
ഇന്ന് ഒരു അനുഗ്രഹിക്കപ്പെട്ട ദിനമായിത്തീരട്ടെ -

സ്വഗ്ഗീയ പിതാവേ അവിടുന്ന് എല്ലാ സ്തുതികൾക്കും ആരാധനയ്ക്കും സ്തോത്രത്തിനും യോഗ്യൻ: അറുക്കപ്പെട്ട കുഞ്ഞാടേ അങ്ങയെ ഞാൻ ആരാധിക്കുന്നു: പരിശുദ്ധാത്മാവു് എന്നിൽ വസിച്ച് എന്നെ അവിടത്തെ ആലയമാക്കിത്തീർത്തതിനായി നന്ദി

ആയിരമായിരം നാവുകളാലത് വർണ്ണിപ്പതിനെളുതോ
പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാൻ പാരിലസാദ്ധ്യമഹോ

1 comment: