Saturday, July 11, 2020

സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! യെശയ്യാവു 52:7

വളരെ സമ്പന്നമായിരുന്ന ഒരു കുടുംബത്തിൽ ജനിച്ച വില്യം ബോർഡൻ 1904 ൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി(chicago)

ഉന്നത വിജയം ലഭിച്ചതിന് സമ്മാനമായി ലോകം മുഴുവൻ സഞ്ചരിച്ച് കാണാനുള്ള അവസരം വീട്ടുകാർ അവന് നല്കി.

ഏഷ്യ, യൂറോപ്പ് എല്ലായിടവും സഞ്ചരിച്ച 16 വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന വില്യമിന് ജനത്തിന്റെ ദുരിതങ്ങൾ കണ്ട് ഒരു മിഷണറിയായി ജീവിതം സമർപ്പിക്കാൻ  ആഗ്രഹം ഉണ്ടായി.

എന്നാൽ തന്റെ സമ്പത്തിൽ ആശ്രയിക്കാതെ വിശ്വാസ ജീവിതം നയിക്കാൻ അവൻ തീരുമാനിച്ച് തന്റെ ബൈബിളിൽ "NO RESERVES" (കരുതൽ ഇല്ല ) എന്ന് എഴുതി.

1905 ൽ Yale University യിൽ ഉപരിപഠനത്തിന് താൻ ചേർന്നപ്പോൾ തന്റെ കൂട്ടുകാരെക്കുറിച്ചുള്ള ഭാരം നിമിത്തം ചെറിയ ഒരു പ്രാർത്ഥന സമൂഹം അവിടെ ആരംഭിച്ചു.

എന്നാൽ ദൈവ കൃപയാൽ 1000 പേര് ഗ്രൂപ്പുകളായി കോളേജിൽ കൂടി വരുവാൻ ഇടയായി.

സായാഹ്‌നങ്ങൾ പട്ടണത്തിലെ ദരിദ്രരെ സഹായിപ്പാനും രോഗികളെ ശുശ്രൂഷിപ്പാനും യേശുവിന്റെ സ്നേഹം പങ്കു വയ്ക്കുവാനും തന്റെ സമയം ചെലവഴിച്ചു.

ചൈനയിൽ മുസ്ളീം വിഭാഗത്തിലുള്ള ജനങ്ങളുടെ അടുക്കൽ ഒരു മിഷണറിയായി പോകുവാൻ തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ബൈബിളിൽ കുറിക്കപ്പെട്ട വാക്കുകൾ "NO RETREATS" (പിൻമാറില്ല) എന്നതായിരുന്നു.

തുടർന്ന് സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കി ചൈനയിലേക്ക് യാത്രയായി. യാത്രാമദ്ധ്യേ അറബി പഠിക്കുവാൻ ഈജിപ്തിൽ ചെലവഴിച്ച സമയം spinal menigitis ബാധിച്ച് താൻ പ്രിയം വെച്ച യേശുവിന്റെ അടുക്കലേക്ക് പോയി. അന്ന് അദ്ദേഹത്തിന് 25 വയസ്സ് മാത്രമായിരുന്നു പ്രായം.

വില്യമിന്റെ ബൈബിൾ തിരികെ ലഭിച്ച സുഹൃത്തുക്കൾക്ക് ഒരു എഴുത്ത് കൂടെ അവിടെ കാണാൻ കഴിഞ്ഞു. " NO REGRETS " (പരിഭവങ്ങളില്ല)

ഇതു വായിക്കുന്ന ചിലർക്കെങ്കിലും വില്യമിന്റെ ജീവിതം പാഴായി എന്ന് തോന്നിയേക്കാം. എന്നാൽ ദൈവദൃഷ്ടിയിൽ ഒരു നാളും അല്ല. തന്റെ മരണത്തെക്കുറിച്ച് അറിഞ്ഞ അനേകർ ഉത്സാഹം പ്രാപിച്ച് മിഷണറിമാരായി അനേകം രാജ്യങ്ങളിലേക്ക് സുവിശേഷവുമായി യാത്രയായി.

യേശുവിനായി സമർപ്പിക്കപ്പെട്ട ജീവിതം ഏറ്റവും ഭാഗ്യമുള്ള ജീവിതമാണ്. ഇത് വായിക്കുന്ന നിങ്ങൾക്കും ഹൃദയത്തിൽ കുറിച്ചിടാൻ കഴിയട്ടെ ഈ വാക്കുകൾ.

NO RESERVES
NO RETREATS
No REGRETS

"യേശുവിൻ പിൻപേ പോകാനുറച്ചു (2)
പിൻമാറില്ല പിൻമാറില്ല
ലോകമെൻ പിൻപേ ക്രൂശെന്റെ മുൻപെ
പിൻമാറില്ല പിൻമാറില്ല "

No comments:

Post a Comment