Wednesday, July 22, 2020


നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.
ഉല്പത്തി 49: 21

യാക്കോബിന് റാഹേലിന്റെ ദാസിയായിരുന്ന ബിൽഹയിൽ ജനിച്ച മകനായിരുന്നു നഫ്താലി. അവൻ വളരെ അനുഗ്രഹിക്കപ്പെട്ടവനും താഴ്മയുള്ളവനും ലാവണ്യവാക്കുകൾ സംസാരിക്കുന്നവനുമായിരുന്നു.
മാത്രമല്ല അവൻ ഒരു യുദ്ധവീരനുമായിരുന്നു ആലയം പണിയുന്നതിൽ ഒരു സുപ്രധാന പങ്ക് ഇവർ വഹിച്ചു.

"നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.
ആവർത്തനപുസ്തകം 33 : 23

സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോർക്കളമേടുകളിൽ തന്നേ.
ന്യായാധിപന്മാർ 5 : 18

എന്നാൽ പലയിടങ്ങളിലും യിസ്രായേൽ അവനെക്കുറിച്ച് പരാമർശിക്കുമ്പോൾ വേണ്ട പരിഗണന നൽകുന്നതായി കാണുന്നില്ല. അവസാനത്തെ ഗോത്രമായി പരിഗണിക്കപ്പെട്ടു.

അവകാശം അളന്നു കൊടുത്തപ്പോൾ ആരും അത്ര താല്പര്യം കാണിക്കാതിരുന്ന ഒരു ദേശം അവന് അവകാശമായി കിട്ടി.
എന്നാൽ എല്ലാം കാണുന്നവനും അറിയുന്നവനുമായ ദൈവത്തിന് അവൻ സ്വതന്ത്രയായ നടക്കുന്ന ഒരു പേടമാനായിരുന്നു.
നഫ്താലിക്ക് അവകാശമായി കിട്ടിയ ദേശം ഏതെന്നറിയേണ്ടേ?
ഗലീല ദേശം. നസറേത്ത്, കഫർന്നഹൂം മുതലായ സ്ഥലങ്ങൾ അവയിൽ ഉൾപ്പെടുന്നു .

"നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു; “സെബൂലൂൻ ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു” എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു.
മത്തായി 4 :13_16

കാലത്തിന്റെ തികവിൽ ദൈവത്തിന്റെ പുത്രൻ ഈ ഭൂമിയിൽ വസിപ്പാൻ തിരഞ്ഞെടുത്ത ദേശം.
നസറെത്തിൽ നിന്ന് വല്ല നൻമയും വരുമോ? ഗലീലദേശത്ത് നിന്ന് ഒരു പ്രവാചകനും എഴുന്നേൽക്കുന്നില്ലല്ലോ എന്നീ ചോദ്യങ്ങൾ വ്യർത്ഥമായി.

ഞാൻ കർത്താവിന്നായി ചെയ്യുന്നതിനൊന്നും എനിക്കൊരു അംഗീകാരവും ലഭിക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും പ്രതിഫലം ആയി നിന്ദയാണ് എനിക്ക് ലഭിക്കുന്നതെന്ന് പലരും പറയാറുണ്ട്.

എന്നാൽ ദൈവമുമ്പാകെ നമുക്കു വിശ്വസ്തരായിരിക്കാം, ദൈവേഷ്ടം നിറവേറ്റാം,പ്രാർത്ഥനയിൽ ഉറ്റിരിക്കാം, കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചു വരാം .അവകാശമെന്ന പ്രതിഫലം കർത്താവാണ് നമുക്ക് നൽകുന്നത്. സർവ്വോപരി കർത്താവാണ് നമ്മുടെ ഓഹരിയും അവകാശവും.

എന്നാൽ നഫ്താലി ഗോത്രത്തെക്കാൾ നാം എത്ര അനുഗ്രഹിക്കപ്പെട്ടവർ .മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നമ്മിൽ വസിക്കുന്നു.

“ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
2 കൊരിന്ത്യർ 6.16

"തിരുഹിതമിഹെ തികച്ചീടുവാൻ ഇതാ ഞാനിപ്പോൾ വന്നിടുന്നേ
എന്റെ വേലയെ തികച്ചും കൊണ്ട്
നിന്റെ മുമ്പിൽ ഞാൻ നിന്നീടുവാൻ "

2 comments:

  1. Naphtaliyudae atrem polum yogyatha illatha nammalae Avantae karuna paatrangal aaaki.
    Thank you Lord for his blessings

    ReplyDelete
  2. Naphtali.. Really want to know this truth...Thanks for sharing...

    ReplyDelete