ജെനിക്ക് തന്റെ ജീവിതം ടീനേജ് പ്രായത്തിൽ തന്നെ മടുപ്പായി തോന്നി.
'പഴഞ്ചൻ രീതിയിൽ ' ചിന്തിക്കുന്ന ഡാഡി ... മോഡേൺ സ്റ്റെലിൽ ജീവിക്കാൻ ആഗ്രഹിച്ച അവൾ ഡാഡിയോട് പറഞ്ഞു "ഡാഡി ഞാൻ താങ്കളെ വെറുക്കുന്നു": ഈ വീട്ടിൽ മാത്രം ഒന്നിനും സ്വാതന്ത്ര്യമില്ല.അങ്ങനെ ഒരു ദിവസം മിഷിഗൻ ട്രാവേഴ്സ് പട്ടണത്തിൽ നിന്ന് വളരെ ദൂരെയുള്ള ഡെട്രോയിറ്റ് സിറ്റിയിലേക്ക് ആരോടും പറയാതെ യാത്ര തിരിച്ചു. ജീവിതം ആസ്വദിക്കണം; ഒറ്റ ലക്ഷ്യം മാത്രം'
ഡെട്രോയിറ്റ്ലെത്തി രണ്ടാം ദിവസം ഒരു മനുഷ്യനെ പരിചയപ്പെട്ടു. ദി ബോസ് എന്ന് അവൾ വിളിച്ച മനുഷ്യൻ ഒരു മയക്കുമരുന്ന് ശൃംഖലയുടെ ലീഡറായിരുന്നു... ജീവിതം ആസ്വാദകരമായി തോന്നി...
ധാരാളം കൂട്ടുകാർ .... പാർട്ടികൾ ....
വേഗത്തിൽ ഒരു വർഷം കടന്നു പോയി. അവളുടെ ആരോഗ്യം ക്ഷയിച്ചു... വല്ലാത്ത ചുമ... ബോസ് പറഞ്ഞു "വേഗത്തിൽ വീട് ഒഴിയുക "
ആരുമില്ലാതെ ഒരു ഡിപ്പാർമെന്റ് സ്റ്റോറിന്റെ വരാന്തയിൽ രാത്രി കിടന്നുറങ്ങി. തണുത്ത് വിറയ്ക്കുന്നു... പെട്ടെന്ന് താൻ മിഷിഗനിലുള്ള ചെറി തോട്ടത്തിലൂടെ ഡാഡിയുടെ കൂടെ കാറിൽ യാത്ര ചെയ്തത് ഓർമ്മയിൽ വന്നു...
ഇവിടെ ഞാൻ തണുത്ത് വിറയ്ക്കുന്നു .തന്റെ വീട്ടിലെ വളർത്തുനായ എത്ര സുഖമായി എന്റെ വീട്ടിൽ ... കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി.
ഒരിക്കൽ ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ ഒരു പേപ്പറിൽ " ഈ കുട്ടിയെ കണ്ടവരുണ്ടോ?" എന്ന തലക്കെട്ടിൽ തന്റെ ചിത്രം കണ്ടത് പെട്ടെന്ന് ഹൃദയത്തിൽ കടന്നു വന്നു.
അടുത്തുള്ള ഫോൺ ബൂത്തിലേക്ക് ഓടി: വീട്ടിലെ ലാന്റ് ഫോണിലേക്ക് വിളിച്ചു... ബെല്ലടിക്കുന്നു ,ആരും എടുക്കുന്നില്ല.
മൂന്നാം പ്രാവശ്യം ആൻസറിംഗ് മെഷീനിൽ റെക്കോർഡ് മെസേജിൽ പറഞ്ഞു- ''ഡാഡി, മമ്മി ഇത് ഞാനാണ് ജെനി,നാളെ അർദ്ധരാത്രിയിൽ ഞാൻ ബസിൽ മിഷിഗനിൽ ട്രാവേഴ്സ് ബസ് സ്റ്റാൻഡിൽ വരും .എന്നെ സ്വീകരിക്കുമെങ്കിൽ അവിടെ കാത്തു നില്ക്കണം. നിങ്ങളെ കണ്ടില്ലെങ്കിൽ ഞാൻ കാനഡയ്ക്ക് പൊയ്ക്കൊള്ളാം.. " എങ്ങനെയോ പറഞ്ഞ് നിർത്തി -
മണിക്കൂറുകൾ നീണ്ട യാത്ര.. വളരെ ക്ഷീണിതയാണ് ജെനി ... തന്റെ ജൻമസ്ഥലമായ പട്ടണത്തോട് അടുത്തു ... ഇനി 15 മിനിറ്റ് മാത്രം ...
തന്റെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കപ്പെടുന്ന സമയം ...
ഹൃദയമിടിപ്പ് തനിക്ക് കേൾക്കാം... ട്രാവേഴ്സ് സിറ്റി-ബസ് ജീവനക്കാരന്റെ ശബ്ദം മുഴങ്ങി-സമയം രാത്രി 12 കഴിഞ്ഞു .
അവൾ സാവധാനം ബസിൽ നിന്നിറങ്ങി... അതാ വലിയ ഒരു ബാനർ: "വെൽക്കം ഹോം " നാല്പതോളം ഫാമിലി മെമ്പേഴ്സ് തനിക്കായി കാത്തു നിൽക്കുന്നു:
ഡാഡി ഓടി വന്നു... "മോളേ " ...!!കഴുത്തിൽ കെട്ടിപ്പിടിച്ച് ചുംബിച്ചു ...
" ഡാഡി ഞാൻ തെറ്റു ചെയ്തു :: ക്ഷമിക്കണം - പല പ്രാവശ്യം റിഹേഴ്സൽ ചെയ്ത ക്ഷമാ വാചകം പൂർത്തിയാക്കാൻ ഡാഡി സമ്മതിച്ചില്ല ...
"മോളേ, വേഗം നമുക്ക് പോകാം.. വലിയ വിരുന്ന് നിനക്കായി ഞാൻ ഒരുക്കിയിട്ടുണ്ട് ... ഇന്ന് സന്തോഷ ദിവസമാണ് -
ഇത് ജെനിയുടെ മാത്രം അനുഭവമല്ല. യേശു കർത്താവ് പറഞ്ഞ,ധൂർത്തടിച്ച് ജീവിച്ച ശേഷം മടങ്ങി വന്ന പുത്രന്റെ കഥ....
എന്റെയും നിങ്ങളുടേയും അനുഭവം.... യഥാർത്ഥത്തിൽ സംഭവിച്ചത്...
ആരോ പറഞ്ഞത് ഓർമ്മ വരുന്നു" സ്നേഹം ധൂർത്തടിച്ച പിതാവിന്റെ കഥ "....
നന്ദി അപ്പാ :അബ്ബാ പിതാവേ നന്ദി .. എല്ലാറ്റിനും ....
സമാഹൃതം:
ഫിലിപ്പ് യാൻസി (what is so amazing about grace)